Top

‘125 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസിനെ പിന്നിലാക്കി’; ആംആദ്മി ഗുജറാത്ത് രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി:ഗുജറാത്തില്‍ ആറ് മുനിസിപാലിറ്റികളിലേക്ക് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സൂറത്തില്‍ അക്കൗണ്ട് തുറന്നതിലൂടെ ആംആദ്മി പാര്‍ട്ടി ഗുജറാത്ത് രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ആംആദ്മി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. മത്സരിച്ച ഒരോ പ്രവര്‍ത്തകരും അവരുടെ ഉത്തരവാതിത്വം ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ചെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പോടെ ആംആദ്മി ഒരു പ്രധാനപ്രതിപക്ഷമായി മാറിയെന്നും തീരപ്രദേശങ്ങളിലായി 27 സീറ്റുകളാണ് പാര്‍ട്ടി നേടിയിരിക്കുന്നതെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. 125 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ് ഞങ്ങള്‍ സൂറത്തില്‍ വീഴ്ത്തിയിരിക്കുന്നത്. വിജയിച്ച ഓരോ […]

24 Feb 2021 4:49 AM GMT

‘125 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസിനെ പിന്നിലാക്കി’; ആംആദ്മി ഗുജറാത്ത് രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടെന്ന് കെജ്‌രിവാള്‍
X

ന്യൂഡല്‍ഹി:ഗുജറാത്തില്‍ ആറ് മുനിസിപാലിറ്റികളിലേക്ക് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സൂറത്തില്‍ അക്കൗണ്ട് തുറന്നതിലൂടെ ആംആദ്മി പാര്‍ട്ടി ഗുജറാത്ത് രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ആംആദ്മി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. മത്സരിച്ച ഒരോ പ്രവര്‍ത്തകരും അവരുടെ ഉത്തരവാതിത്വം ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ചെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പോടെ ആംആദ്മി ഒരു പ്രധാനപ്രതിപക്ഷമായി മാറിയെന്നും തീരപ്രദേശങ്ങളിലായി 27 സീറ്റുകളാണ് പാര്‍ട്ടി നേടിയിരിക്കുന്നതെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.

125 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ് ഞങ്ങള്‍ സൂറത്തില്‍ വീഴ്ത്തിയിരിക്കുന്നത്. വിജയിച്ച ഓരോ സ്ഥാനാര്‍ത്ഥികളും അവരുടെ ഉത്തരവാദിത്തം ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കും.

അരവിന്ദ് കെജ്‌രിവാള്‍

ഗുജറാത്തില്‍ ആറ് മുനിസിപാലിറ്റികളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 576 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. ഇതില്‍ 483 സീറ്റുകളിലും ബിജെപിയാണ് വിജയം നേടിയത്. വെറും 55 സീറ്റുകള്‍ നേടിക്കൊണ്ട് കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, ഇവിടെ ആദ്യമായി തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ആംആദ്മി സൂറത്തില്‍ 27 സീറ്റുകളിലും വിജയം ഉറപ്പിച്ചു. അവിടെ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് വിട്ടുകൊടുത്തില്ലെന്നതും ശ്രദ്ധേയമാണ്.

പട്ടേല്‍ സമുദായത്തിന്റെ സംഘടനയായ പട്ടിദാര്‍ അനാമത് അരക്ഷന്‍ സമിതി ഇത്തവണ സൂറത്തില്‍ കോണ്‍ഗ്രസിനെ ബഹിഷ്‌കരിച്ചതാണ് കോണ്‍ഗ്രസിന് വെല്ലുവിളിയായത്. ഇതായുധമാക്കി പട്ടേല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോണ്‍ഗ്രസിനെ ഇല്ലാക്കാനാണ് ആം ആദ്മി ശ്രമിച്ചതെന്ന് വേണം കരുതാന്‍. സൂറത്തിലെ കോണ്‍ഗ്രസിന്റെ പരാജയം 2015 ലെ പട്ടേല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേലിനെതിരെ വലിയ ചോദ്യശരങ്ങള്‍ തന്നെ ഉയരും എന്നതില്‍ സംശയമില്ല. ആംആദ്മി പാര്‍ട്ടിക്ക് സൂറത്തിന് പുറത്ത് സീറ്റുകല്‍ നേടാനായിട്ടില്ല.

അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്കോട്ട്, ജന്മാനഗര്‍, ഭവ്നഗര്‍ മുനിസിപാലിറ്റികളിലെ തെരഞ്ഞെടുപ്പ് ഫലമാണ് ചൊവ്വാഴ്ച്ച പുറത്ത് വന്നത്. കോണ്‍ഗ്രസിന് വലിയ തിരിച്ചടി സൃഷ്ടിച്ചാണ് സൂററ്റില്‍ ഫലം പുറത്ത് വന്നത്. ഒരു സീറ്റില്‍ പോലും ജയിക്കാന്‍ പാര്‍ട്ടിക്ക് കഴിയാതിരുന്നതിനെ തുടര്‍ന്ന് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സൂററ്റ് സിറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാബു റൈയ്ക്ക രാജി വെച്ചു. കോണ്‍ഗ്രസിനെ ഞെട്ടിക്കുന്ന മുന്നേറ്റമായിരുന്നു തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി കാഴ്ചവെച്ചത്. പല സ്ഥലങ്ങളിലും ആപ്പ് കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി രണ്ടാമതായി സ്ഥാനം പിടിച്ചു.

Next Story