Top

‘2022ലെ യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി മത്സരിക്കും’; അരവിന്ദ് കെജ്‌രിവാള്‍

ആംആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളാണ് 2022 ല്‍ യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. യുപിയെ അഴിമതി രഹിത സംസ്ഥാനമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

15 Dec 2020 5:17 AM GMT

‘2022ലെ യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി മത്സരിക്കും’; അരവിന്ദ് കെജ്‌രിവാള്‍
X

വരുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കും. ആംആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളാണ് 2022 ല്‍ യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. യുപിയെ അഴിമതി രഹിത സംസ്ഥാനമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച്ച നടന്ന വെര്‍ച്ച്വല്‍ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം.

കഴിഞ്ഞ എട്ട് വര്‍ഷ കാലയളവില്‍ മൂന്ന് തവണയാണ് എഎപി ഡല്‍ഹിയില്‍ അധികാരത്തില്‍ എത്തിയത്. ഈ കാലയളവിനുള്ളില്‍ പഞ്ചാബിലെ പ്രധാന പ്രതിപക്ഷമായി എഎപി മാറി. എന്നാല്‍ ഇന്ന് ഒരു പ്രധാനപ്പെട്ട പ്രഖ്യാപനം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 2022 ല്‍ ഉത്തര്‍പ്രഗദേശില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി മത്സരിക്കും

അരവിന്ദ് കെജ്‌രിവാള്‍

യുപിയിലെ ജനങ്ങളും ചില സംഘടനകളും കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ വന്ന് കണ്ടിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ മത്സരിക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയുണ്ടായി. യുപിയിലെ ഒട്ടേറെ സഹോദരങ്ങള്‍ ഡല്‍ഹിയിലുണ്ട്. മൂന്നാം തവണയും ഡല്‍ഹിയില്‍ എഎപി അധികാരത്തില്‍ വന്നപ്പോള്‍ യുപിയിലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കണമെന്ന ആവശ്യം അവര്‍ മുന്നോട്ടുവെച്ചിരുന്നു. ഇപ്പോഴുള്ള ഭരണത്തില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നും അവര്‍ പറഞ്ഞിരുന്നു. കെജ്‌രിവാള്‍ പറഞ്ഞു.

എന്തിനാണ് യുപിയിലെ ജനങ്ങള്‍ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി ഡല്‍ഹിയിലേക്ക് വരുന്നത്. പല പാര്‍ട്ടികളും യുപിയില്‍ അധികാരത്തില്‍ എത്തിയിട്ടുണ്ട് എന്നാല്‍ ആരും അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനത്തിന് എന്തുകൊണ്ടാണ് വികസനത്തിന്‍ മുന്നേറാന്‍ സാധിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

അവിടുത്തെ വിലകെട്ട രാഷ്ട്രീയവും അഴിമതിക്കാരായ രാഷ്ട്രീക്കാരുമാണ് ഉത്തര്‍പ്രദേശിനെ പുരോഗമനത്തില്‍ നിന്നും പിറകോട്ട് വലിക്കുന്നത്. അചഞ്ചലമായ ലക്ഷ്‌ത്തോടെയാണ് എഎപി യുപിയില്‍ അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നത്. ഒരു നല്ല സര്‍ക്കാരിന് തടയിടാന്‍ ഒന്നിനും സാധിക്കില്ലെന്ന് കാട്ടിക്കൊടുക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Next Story