Top

ഇതൊരു ചെറിയ തുടക്കം മാത്രം; ആപ്പിന്റെ ഗോവന്‍ വിജയത്തില്‍ കെജ്‌രിവാള്‍

പനാജി: ഗോവന്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ആംആദ്മി പാര്‍ട്ടിയുടെ ആദ്യവിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പാര്‍ട്ടി നാഷണല്‍ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഒരു തീരദേശ സംസ്ഥാനത്തെ പാര്‍ട്ടിയുടെ ആദ്യ വിജയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ഗോവയിലെ ബെനൗലിമിലാണ് ആംആദ്മി പാര്‍ട്ടി ഒരു സീറ്റ് നേടിയത്. ആപ്പിന്റെ ഹന്‍സെല്‍ ഫെര്‍ണാണ്ടസാണ് വിജയിച്ച് പാര്‍ട്ടിക്ക് ഗോവയില്‍ അക്കൗണ്ട് തുറന്നിരിക്കുന്നത്. ‘ബെനൗലിമില്‍ വിജയിച്ച ആംആദ്മിയുടെ ഹന്‍സെല്‍ ഫെര്‍ണാണ്ടസിന് അഭിനന്ദനങ്ങള്‍. കഴിഞ്ഞ തവണത്തേതിനേക്കാള്‍ വോട്ട് ശതമാനം വര്‍ധിപ്പിക്കാന്‍ ആംആദ്മിയുടെ എല്ലാ […]

15 Dec 2020 12:08 AM GMT

ഇതൊരു ചെറിയ തുടക്കം മാത്രം; ആപ്പിന്റെ ഗോവന്‍ വിജയത്തില്‍ കെജ്‌രിവാള്‍
X

പനാജി: ഗോവന്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ആംആദ്മി പാര്‍ട്ടിയുടെ ആദ്യവിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പാര്‍ട്ടി നാഷണല്‍ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഒരു തീരദേശ സംസ്ഥാനത്തെ പാര്‍ട്ടിയുടെ ആദ്യ വിജയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

സൗത്ത് ഗോവയിലെ ബെനൗലിമിലാണ് ആംആദ്മി പാര്‍ട്ടി ഒരു സീറ്റ് നേടിയത്. ആപ്പിന്റെ ഹന്‍സെല്‍ ഫെര്‍ണാണ്ടസാണ് വിജയിച്ച് പാര്‍ട്ടിക്ക് ഗോവയില്‍ അക്കൗണ്ട് തുറന്നിരിക്കുന്നത്.

‘ബെനൗലിമില്‍ വിജയിച്ച ആംആദ്മിയുടെ ഹന്‍സെല്‍ ഫെര്‍ണാണ്ടസിന് അഭിനന്ദനങ്ങള്‍. കഴിഞ്ഞ തവണത്തേതിനേക്കാള്‍ വോട്ട് ശതമാനം വര്‍ധിപ്പിക്കാന്‍ ആംആദ്മിയുടെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കഴിഞ്ഞു. ഇതൊരു ചെറിയ തുടക്കം മാത്രമാമ്. ഗോവന്‍ ജനതയുടെ വിശ്വാസവും പ്രതീക്ഷയും വര്‍ധിപ്പിക്കാന്‍ ആംആദ്മിക്ക് കഴിയുമെന്ന് എനിക്കുറപ്പാണ്’, കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

ഭരണകക്ഷിയായ ബിജെപിയാണ് ഗോവ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം കൊയ്തത്. 49 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 32 ഇടത്തും ബിജെപിയാണ് ജയിച്ചത്. കോണ്‍ഗ്രസിന് നേടാനായത് നാല് സീറ്റുകള്‍ മാത്രമാണ്. ഴ് സീറ്റുകള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ നേടി. കൊവിഡ് വ്യാപനത്തിനു ശേഷം ആദ്യമായാണ് ഗോവയില്‍ ഒരു തെരഞ്ഞെടുപ്പ് നടക്കുന്നത്.

Next Story