‘പ്രായം തികഞ്ഞതിന് ശേഷം തന്നെയാണ് ഞാന്‍ മേയറായത്, കട്ടിലിട്ടും പായ വിരിച്ചും പ്രതിഷേധിച്ചവര്‍ക്ക് അതായിരുന്നു പ്രശ്നം’; വിമര്‍ശനങ്ങള്‍ക്ക് ആര്യയുടെ മറുപടി
തിരുവനന്തപുരം തൈക്കാട് ഭാഗത്തെ ഓട പ്രശ്നത്തിലും തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മേയര്‍ ആര്യാ രാജേന്ദ്രന്. കട്ടിലിട്ടും പായ വിരിച്ചും പ്രതിഷേധിച്ചവര്‍ക്കും വിഷം ചീറ്റിയവര്‍ക്കും താന്‍ പ്രായം കുറഞ്ഞ മേയര്‍ എന്നതായിരുന്നു പ്രശ്നം. രാജ്യത്തെ നിയമ വ്യവസ്ഥിതി പ്രകാരം മേയറാകാനുള്ള പ്രായം തികഞ്ഞതിനു ശേഷം തന്നെയാണ് താന്‍ മേയറായത്. അതിനുള്ള പ്രാപ്തിയുണ്ടെന്ന് ജനങ്ങള്‍ക്കും പാര്‍ട്ടിക്കും ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് തന്നെ മേയര്‍ പദവി ഏല്‍പ്പിച്ചതെന്നും ആര്യ വ്യക്തമാക്കി. ആര്യാ രാജേന്ദ്രന്റെ വാക്കുകള്‍: ”തൈക്കാട് ഭാഗത്തു നിന്ന് ന്യൂ […]

തിരുവനന്തപുരം തൈക്കാട് ഭാഗത്തെ ഓട പ്രശ്നത്തിലും തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മേയര്‍ ആര്യാ രാജേന്ദ്രന്. കട്ടിലിട്ടും പായ വിരിച്ചും പ്രതിഷേധിച്ചവര്‍ക്കും വിഷം ചീറ്റിയവര്‍ക്കും താന്‍ പ്രായം കുറഞ്ഞ മേയര്‍ എന്നതായിരുന്നു പ്രശ്നം. രാജ്യത്തെ നിയമ വ്യവസ്ഥിതി പ്രകാരം മേയറാകാനുള്ള പ്രായം തികഞ്ഞതിനു ശേഷം തന്നെയാണ് താന്‍ മേയറായത്. അതിനുള്ള പ്രാപ്തിയുണ്ടെന്ന് ജനങ്ങള്‍ക്കും പാര്‍ട്ടിക്കും ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് തന്നെ മേയര്‍ പദവി ഏല്‍പ്പിച്ചതെന്നും ആര്യ വ്യക്തമാക്കി.
ആര്യാ രാജേന്ദ്രന്റെ വാക്കുകള്‍:
”തൈക്കാട് ഭാഗത്തു നിന്ന് ന്യൂ തീയറ്ററിനു സമീപത്തു കൂടി തമ്പാനൂര്‍ പൊന്നറ പാര്‍ക്കിനു മുന്നിലെ പ്രധാന ഡ്രൈനേജ് ലൈനിലേയ്ക്കും പാര്ക്കിന് അടിയിലുള്ള സംഭരണിയിലേക്കും എത്തുന്ന ഓടയുമായി ബന്ധപ്പെട്ട വിഷയം കഴിഞ്ഞ കുറച്ചു ദിവസമായി സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണല്ലോ.അതു സംബന്ധിച്ച വസ്തുതകള്‍ വ്യക്തമാക്കാനാണ് ഈ പോസ്റ്റ്.”
