‘മോദിയെ കൂടി കൊണ്ട് വാ, നമുക്ക് കാണാം’; ബിജെപിയെ വെല്ലുവിളിച്ച് ഉവൈസി
ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് പ്രചാരണത്തിറങ്ങാന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. നിങ്ങള്‍ നരേന്ദ്രമോദിയെ കൊണ്ട് വന്ന് ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തൂ. എത്ര സീറ്റില്‍ വിജയിക്കാമെന്ന് കാണാമെന്നായിരുന്നു ഉവൈസിയുടെ പ്രതികരണം. ഡിസംബര്‍ 1 നാണ് ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ‘നിങ്ങള്‍ നരേന്ദ്രമോദിയെ ഇവിടേക്ക് കൊണ്ട് വന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തൂ. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം. എത്ര സീറ്റില്‍ വിജയിക്കുമെന്ന് കാണാം.’ ഉവൈസി പറഞ്ഞു.തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ […]

ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് പ്രചാരണത്തിറങ്ങാന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. നിങ്ങള്‍ നരേന്ദ്രമോദിയെ കൊണ്ട് വന്ന് ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തൂ. എത്ര സീറ്റില്‍ വിജയിക്കാമെന്ന് കാണാമെന്നായിരുന്നു ഉവൈസിയുടെ പ്രതികരണം. ഡിസംബര്‍ 1 നാണ് ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
‘നിങ്ങള്‍ നരേന്ദ്രമോദിയെ ഇവിടേക്ക് കൊണ്ട് വന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തൂ. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം. എത്ര സീറ്റില്‍ വിജയിക്കുമെന്ന് കാണാം.’ ഉവൈസി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഉവൈയിയുടെ പ്രതികരണം.
‘ഇത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പാണ്. അവര്‍ക്ക് വികസനത്തെക്കുറിച്ച് വാചാലരാവാന്‍ കഴിയില്ല. ഹൈദരാബാദ് ഒരു വികസിത നഗരമാണ്. ഇവിടെ നിരവധി എംഎല്‍സികള്‍ കെട്ടിപ്പടുത്തിട്ടുണ്ട്. ഹൈദരാബാദിന്റെ ബ്രാന്റ് നെയിം ഇല്ലാതാക്കി ബിജെപിക്ക് ഇതെല്ലാം നശിപ്പിക്കണം’ ഉവൈസി കൂട്ടി ചേര്‍ത്തു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്ദി സജ്ഞയ്, ബെംഗ്ളൂരു സൗത്ത് എംപി തേജസ്വി സൂര്യ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹൈദരാബാദ് നുഴഞ്ഞുകയറ്റക്കാരുടെ നഗരമാണെന്ന് പറഞ്ഞിരുന്നു. പിന്നാലെയായിരുന്നു ഉവൈസിയുടെ പ്രതികരണം. ഉവൈസി പുതിയ കാലത്തെ മുഹമ്മദ് അലി ജിന്നായാണെന്നും ആയിരക്കണക്കിന് റോഹിംഗ്യന്സിനെ നഗരത്തില്‍ സംരക്ഷിക്കുന്നുണ്ടെന്നുമായിരുന്നു തേജസ്വി സൂര്യയുടെ പരാമര്‍ശം.
എന്നാല്‍ നഗരത്തില്‍ ഇത്തരത്തില്‍ നുഴഞ്ഞുകയറ്റക്കാരെ താമസിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ മോദിയും അമിത്ഷായും ആണെന്ന് ഉവൈസി തിരിച്ചടിച്ചു.
‘അവര്‍ ഉറങ്ങുകയും പാക്കിസ്ഥാനികള്‍ നഗരത്തില്‍ നുഴഞ്ഞുകയറുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് മോദിയുടേയും അമിത്ഷായുടേയും വീഴ്ച്ചയാണ്. ഒരു നുഴഞ്ഞുകയറ്റക്കാരേയും ഞാനിവിടെ കണ്ടിട്ടില്ല. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ മതില് തീര്‍ക്കാനാണ് ഇരുവരും ശ്രമിക്കുന്നത്.’ ഉവൈസി പറഞ്ഞു.