പോസിറ്റിവിറ്റി നിരക്ക് പൂജ്യം; കൊവിഡ്-19 മുക്തമായി രാജ്യത്തെ ഈ സംസ്ഥാനം
കൊവിഡ്-19 വിമുക്തമായി അരുണാചല്‍ പ്രദേശ്. ഏറ്റവും ഒടുവില്‍ മൂന്ന് രോഗികള്‍ കൂടി കൊവിഡ്-19 നെഗറ്റീവായതോടെയാണ് സംസ്ഥാനം കൊവിഡ് പിടിയില്‍ നിന്നും മുക്തമായിരിക്കുന്നത്. ഞായറാഴ്ച്ച ഒറ്റ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ഇതുവരേയും 56 പേരാണ് കൊവിഡിനെ തുടര്‍ന്ന് അരുണാചലില്‍ മരണപ്പെട്ടത്. സംസ്ഥാനത്തിതുവരേയും 16836 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. അതില്‍ 16780 പേര് കൊവിഡ്-19 മുക്തി നേടിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.അരുണാചല്‍ പ്രദേശില്‍ രോഗമുക്തി നിരക്ക് 99.66 ശതമാനവും പോസിറ്റിവിറ്റി നിരക്ക് പൂജ്യം ശതമാനവുമാണ്. ശനിയാഴ്ച്ച […]

കൊവിഡ്-19 വിമുക്തമായി അരുണാചല്‍ പ്രദേശ്. ഏറ്റവും ഒടുവില്‍ മൂന്ന് രോഗികള്‍ കൂടി കൊവിഡ്-19 നെഗറ്റീവായതോടെയാണ് സംസ്ഥാനം കൊവിഡ് പിടിയില്‍ നിന്നും മുക്തമായിരിക്കുന്നത്. ഞായറാഴ്ച്ച ഒറ്റ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ഇതുവരേയും 56 പേരാണ് കൊവിഡിനെ തുടര്‍ന്ന് അരുണാചലില്‍ മരണപ്പെട്ടത്.
സംസ്ഥാനത്തിതുവരേയും 16836 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. അതില്‍ 16780 പേര് കൊവിഡ്-19 മുക്തി നേടിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അരുണാചല്‍ പ്രദേശില്‍ രോഗമുക്തി നിരക്ക് 99.66 ശതമാനവും പോസിറ്റിവിറ്റി നിരക്ക് പൂജ്യം ശതമാനവുമാണ്. ശനിയാഴ്ച്ച 312 സാമ്പിളുകള്‍ പരിശോധിച്ചതുള്‍പ്പെടെ 4,05,647 സാമ്പിളുകളാണ് ഇതുവരേയും പരിശോധിച്ചത്.
അതേസമയം ഇന്ത്യയില്‍ ഇന്ന് 16,752 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചത്. 11,718 പേര് കൊവിഡ്-19 മുക്തി നേടുകയും 113 പേര് മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരേയും
1,10,96,731 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. അതില്‍ 1,07,75,169 പേര് രോഗമുക്തി നേടിയിട്ടുണ്ട്.