‘കവിത പിറന്നത് ഈ ഹൈടെക്ക് സ്കൂളില്‍’; സര്‍ക്കാരിന് പരിഹാസവുമായി ആര്യാടന് ഷൗക്കത്ത്
മന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണത്തില്‍ ചൊല്ലിയ കവിത എഴുതിയ സ്നേഹ പഠിക്കുന്ന കുഴല്‍മന്ദം സ്കൂളിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് ആര്യാടന് ഷൗക്കത്ത്. ഷീറ്റ് വച്ച് മറച്ച കുഴല്‍മന്ദം ജിഎച്ച്എസ് സ്കൂളിന്റെ ഒരു ഭാഗത്തെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഷൗക്കത്ത് സര്‍ക്കാരിന്റെ ‘ഹൈടെക് സ്കൂള്‍ പദ്ധതി’യെ പരിഹസിക്കുന്നത്. സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന കുഴല്‍മന്ദം സ്ക്കൂള് പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്. സ്കൂളിനു വേണ്ടി സ്ഥലം ലഭിച്ചിട്ടുണ്ടെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. സ്കൂളിന് ഒരു സ്ഥിരം കെട്ടിടമാണ് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ളത്. കവിത […]

മന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണത്തില്‍ ചൊല്ലിയ കവിത എഴുതിയ സ്നേഹ പഠിക്കുന്ന കുഴല്‍മന്ദം സ്കൂളിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് ആര്യാടന് ഷൗക്കത്ത്. ഷീറ്റ് വച്ച് മറച്ച കുഴല്‍മന്ദം ജിഎച്ച്എസ് സ്കൂളിന്റെ ഒരു ഭാഗത്തെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഷൗക്കത്ത് സര്‍ക്കാരിന്റെ ‘ഹൈടെക് സ്കൂള്‍ പദ്ധതി’യെ പരിഹസിക്കുന്നത്. സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന കുഴല്‍മന്ദം സ്ക്കൂള് പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്. സ്കൂളിനു വേണ്ടി സ്ഥലം ലഭിച്ചിട്ടുണ്ടെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. സ്കൂളിന് ഒരു സ്ഥിരം കെട്ടിടമാണ് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ളത്.
കവിത പിറന്നത് ഈ ഹൈടെക് സ്ക്കൂളിൽ ധനകാര്യ മന്ത്രി ചൊല്ലിയ കവിത എഴുതിയ കുട്ടി പഠിക്കുന്ന കുഴൽമന്ദത്തെ സർക്കാർ ഹൈടെക് സ്കൂൾ.
Posted by Aryadan Shoukath on Friday, January 15, 2021
എന്നും ഇരുട്ടു മാത്രമാവണമെന്നില്ല, നേരം പുലരുകയും
സൂര്യന് സര്‍വ തേജസ്സോടെ ഉദിക്കുകയും
കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും.
നമ്മള് കൊറോണയ്ക്കെതിരെ പോരാടി
വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ തിരികെ
എത്തിക്കുകയും ചെയ്യും.’…… എട്ടാംക്ലാസുകാരി സ്നേഹയുടെ ഈ കവിത ചൊല്ലികൊണ്ടായിരുന്നു തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. കൊവിഡ് കാലത്ത് കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് സംഘടിപ്പിച്ച അക്ഷര വര്‍ഷം പദ്ധതിയുടെ ഭാഗമായി എഴുതി നല്‍കിയതാണ് ഈ വരികള്‍. കൊറോണയെ തുരത്താം എന്ന തലക്കെട്ടിലായിരുന്നു കവിത എഴുതിയത്.
ചെറുപ്പം മുതല്‍ തന്നെ കവിതയിലും കഥയിലുമെല്ലാം താല്പര്യം പ്രകടിപ്പിച്ച വിദ്യാര്‍ഥിനിയാണ് സ്നേഹ. കവിത നിയമസഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെ സ്നേഹക്ക് അഭിനന്ദന പ്രവാഹമാണ്.
അച്ഛനും അമ്മയും ചേച്ചിയുമുള്ള ഒരു കൊച്ചുകുടുംബമാണ് സ്നേഹയുടേത്. അച്ഛന് ഡ്രൈവറാണ്. സ്നേഹ പഠിക്കുന്ന കുഴല്‍മന്ദം സ്ക്കൂളിലെ തന്നെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ചേച്ചി രുദ്ര.