Top

ബീഹാറില്‍ ഉവൈസിയും മായാവതിയും ഒന്നിക്കുന്നു; മൂന്നാം മുന്നണിയില്‍ മത്സരിക്കും

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം മൂന്നാം മുന്നണിയില്‍ അണിനിരക്കും. ആര്‍എല്‍എസ്പി അദ്ധ്യക്ഷന്‍ ഉപേന്ദ്ര കുശ് വാഹയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മായാവതി നയിക്കുന്ന ബിഎസ്പിയും ജന്‍വാദി സോഷ്യലിസ്റ്റുമാണ് സഖ്യത്തിലുള്ള മറ്റ് പാര്‍ട്ടികള്‍. മഹാസഖ്യത്തില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം ഉപേന്ദ്ര കുശ്‌വാഹയുടെ നേതൃത്വത്തിലാണ് മൂന്നാം മുന്നണി രൂപീകരിച്ചത്. സംസ്ഥാനത്തെ ജനങ്ങള്‍ രണ്ട് പ്രധാന മുന്നണികളിലും നിരാശരാണെന്നും മറ്റൊരു ബദല്‍ തേടുകയാണ്. അവരുടെ പ്രതീക്ഷകളെ സംരക്ഷിക്കുന്നതിന് വേണ്ടി മതേതരത്വ ശക്തികളെ കൂട്ടി സഖ്യമുണ്ടാക്കുമെന്ന് തിങ്കളാഴ്ച ഉവൈസി പറഞ്ഞിരുന്നു. […]

6 Oct 2020 11:20 AM GMT

ബീഹാറില്‍ ഉവൈസിയും മായാവതിയും ഒന്നിക്കുന്നു; മൂന്നാം മുന്നണിയില്‍ മത്സരിക്കും
X

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം മൂന്നാം മുന്നണിയില്‍ അണിനിരക്കും. ആര്‍എല്‍എസ്പി അദ്ധ്യക്ഷന്‍ ഉപേന്ദ്ര കുശ് വാഹയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

മായാവതി നയിക്കുന്ന ബിഎസ്പിയും ജന്‍വാദി സോഷ്യലിസ്റ്റുമാണ് സഖ്യത്തിലുള്ള മറ്റ് പാര്‍ട്ടികള്‍. മഹാസഖ്യത്തില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം ഉപേന്ദ്ര കുശ്‌വാഹയുടെ നേതൃത്വത്തിലാണ് മൂന്നാം മുന്നണി രൂപീകരിച്ചത്.

സംസ്ഥാനത്തെ ജനങ്ങള്‍ രണ്ട് പ്രധാന മുന്നണികളിലും നിരാശരാണെന്നും മറ്റൊരു ബദല്‍ തേടുകയാണ്. അവരുടെ പ്രതീക്ഷകളെ സംരക്ഷിക്കുന്നതിന് വേണ്ടി മതേതരത്വ ശക്തികളെ കൂട്ടി സഖ്യമുണ്ടാക്കുമെന്ന് തിങ്കളാഴ്ച ഉവൈസി പറഞ്ഞിരുന്നു.

സംസ്ഥാനത്തെ മതേതരത്വ വോട്ടുകളെ വിഭജിക്കുകയാണ് ഉവൈസി ചെയ്യുന്നതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഈ വിമര്‍ശനങ്ങളെ ഉവൈസി തള്ളി.

Popular Stories

    Next Story