Top

ബീഹാറിന് ശേഷം ഒവൈസിയുടെ കണ്ണ് തമിഴ്‌നാട്ടിലേക്ക്‌? സഖ്യത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ 30 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മജ്‌ലിസ്‌

ചെന്നൈ: ബീഹാര്‍ തെരഞ്ഞെടുപ്പിലെ നേട്ടത്തിന് ശേഷം അസദുദ്ദീന്‍ ഒവൈസിയുടെ അടുത്ത ലക്ഷ്യം തമിഴ്‌നാടെന്ന് സൂചന. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് എഐഎംഐഎമ്മിന്റെ ചില അഭിപ്രായ പ്രടകനങ്ങള്‍ ഈ സൂചനയിലേക്ക് വിരല്‍ ചൂണ്ടുന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ 30 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് എഐഎംഐഎം വ്യക്തമാക്കിയിരിക്കുന്നത്. സഖ്യത്തില്‍ ചേര്‍ക്കണമെന്ന കാര്യം ഡിഎംകെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈ മുരുകനുമായി പലവട്ടം ചര്‍ച്ച നടത്തി. എന്നാല്‍ ഡിഎംകെ നയം വ്യക്തമാക്കിയിട്ടില്ലെന്നും […]

24 Nov 2020 1:31 AM GMT

ബീഹാറിന് ശേഷം ഒവൈസിയുടെ കണ്ണ് തമിഴ്‌നാട്ടിലേക്ക്‌? സഖ്യത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ 30 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മജ്‌ലിസ്‌
X

ചെന്നൈ: ബീഹാര്‍ തെരഞ്ഞെടുപ്പിലെ നേട്ടത്തിന് ശേഷം അസദുദ്ദീന്‍ ഒവൈസിയുടെ അടുത്ത ലക്ഷ്യം തമിഴ്‌നാടെന്ന് സൂചന. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് എഐഎംഐഎമ്മിന്റെ ചില അഭിപ്രായ പ്രടകനങ്ങള്‍ ഈ സൂചനയിലേക്ക് വിരല്‍ ചൂണ്ടുന്നത്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ 30 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് എഐഎംഐഎം വ്യക്തമാക്കിയിരിക്കുന്നത്. സഖ്യത്തില്‍ ചേര്‍ക്കണമെന്ന കാര്യം ഡിഎംകെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈ മുരുകനുമായി പലവട്ടം ചര്‍ച്ച നടത്തി. എന്നാല്‍ ഡിഎംകെ നയം വ്യക്തമാക്കിയിട്ടില്ലെന്നും എഐഎംഐഎം അറിയിച്ചു. പാര്‍ട്ടിയുടെ തമിഴ്‌നാട് ഘടകം അധ്യക്ഷന്‍ വക്കീല്‍ അഹമ്മദ് ആണ് ഇക്കാര്യങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെച്ചത്.

സഖ്യ ചര്‍ച്ചകളില്‍ ഡിഎംകെ സഹകരിക്കുന്നില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ എഐഎംഐഎം 30 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും. തമിഴ്‌നാട്ടിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ യുവാക്കളില്‍ പാര്‍ട്ടിക്ക് നല്ല വേരോട്ടമുണ്ട്. സഖ്യത്തോട് അഞ്ച് സീറ്റ് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് പിന്നില്‍നിന്നും കുത്തുന്ന പാര്‍ട്ടിയാണെന്നും അഹമ്മദ് അഭിപ്രായപ്പെട്ടു.

ഒവൈസിയുമായി തമിഴ്‌നാടിന്റെ കാര്യം ചര്‍ച്ച ചെയ്യും. അന്തിമ തീരുമാനം ഒവൈസിയുടെതാണെന്നും വക്കീല്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ കൂടെനില്‍ക്കാതെ ഒവൈസി നടത്തിയ നീക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കവെയാണ് തമിഴ്‌നാട്ടിലും ഒറ്റയ്‌ക്കോ മൂന്നാം മുന്നണി തയ്യാറാക്കിയോ തെരഞ്ഞെടുപ്പിലിറങ്ങുമെന്ന കാര്യം എഐഎംഐഎം പങ്കുവെക്കുന്നത്. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലും ഒവൈസി നീക്കങ്ങള്‍ നടത്തിയേക്കുമെന്നാണ് സൂചന.

Next Story

Popular Stories