Top

‘വിമർശനങ്ങൾ അംഗീകരിക്കുന്നു, എന്നാൽ മോബ് ലിഞ്ചിംഗിന് എതിരാണ്’; പുതിയ ഗാനവുമായി ആര്യ ദയാൽ

യൂട്യൂബിൽ പുതിയ വീഡിയോ പങ്കുവെക്കുന്നതിനൊപ്പം തന്നെ തനിക്ക് നേരെ വിമർശനങ്ങൾക്കും ആര്യ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

10 May 2021 10:32 AM GMT

‘വിമർശനങ്ങൾ അംഗീകരിക്കുന്നു, എന്നാൽ മോബ് ലിഞ്ചിംഗിന് എതിരാണ്’; പുതിയ ഗാനവുമായി ആര്യ ദയാൽ
X

അടിയേ കൊള്ളുതെ ജാം സെഷൻ വിവാദങ്ങൾക്കിടയിൽ പുതിയ ഗാനവുമായി ഗായിക ആര്യ ദയാൽ. ‘തന്നനം താനന്നം’ എന്ന പാട്ടിനൊപ്പം സെവന്‍ റിംഗ്‌സ്‌ എന്ന ഗാനവും ചേർത്താണ് ആര്യ ദയാൽ പുതിയ വീഡിയോ ഒരുക്കിയിരിക്കുന്നത്. യൂട്യൂബിൽ പുതിയ വീഡിയോ പങ്കുവെക്കുന്നതിനൊപ്പം തന്നെ തനിക്ക് നേരെ വിമർശനങ്ങൾക്കും ആര്യ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

എല്ലാ തരം വിമർശനങ്ങളും ഞാൻ സ്വീകരിക്കും. കാരണം അത് എന്റെ വർക്കുകൾ കൂടുതൽ നന്നാക്കാൻ ഉപകരിക്കും. എന്നാൽ ആർക്കെതിരെ ആയാലും ഓൺലൈൻ മോബ് ലിഞ്ചിംഗിന് എതിരാണ് ഞാൻ. ആര്യ ദയാൽ

കഴിഞ്ഞ ദിവസമായിരുന്നു ആര്യ ദയാലും സാജന്‍ കമാലും ചേര്‍ന്നൊരുക്കിയ ജാം സെഷന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തൊട്ടുപിന്നാലെ തന്നെ പാട്ടിന് നേരെ ട്രോളുകളും വിമർശനങ്ങളും ഉയർന്നു. ഇങ്ങനെ ഈ ഗാനത്തെ കൊല്ലരുത്, ഹാരിസ് ജയരാജ് കേൾക്കണ്ട എന്നിങ്ങനെ പോകുന്നു ആര്യയ്ക്ക് നേരെയുള്ള വിമർശനങ്ങൾ. മൂന്നര ലക്ഷം വ്യൂവേഴ്‌സുള്ള ഗാനത്തിന് 26000 ഡിസ് ലൈക്കും 11 ലൈക്കുമാണ് ലഭിച്ചിരിക്കുന്നത്.

നേരത്തെ എആർ റഹ്മാൻ സംഗീതമൊരുക്കിയ കണ്ണോട് കാണ്‍പതെല്ലാം എന്ന പാട്ടിന്റെ ലൈവ് പെര്‍ഫോമന്‍സ് നടത്തിയപ്പോഴും ആര്യയ്ക്ക് നേരെ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു.

വനിതാ ശിശു ക്ഷേമ വകുപ്പിനായി ആര്യ ദയാൽ അങ്ങനെ വേണം എന്ന ഗാനം ഒരുക്കിയിരുന്നു. സ്ത്രീകൾക്ക് നേരെയുള്ള വേർതിരിവുകൾ അവസാനിപ്പിക്കേണ്ട സമയം എത്തിയെന്ന് ഗാനത്തിലൂടെ പറയുന്നു. ശശികല വി. മേനോനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഗാനത്തിന് സമൂഹ മാധ്യമങ്ങളിലൂടെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Next Story