Top

സേവനം സ്വിച്ചിട്ട പോലെ; പ്രശ്നപരിഹാരത്തിനായി മൊബൈൽ ആപ്പുമായി കെഎസ്‌ഇബി

സേവനം അതിവേഗത്തിലാക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കി കെഎസ്‌ഇബി. ആവശ്യക്ഷങ്ങള്‍ക്കായി 1912 എന്ന ടോൾഫ്രീ നമ്പരിൽ വിളിച്ച്‌ രജിസ്‌റ്റർ ചെയ്യുന്നതോടെ ആപ്പ്‌ പ്രവർത്തനം ആരംഭിക്കും. എൽടി കണക്‌ഷൻ, കണക്ടഡ്‌, കോൺടാക്ട്‌ ലോഡ്‌ മാറ്റം, ഫെയ്‌സ്‌ മാറ്റം, ഉടമസ്ഥാവകാശ മാറ്റം, വൈദ്യുതി ലൈൻ, മീറ്റർ മാറ്റിസ്ഥാപിക്കൽ തുടങ്ങി എല്ലാത്തിനും ആപ്പിൽ പരിഹാരമുണ്ടാകും. സ്ഥലപരിശോധനയ്‌ക്ക്‌ എത്തുന്ന ഉദ്യോഗസ്ഥർക്ക്‌ അപേക്ഷകന്റെ രേഖകൾ അപ്പോൾത്തന്നെ അപ്‌ലോഡ്‌ ചെയ്യാനുമാകും. പ്രശ്നപരിഹാരത്തിന് ശേഷം നടപടി എസ്‌ എം എസായി ഉപയോക്താവിന്‌ ലഭിക്കുമെന്നതും ആപ്പിന്‍റെ പ്രത്യേകതയാണ്‌. ഓഫീസ്‌ കയറിയിറങ്ങാതെ […]

16 July 2021 5:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സേവനം സ്വിച്ചിട്ട പോലെ; പ്രശ്നപരിഹാരത്തിനായി മൊബൈൽ ആപ്പുമായി കെഎസ്‌ഇബി
X

സേവനം അതിവേഗത്തിലാക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കി കെഎസ്‌ഇബി. ആവശ്യക്ഷങ്ങള്‍ക്കായി 1912 എന്ന ടോൾഫ്രീ നമ്പരിൽ വിളിച്ച്‌ രജിസ്‌റ്റർ ചെയ്യുന്നതോടെ ആപ്പ്‌ പ്രവർത്തനം ആരംഭിക്കും.

എൽടി കണക്‌ഷൻ, കണക്ടഡ്‌, കോൺടാക്ട്‌ ലോഡ്‌ മാറ്റം, ഫെയ്‌സ്‌ മാറ്റം, ഉടമസ്ഥാവകാശ മാറ്റം, വൈദ്യുതി ലൈൻ, മീറ്റർ മാറ്റിസ്ഥാപിക്കൽ തുടങ്ങി എല്ലാത്തിനും ആപ്പിൽ പരിഹാരമുണ്ടാകും. സ്ഥലപരിശോധനയ്‌ക്ക്‌ എത്തുന്ന ഉദ്യോഗസ്ഥർക്ക്‌ അപേക്ഷകന്റെ രേഖകൾ അപ്പോൾത്തന്നെ അപ്‌ലോഡ്‌ ചെയ്യാനുമാകും.

പ്രശ്നപരിഹാരത്തിന് ശേഷം നടപടി എസ്‌ എം എസായി ഉപയോക്താവിന്‌ ലഭിക്കുമെന്നതും ആപ്പിന്‍റെ പ്രത്യേകതയാണ്‌. ഓഫീസ്‌ കയറിയിറങ്ങാതെ തന്നെ സേവനം ജനങ്ങളിലേക്കെത്തുന്നു എന്നതാണ്‌ പ്രധാനനേട്ടം. ‘സേവനം വാതിൽപ്പടിയിൽ’ പദ്ധതി കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരാണ്‌ നടപ്പാക്കിയത്‌.

ALSO READ: തെലങ്കാന തരംഗം അവസാനിച്ചു; ഓഹരി വിപണിയില്‍ കൂപ്പുകുത്തി കിറ്റെക്‌സ്

അപേക്ഷ രജിസ്റ്റർ ചെയ്യാൻ ഫീസാവശ്യമില്ല. നിരവധിയിടങ്ങളിൽ പദ്ധതി നിലവിൽവന്നു. ജൂണിൽമാത്രം 957 സർവീസ്‌ കണക്‌ഷൻ ഇതുവഴി നൽകി. 3121 മറ്റ്‌ സേവനവും ലഭ്യമാക്കി. സംസ്ഥാനവ്യാപകമായി ഈ മാസം യാഥാർഥ്യമാകുമെന്നും കെഎസ്സിബി അറിയിച്ചു.

ALSO READ: ‘അഡ്മിഷനൊപ്പം സ്ത്രീധനം വാങ്ങില്ലെന്ന പ്രസ്താവനയിലും കുട്ടികള്‍ ഒപ്പിടണം’; നിര്‍ദ്ദേശവുമായി ഗവര്‍ണര്‍

Next Story