Top

‘ഞാന്‍ ശ്രീരാമ ഭക്തനാണ്’; ഡല്‍ഹിയില്‍ ഭരണം നടക്കുന്നത് രാമരാജ്യ തത്ത്വത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: രാമരാജ്യത്തെ അടിസ്ഥാനമാക്കിയുള്ള പത്ത് തത്ത്വങ്ങള്‍ ഉള്‍ക്കൊണ്ടൊണ് തന്റെ സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാള്‍. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷം ഡല്‍ഹിയിലെ മുതിര്‍ന്ന പൗരന്മാരെ ദര്‍ശനത്തിനയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തനാണ്. രാമരാജ്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള പത്ത് തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഞാന്‍ ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കുന്നത്. അരവിന്ദ് കെജ്‌രിവാള്‍ ജനങ്ങള്‍ക്ക് ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, ജലം, പാര്‍പ്പിടം, സ്ത്രീ സുരക്ഷ, തൊഴില്‍, വൃദ്ധരെ […]

10 March 2021 6:32 AM GMT

‘ഞാന്‍ ശ്രീരാമ ഭക്തനാണ്’; ഡല്‍ഹിയില്‍ ഭരണം നടക്കുന്നത് രാമരാജ്യ തത്ത്വത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടെന്ന് കെജ്‌രിവാള്‍
X

ന്യൂഡല്‍ഹി: രാമരാജ്യത്തെ അടിസ്ഥാനമാക്കിയുള്ള പത്ത് തത്ത്വങ്ങള്‍ ഉള്‍ക്കൊണ്ടൊണ് തന്റെ സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാള്‍. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷം ഡല്‍ഹിയിലെ മുതിര്‍ന്ന പൗരന്മാരെ ദര്‍ശനത്തിനയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാന്‍ ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തനാണ്. രാമരാജ്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള പത്ത് തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഞാന്‍ ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കുന്നത്.

അരവിന്ദ് കെജ്‌രിവാള്‍

ജനങ്ങള്‍ക്ക് ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, ജലം, പാര്‍പ്പിടം, സ്ത്രീ സുരക്ഷ, തൊഴില്‍, വൃദ്ധരെ ബഹുമാനിക്കുക തുടങ്ങിയവയിലൂന്നിയുള്ള ഭരണമാണ് തങ്ങള്‍ നടത്തുന്നതെന്നും കെജ്‌രിവാല്‍ പറഞ്ഞു. സംസ്ഥാനത്തെ ബജറ്റ് അവതരണത്തിന് ശേഷമുള്ള നന്ദി പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡല്‍ഹിയില്‍ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വരരുത്. ചെറിയവനോ വലിയവനോ എന്ന വ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും തുല്യ വിദ്യാഭ്യാസം ലഭിക്കണം. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കാന്‍ കഴിയണം. അതിനായി സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യവ്യാപകമായി രണ്ടാം ഘട്ട വാക്‌സിനേഷന്‍ നടക്കുന്ന സാഹചര്യത്തില്‍ എല്ലാവരും വാക്‌സിനെടുക്കാന്‍ തയ്യാറാകണമെന്നും കെജ്‌രിവാള്‍ പറഞ്ഞു. എല്ലാ എംഎല്‍എമാരും ആശുപത്രികളില്‍ പോയി വാക്‌സിന്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശവും കെജരിവാള്‍ നല്‍കി.

Next Story