ഉവൈസി ആദ്യം സ്വന്തമാക്കിയ കിഷന് ഗഞ്ച് കോണ്‍ഗ്രസ് തിരിച്ചു പിടിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണിയില്‍ എഐഎംഐഎം സ്വന്തമാക്കിയത് അഞ്ച് സീറ്റുകള്‍
ബീഹാറില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം അക്കൗണ്ട് തുറന്നത് കഴിഞ്ഞ വര്‍ഷം കിഷന്‍ഗഞ്ചില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കിഷന്‍ഗഞ്ച് അവരെ ഞെട്ടിച്ചാണ് ഉവൈസിയുടെ പാര്‍ട്ടി പിടിച്ചെടുത്തത്. ഇക്കുറി കോണ്‍ഗ്രസ് ഈ സീറ്റ് തിരിച്ചപിടിച്ചിരിക്കുകയാണ്. എഐഎംഐഎം മൂന്നാം സ്ഥാനത്താണ്. കോണ്‍ഗ്രസിന്റെ ഇജാഹറുള്‍ ഹുസൈന് 2774 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി സ്വീറ്റി സിങിനെ പിന്നിലാക്കിയത്. മൂന്നാം സ്ഥാനത്താണ് എഐഎംഐഎം സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ മൊഹമ്മദ് ഖമറുള്‍ ഹൊദ മൂന്നാം സ്ഥാനത്താണ്. കിഷന് ഗഞ്ച് കൈവിട്ടെങ്കിലും എന്നാല്‍ സീമാഞ്ചല്‍ മേഖലയില്‍ […]

ബീഹാറില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം അക്കൗണ്ട് തുറന്നത് കഴിഞ്ഞ വര്‍ഷം കിഷന്‍ഗഞ്ചില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കിഷന്‍ഗഞ്ച് അവരെ ഞെട്ടിച്ചാണ് ഉവൈസിയുടെ പാര്‍ട്ടി പിടിച്ചെടുത്തത്. ഇക്കുറി കോണ്‍ഗ്രസ് ഈ സീറ്റ് തിരിച്ചപിടിച്ചിരിക്കുകയാണ്. എഐഎംഐഎം മൂന്നാം സ്ഥാനത്താണ്.
കോണ്‍ഗ്രസിന്റെ ഇജാഹറുള്‍ ഹുസൈന് 2774 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി സ്വീറ്റി സിങിനെ പിന്നിലാക്കിയത്. മൂന്നാം സ്ഥാനത്താണ് എഐഎംഐഎം സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ മൊഹമ്മദ് ഖമറുള്‍ ഹൊദ മൂന്നാം സ്ഥാനത്താണ്.
കിഷന് ഗഞ്ച് കൈവിട്ടെങ്കിലും എന്നാല്‍ സീമാഞ്ചല്‍ മേഖലയില്‍ അഞ്ച് സീറ്റുകളാണ് എഐഎംഐഎം സ്വന്തമാക്കിയത്. ആര്‍ജെഡി-കോണ്‍ഗ്രസ് ശക്തികേന്ദ്രമായ ഇവിടെ ഇരുവരെയും ഞെട്ടിച്ചാണ് എഐഎംഐഎം ഇത്രയും സീറ്റുകള്‍ സ്വന്തമാക്കിയത്.
എഐഎംഐഎംന്റെ മുന്നേറ്റത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എയും അമോറില്‍ സ്ഥാനാര്‍ത്ഥിയുമായ അബ്ദുല്‍ മജീദ് മസ്താന്റെ ഭീഷണിക്ക് വലിയ പങ്കുണ്ട്. ഉവൈസിയുടെ കൈയ്യും കാലും വെട്ടി ഹൈദരാബാദിലേക്ക് അയക്കും എന്നാണ് രാഹുല്‍ ഗാന്ധിയിരിക്കുന്ന അബ്ദുല്‍ ജലില്‍ മസ്താന് ഭീഷണി മുഴക്കിയത്. ഈ ഭീഷണിയെ ഉപയോഗപ്പെടുത്തുന്ന ഉവൈസിയെയും പാര്‍ട്ടിയെയുമാണ് പിന്നീട് കണ്ടത്.
ഭീഷണിയെ പ്രചരണായുധമാക്കി ഉവൈസി. സഹതാപ തരംഗവും കോണ്‍ഗ്രസിനോടുള്ള രോഷവും ഉവൈസി വോട്ടാക്കി മാറ്റി. അത് ഫലിച്ചതിന്റെ തെളിവാണ് ഉവൈസിക്ക് ലഭിച്ച അഞ്ച് സീറ്റുകള്‍.