”താരതമ്യേന ഉയര്‍ന്ന പ്രദേശമായ തൈക്കാടു നിന്ന് വരുന്ന മേല്‍ സൂചിപ്പിച്ച ഓട കാലോചിതമായി വലിപ്പം കൂട്ടി നവീകരിക്കാത്തതും ഇതേ വഴിയിലൂടെ കടന്നു പോകുന്ന സ്വിവറേജ് ലൈനിലെ തകരാറുകളുമാണ് ന്യൂ തീയറ്ററിനു മുന്നില്‍ മലിനജലം കെട്ടി നില്ക്കുന്ന സാഹചര്യം ഉണ്ടാക്കുന്നത്. പൊന്നറ പാര്ക്കിന് അടിയിലുള്ള സംഭരണിയിലെ മണ്ണു നീക്കം ചെയ്യാത്തതും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്.ഈ സംഭരണി കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ അധീനതയിലാണ്.മേല്‍ പറഞ്ഞ ഓട PWD യുടെ ഉടമസ്ഥതയിലുള്ളതാണ്. സ്വിവറേജ് ലൈന്‍ വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലും.ഈ മൂന്ന് സ്ഥാപനങ്ങളെയും ഇടപെടുത്തി സമയബന്ധിതമായി പ്രശ്ന പരിഹാരം കാണേണ്ടത് സ്ഥലം MLA യുടെ ചുമതലയാണ്.ആ ന്യായം പറഞ്ഞ് മാറി നില്‍ക്കാതെ പ്രശ്നം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ ഉത്തരവാദിത്ത ബോധമുള്ള നഗര ഭരണകൂടം എന്ന നിലയില്‍ നഗരസഭ അതിലിടപെടുകയും ഓടയിലെ മണ്ണു നീക്കി താല്‍ക്കാലിക പരിഹാരത്തിന് പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്.പക്ഷേ ഇതിലൂടെ പ്രശ്നം പൂര്‍ണമായി പരിഹരിക്കാനാവില്ല എന്നറിയാം.നഗരസഭാ മേയര്‍ എന്ന നിലയില്‍ PWD അധികൃതരെ ബന്ധപ്പെട്ടിരുന്നു.ഓട നവീകരണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ആയിട്ടുണ്ടെന്ന വിവരമാണ് ലഭ്യമായത്. ഈ വിഷയത്തില്‍ മേയറെന്ന നിലയില്‍ തുടര്‍ന്നും കൃത്യമായി ഇടപെടുകയും നവീകരണ പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സാധ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.ഇതോടൊപ്പം വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് സ്വിവറേജ് ലൈനിലെ മണ്ണ് പൂര്‍ണ്ണമായി നീക്കം ചെയ്യുന്നതിനും ആവശ്യമായ അറ്റകുറ്റ പണികള്‍ നടത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും.പൊന്നറ പാര്‍ക്കിലെ സംഭരണിയിലെ മണ്ണു പൂര്‍ണമായി കേരള റോഡ് ഫണ്ട് ബോര്‍ഡിനെ കൊണ്ട് നീക്കം ചെയ്യിക്കു.”
”ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചില സമര പ്രഹസനങ്ങളേയും ചില സോഷ്യല്‍ മീഡിയ ഗ്രൂപുകളില്‍ നടക്കുന്ന വ്യക്ത്യധിക്ഷേപങ്ങളെയും കുറിച്ചു കൂടി പറഞ്ഞ് അവസാനിപ്പിക്കാം.കട്ടിലിട്ടും പായ വിരിച്ചും പ്രതിഷേധിച്ചവര്‍ക്കും സോഷ്യല്‍ മീഡിയ ഗ്രൂപുകളില്‍ വിഷം ചീറ്റിയവര്‍ക്കും പ്രായം കുറഞ്ഞമേയറായിരുന്നു പ്രശ്നം.ഈ രാജ്യത്തെ നിയമ വ്യവസ്ഥിതി പ്രകാരം മേയറാകാനുള്ള പ്രായം തികഞ്ഞതിനു ശേഷം തന്നെയാണ് ഞാന്‍ മേയറായത്. എനിക്കതിനുള്ള പ്രാപ്തിയുണ്ടെന്ന് ഈ നാട്ടിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും എന്റെ പ്രസ്ഥാനത്തിനും ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് എന്നെ ചുമതലയേല്‍പ്പിച്ചത്.
ആ ഉത്തരവാദിത്തം ഞാന്‍ അര്‍പ്പണ മനോഭാവത്തോടെ നിറവേറ്റുകയും ചെയ്യും.”- ആര്യ പറഞ്ഞു.