Top

‘സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ?’; ബിജെപി നേതാവിന്റെ ട്വീറ്റിനെതിരെ ആര്യാടന്‍ ഷൗക്കത്ത്

വര്‍ത്തമാനം എന്ന സിനിമയെക്കുറിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ് വി സന്ദീപ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ ആര്യാടന്‍ ഷൗക്കത്ത് രംഗത്ത്. ഒരു സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോയെന്നും സാംസ്‌ക്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ അംഗീകരിക്കാനാവില്ലെന്നും ഷൗക്കത്ത് വ്യക്തമാക്കി. ഡല്‍ഹി വിദ്യാര്‍ത്ഥി സമരത്തെകുറിച്ച പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍ എങ്ങനെയാണ് അത് ദേശവിരുദ്ധമാവുകയെന്നും അദ്ദേഹം ചോദിച്ചു. ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയിലാണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിന്റെ […]

27 Dec 2020 9:53 AM GMT

‘സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ?’; ബിജെപി നേതാവിന്റെ ട്വീറ്റിനെതിരെ ആര്യാടന്‍ ഷൗക്കത്ത്
X

വര്‍ത്തമാനം എന്ന സിനിമയെക്കുറിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ് വി സന്ദീപ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ ആര്യാടന്‍ ഷൗക്കത്ത് രംഗത്ത്. ഒരു സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോയെന്നും സാംസ്‌ക്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ അംഗീകരിക്കാനാവില്ലെന്നും ഷൗക്കത്ത് വ്യക്തമാക്കി. ഡല്‍ഹി വിദ്യാര്‍ത്ഥി സമരത്തെകുറിച്ച പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍ എങ്ങനെയാണ് അത് ദേശവിരുദ്ധമാവുകയെന്നും അദ്ദേഹം ചോദിച്ചു. ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയിലാണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിന്റെ വാക്കുകള്‍: ”ഡല്‍ഹി ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥി സമരത്തെകുറിച്ച പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍ എങ്ങിനെയാണ് അത് ദേശവിരുദ്ധമാവുക. സെന്‍സര്‍ ബോര്‍ഡ് അംഗം ബി.ജെ.പി നേതാവ് അഡ്വ. വി. സന്ദീപ്കുമാറിന്റെ ട്വീറ്റില്‍ എല്ലാമുണ്ട്. ജെഎന്‍.യു സമരത്തിലെ ദലിത്, മുസ്ലീം പീഢനമായിരുന്നു വിഷയമെന്നും താന്‍ സിനിമയെ എതിര്‍ത്തതിന് കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ആര്യാടന്‍ ഷൗക്കത്തായിരുന്നുവെന്നുമാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നത്. ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയിലാണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത്. ഒരു സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ ?സാംസ്‌ക്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ അംഗീകരിക്കാനാവില്ല.”

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത് പാര്‍വതി തിരുവോത്ത് നായികയായെത്തിയ വര്‍ത്തമാനം സിനിമയില്‍ രാജ്യവിരുദ്ധമാണ് പ്രമേയമെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ് വി സന്ദീപ് കുമാര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ജെഎന്‍യു സമരത്തിലെ ദളിത് മുസ്ലിം പീഡനമായിരുന്നു സിനിമയുടെ വിഷയമേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിഷയത്തില്‍ ആര്യാടന്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചത് ഇങ്ങനെ:

”വര്‍ത്തമാനം എന്ന സിനിമയെക്കുറിച്ചുള്ള സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ് അഡ്വക്കേറ്റ് വി സന്ദീപ് കുമാറിന്റെ ട്വീറ്റ് എന്നെ അദ്ഭുതപ്പെടുത്തി. ഒരു സിനിമയെക്കുറിച്ചുള്ള സെന്‍സര്‍ ബോര്‍ഡ് മെമ്പറിന്റെ വിലയിരുത്തല്‍ കേരളം മുഴുവന്‍ അറിയേണ്ട കാര്യമാണ്. ഒരു കലാ സൃഷ്ടി എന്താണെന്നും അതിന്റെ പിന്നിലുള്ള പരിശ്രമത്തെക്കുറിച്ചും വിലയിരുത്തുവാന്‍ ഒരു സെന്‍സര്‍ ബോര്‍ഡ് അംഗത്തിന് സാധിക്കണം. ‘ജെ എന്‍ യൂവിലെ മുസ്ലിം ദളിത് പീഡനമാന് സിനിമയിലെ വിഷയം, ആര്യാടന്‍ ഷൗക്കത്താണ് സിനിമയുടെ തിരക്കഥാകൃത്ത്. അതുകൊണ്ടു തന്നെ അത് രാജ്യവിരുദ്ധമാണ്’ എന്ന തീരുമാനത്തില്‍ അദ്ദേഹം എത്തിച്ചേരുകയായിരുന്നു.

ഞാന്‍ മുന്‍പ് ചെയ്ത സിനിമകള്‍ എന്തൊക്കെയാണെന്ന് പഠിക്കുവാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ഈ സിനിമയുടെ കലാമൂല്യത്തെ കുറിച്ച് പഠിക്കുവാനും അദ്ദേഹം തയ്യാറായില്ല. ഇപ്രകാരമാണ് സിനിമയെക്കുറിച്ചുള്ള വിലയിരുത്തല്‍ എങ്കില്‍ എങ്ങനെ മലയാളികള്‍ സിനിമ എടുക്കും. എന്തായാലും സിനിമ സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിംഗ് കമ്മറ്റിയ്ക്കു അയക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. മത സ്പര്‍ദ്ധ ഉണ്ടാക്കുന്ന യാതൊന്നും തന്നെ സിനിമയില്‍ ഇല്ല. ജനങ്ങള്‍ കാണേണ്ട സിനിമ ആണ്. അതുകൊണ്ടു തന്നെ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനം.

മതേതര ഐക്യം ഊട്ടിയുറപ്പിയ്ക്കുന്ന പ്രമേയമാണ് സിനിമയിലുള്ളത്. രാഷ്ട്രീയത്തിന് അതീതമായി പോരാടുവാന്‍ നിന്നുകൊണ്ട് ഒരു വലിയ സന്ദേശമാണ് സിനിമയിലൂടെ നല്‍കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡില്‍ അംഗമാകുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെ പോയാല്‍ കേരളത്തില്‍ ഉള്ളവര്‍ക്ക് സിനിമ എടുക്കുവാന്‍ സാധിക്കാത്ത നില വരും. കേരളം തലതാഴ്ത്തി പോകുന്ന അവസ്ഥയാണ് ഉള്ളത്. ഇതിനെതിരെ സിനിമ പ്രവര്‍ത്തകര്‍ പ്രതികരിക്കണം. തരംതാഴ്ന്ന നിലയിലുള്ള സമീപനമാണ് സെന്‍സര്‍ ബോര്‍ഡ് അംഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.”

Next Story

Popular Stories