സരിതയുടെ ചാറ്റ് പുറത്തുവിട്ട് അരുണ്‍; കുരുക്കായി തെളിവുകള്‍
തൊഴില്‍ തട്ടിപ്പുക്കേസില്‍ സരിതാ നായര്‍ക്കെതിരായ തെളിവുകള്‍ പുറത്തുവിട്ട് പരാതിക്കാരന് അരുണ്‍. പണം നിക്ഷേപിച്ചത് സംബന്ധിച്ച് ഇരുവരും നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. പണത്തിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്കിയതും പണം നിക്ഷേപിച്ചതിന്റെ തെളിവുകളുമാണ് അരുണ്‍ പുറത്തുവിട്ടത്. ബിവറേജസ് കോര്‍പ്പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്ത് നെയ്യാറ്റിന്‍കര സ്വദേശികളില്‍ നിന്ന് പണം തട്ടിയെന്നാണ് കേസ്. കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനാല്‍ പരാതിക്കര്‍ ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. എന്നാല്‍ പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ലെന്ന് സരിതാ നായര്‍ പറഞ്ഞു. തനിക്ക് തൊഴില്‍ […]

തൊഴില്‍ തട്ടിപ്പുക്കേസില്‍ സരിതാ നായര്‍ക്കെതിരായ തെളിവുകള്‍ പുറത്തുവിട്ട് പരാതിക്കാരന് അരുണ്‍. പണം നിക്ഷേപിച്ചത് സംബന്ധിച്ച് ഇരുവരും നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. പണത്തിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്കിയതും പണം നിക്ഷേപിച്ചതിന്റെ തെളിവുകളുമാണ് അരുണ്‍ പുറത്തുവിട്ടത്.



ബിവറേജസ് കോര്‍പ്പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്ത് നെയ്യാറ്റിന്‍കര സ്വദേശികളില്‍ നിന്ന് പണം തട്ടിയെന്നാണ് കേസ്. കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനാല്‍ പരാതിക്കര്‍ ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. എന്നാല്‍ പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ലെന്ന് സരിതാ നായര്‍ പറഞ്ഞു. തനിക്ക് തൊഴില്‍ തട്ടിപ്പുമായി ബന്ധമില്ല. പരാതിക്കാരന് കോണ്‍ഗ്രസുകാരനാണ്. കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിന് പിന്നില്‍. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും സരിത പറഞ്ഞു.
മിമിക്രിക്കാരുടെ സഹാത്തോടെയാണ് ഗൂഢാലോചനക്കാര്‍ ഇത് ചെയ്തത്. പരാതിക്കാരന് തന്നെ കണ്ടിട്ടില്ലെന്നാണ് പൊലീസിനു നല്‍കിയിട്ടുള്ള മൊഴിയും എഫ്ഐആറിലുമുള്ളത്. ഒരിക്കലും തന്നെ കണ്ടിട്ടില്ലെന്നാണ് മാധ്യമങ്ങളോടും പറഞ്ഞത്. കാണാതെ എങ്ങനെ പൈസ തന്നു എന്നാണ് പറയുന്നത്. അക്കൗണ്ട് രേഖകളിലൊന്നും അരുണ്‍ എന്നൊരാള്‍ പണം തന്നതിന്റെ രേഖകളില്ല. രണ്ടു വര്‍ഷത്തെ മുഴുവന്‍ രേഖകളും പരിശോധിച്ചിട്ടും ഈ പേരില്‍ ഒരാള്‍ അക്കൗണ്ടില്‍ പണം ഇട്ടതു കണ്ടിട്ടില്ലെന്നും സരിത പറഞ്ഞിരുന്നു. സോളാര്‍ കേസില്‍ സിബിഐ അന്വേഷണം വന്നതു മുതലുള്ള ഗൂഢാലോചനയാണിതെന്നും സിബിഐ അന്വേഷണത്തിനു മൊഴികൊടുക്കരുതെന്ന് ബ്ലാക്ക് മെയില്‍ തനിക്കു നേരെ രണ്ടു മൂന്നാഴ്ചകളായി വരുന്നുണ്ടെന്ന് സരിത പറയുന്നു. ഉമ്മന്‍ചാണ്ടിയെ ചാണ്ടിയെ എന്തിനാണ് ഉള്‍പ്പെടുത്തിയത്, കേസില്‍ നിന്ന് പിന്മാറണം എന്ന് പറഞ്ഞ് ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നും സരിത പറയുന്നു.
പൊതുമേഖല സ്ഥാപനങ്ങളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെന്നായിരുന്നു അരുണിന്റെ പരാതി. സരിതക്ക് പുറമേ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ടി രതീഷ്, ഷാജു പാലിയോട് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ആദ്യം 10 ലക്ഷം രൂപയും പിന്നീട് 1 ലക്ഷം രൂപയും ഈ സംഘം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി.