Top

‘ഒരിക്കല്‍ പോലും അവളുടെ ഫോണ്‍ എടുത്തു നോക്കിയിരുന്നില്ല’; ചാറ്റിംഗിനെ പറ്റി ഒന്നും അറഞ്ഞിരുന്നില്ലെന്ന് ആര്യയുടെ ഭര്‍ത്താവ്

കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസില്‍ ഭാര്യയുടെ പങ്കിനെപറ്റി ഒന്നും അറിഞ്ഞിരുന്നില്ലെന്ന് ആത്മഹത്യ ചെയ്ത ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത്. ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതോ രേഷ്മയുമായി ചാറ്റ് ചെയ്യുന്നതോ അറിഞ്ഞിരുന്നില്ല. കല്യാണം കഴിഞ്ഞിട്ട് ആറു വര്‍ഷം കഴിഞ്ഞു. ഇന്നേവരെ അവളുടെ ഫോണ്‍ ഞാന്‍ എടുത്തു നോക്കിയിട്ടില്ല. അത്രയ്ക്ക് വിശ്വാസമായിരുന്നെന്നും ് രഞ്ജിത്ത് പറയുന്നു. ആര്യക്കൊപ്പം അനന്തു എന്ന പേരില്‍ രേഷ്മയോട് ചാറ്റ് ചെയ്ത ഗ്രീഷ്മയുടെ സുഹൃത്തായ യുവാവ് നല്‍കി മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. രേഷ്മയെ […]

3 July 2021 8:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഒരിക്കല്‍ പോലും അവളുടെ ഫോണ്‍ എടുത്തു നോക്കിയിരുന്നില്ല’; ചാറ്റിംഗിനെ പറ്റി ഒന്നും അറഞ്ഞിരുന്നില്ലെന്ന് ആര്യയുടെ ഭര്‍ത്താവ്
X

കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസില്‍ ഭാര്യയുടെ പങ്കിനെപറ്റി ഒന്നും അറിഞ്ഞിരുന്നില്ലെന്ന് ആത്മഹത്യ ചെയ്ത ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത്. ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതോ രേഷ്മയുമായി ചാറ്റ് ചെയ്യുന്നതോ അറിഞ്ഞിരുന്നില്ല. കല്യാണം കഴിഞ്ഞിട്ട് ആറു വര്‍ഷം കഴിഞ്ഞു. ഇന്നേവരെ അവളുടെ ഫോണ്‍ ഞാന്‍ എടുത്തു നോക്കിയിട്ടില്ല. അത്രയ്ക്ക് വിശ്വാസമായിരുന്നെന്നും ് രഞ്ജിത്ത് പറയുന്നു.

ആര്യക്കൊപ്പം അനന്തു എന്ന പേരില്‍ രേഷ്മയോട് ചാറ്റ് ചെയ്ത ഗ്രീഷ്മയുടെ സുഹൃത്തായ യുവാവ് നല്‍കി മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. രേഷ്മയെ ഇത്തരത്തില്‍ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ യുവാവിനിനോട് പറഞ്ഞിരുന്നു. മെസേജുകളോട് രേഷ്മ എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ വേണ്ടിയായിരുന്നു ഈ യുവതികള്‍ രേഷ്മയ്ക്ക് അനന്തു എന്ന പേരില്‍ മെസേജ് അയച്ചത്. മെസേജുകള്‍ കാര്യമായെടുത്ത രേഷ്മ ഫേസ്ബുക്കിലെ അനന്തുവുമായി പ്രണയത്തിലാവുകയായിരുന്നു.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനുമായി ജീവിക്കാന്‍ രേഷ്മ ആഗ്രഹിച്ചിരുന്നു. നിര്‍ദോഷിയായി രണ്ടു പെണ്‍കുട്ടികള്‍ ചെയ്ത തമാശ മൂന്ന് പേരുടെ ജീവനാണ് എടുത്തത്. കാമുകന്‍ അനന്തു ഒരിക്കലും രേഷ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നില്ല. പകരം ഫേസ്ബുക്ക് ചാറ്റിംഗിലായിരുന്നു വിവരം പറഞ്ഞിരുന്നത്. രേഷ്മയെ കബളിപ്പിക്കു മാത്രമായിരുന്നു ആര്യയുടേയും ഗ്രീഷ്മയുടേയും ലക്ഷ്യം. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ഇരുവരേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴായിരുന്നു ഇവര്‍ ഇത്തിക്കരയാറ്റില്‍ മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്.

രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരന്‍ കല്ലുവാതുക്കല്‍ മേവനക്കോണം തച്ചക്കോട്ട് വീട്ടില്‍ രണ്‍ജിത്തിന്റെ ഭാര്യയാണ് 23 കാരിയായ ആര്യ. വിഷ്ണുവിന്റെ സഹോദരി രജിതയുടേയും രേഷ്മ ഭവനില്‍ രാധാകൃഷ്ണന്‍ നായരുടെയും മകളാണ് 21 കാരി ഗ്രീഷ്മ. ഈ വര്‍ഷം ആദ്യമാണ് കൊല്ലം കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തത്.

കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചു. നാലു മാസത്തിന് ശേഷമാണ് പാരിപ്പള്ളി പോലീസ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് കുഞ്ഞ് തന്റേതാണെന്നും ആരുമറിയാതെ പ്രസവിച്ചശേഷം ഉപേക്ഷിച്ചത് താന്‍ തന്നെയാണെന്നും ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും രേഷ്മ ഏറ്റുപറഞ്ഞത്.

രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ഈ രണ്ടു യുവതികളാണെന്ന നേരത്തെ അന്വേഷണ സംഘത്തിന് സംശയമുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഗ്രീഷ്മയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ ഇരുവരും ആത്മഹത്യ ചെയ്തതാണ് ഈ സംശയത്തിന് കാരണമായത്.

കുഞ്ഞിനെ ഉപേക്ഷിച്ച കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കരുതിയിരിന്നില്ലാത്ത യുവതിയെ അന്വേഷണത്തിന്റെ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് വിളിപ്പിച്ചത്. എന്നാല്‍ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും കാണാതാവുകയും പിന്നീട് നാട്ടിലെ ഇത്തിക്കരയാറ്റില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. ഭയം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പില്‍ ഇവര്‍ പറയുന്നത്. രേഷ്മ ചതിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാന്‍ കഴിയുന്നില്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. മകനെ നന്നായി നോക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ ആര്യ പറഞ്ഞു.

Next Story