Top

‘സര്‍ക്കാരിനെ അറിയിച്ചില്ല, കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചു, കുത്തിതിരിപ്പാണെന്ന് മലയാളിക്ക് അറിയില്ലേ’; കമന്റിന് മറുപടിയുമായി അരുണ്‍ ഗോപി

സുഹൃത്തിന്റെ കൊവിഡ് ബാധിതയായ അമ്മയ്ക്ക് വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാന്‍ വൈകിയെന്ന് വ്യക്തികൊണ്ടുള്ള പോസ്റ്റില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിച്ചതിനെതിരെ സംവിധായകന്‍ അരുണ്‍ ഗോപി. സഹായം ആവശ്യമായി വന്നപ്പോള്‍ അരുണ്‍ ഗോപി വിളിച്ചത് കോണ്‍ഗ്രസ് നേതാക്കളെ മാത്രമാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചില്ലെന്ന് പറഞ്ഞ യുവാവിനാണ് അരുണ്‍ ഗോപി മറുപടി നല്‍കിയത്. രാജേഷ് എന്ന യുവാവിന്റെ കമന്റ് ഇങ്ങനെ: ”കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചു സഹായം ചോദിച്ചു. പക്ഷെ സര്‍ക്കാര്‍ സംവിധാനത്തില്‍ അറിയിക്കുകയോ, അതിനു വേണ്ടി ശ്രമിക്കുകയോ ചെയ്തില്ല. എന്റെ അരുണ്‍ഗോപി..ഇതൊക്കെ […]

1 May 2021 6:41 AM GMT

‘സര്‍ക്കാരിനെ അറിയിച്ചില്ല, കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചു, കുത്തിതിരിപ്പാണെന്ന് മലയാളിക്ക് അറിയില്ലേ’; കമന്റിന് മറുപടിയുമായി അരുണ്‍ ഗോപി
X

സുഹൃത്തിന്റെ കൊവിഡ് ബാധിതയായ അമ്മയ്ക്ക് വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാന്‍ വൈകിയെന്ന് വ്യക്തികൊണ്ടുള്ള പോസ്റ്റില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിച്ചതിനെതിരെ സംവിധായകന്‍ അരുണ്‍ ഗോപി. സഹായം ആവശ്യമായി വന്നപ്പോള്‍ അരുണ്‍ ഗോപി വിളിച്ചത് കോണ്‍ഗ്രസ് നേതാക്കളെ മാത്രമാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചില്ലെന്ന് പറഞ്ഞ യുവാവിനാണ് അരുണ്‍ ഗോപി മറുപടി നല്‍കിയത്.

രാജേഷ് എന്ന യുവാവിന്റെ കമന്റ് ഇങ്ങനെ: ”കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചു സഹായം ചോദിച്ചു. പക്ഷെ സര്‍ക്കാര്‍ സംവിധാനത്തില്‍ അറിയിക്കുകയോ, അതിനു വേണ്ടി ശ്രമിക്കുകയോ ചെയ്തില്ല. എന്റെ അരുണ്‍ഗോപി..ഇതൊക്കെ കുത്തിതിരിപ്പ് പോസ്റ്റ് ആണെന്ന് മലയാളിക്ക് അറിയില്ലേ..നാളെ റിസള്‍ട്ട് കൂടി വരുമ്പോള്‍ ഇജ്ജാതി കരച്ചില്‍ കൂടും..
ഇതിന് അരുണ്‍ ഗോപി നല്‍കിയ മറുപടി: ”സ്വന്തം വീട്ടില്‍ ഇതുപോലൊരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ. മറ്റുള്ളവന്റെ അവസ്ഥ ചിലര്‍ക്കെങ്കിലും ഇങ്ങനെയൊക്കെ തന്നെ തോന്നും. ”


അരുണ്‍ ഗോപിയുടെ ഈ കമന്റിന് ‘ഓക്‌സിജന്‍ ലഭിക്കാന്‍ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ഇടപെടല്‍ വേണ്ടിവരുന്നു’ എന്ന് പറഞ്ഞുകൊണ്ടുള്ള, ഒരു അനുഭവകുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ടാണ് രാജേഷ് മറുപടിയായി നല്‍കിയത്.

കേരളം അത്ര സുരക്ഷിതമല്ലെന്ന തിരിച്ചറിവ് തനിക്കുണ്ടായി എന്ന പറഞ്ഞുകൊണ്ടുള്ള അരുണിന്റെ പോസ്റ്റിലാണ് ഈ കമന്റ് യുദ്ധങ്ങള്‍ നടക്കുന്നത്. സുഹൃത്തിന്റെ അമ്മയ്ക്ക് വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാന്‍ വൈകിയെന്നും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുറച്ചുകൂടി കരുതല്‍ ജനങ്ങള്‍ക്കും സര്‍ക്കാരിനും ആവശ്യമുണ്ടെന്നും അരുണ്‍ ഗോപി പറഞ്ഞിരുന്നു.

അരുണ്‍ ഗോപിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

”സ്ഥിതി അതീവ ഗുരുതരമാണ് ഇന്നലെ രാത്രി സത്യത്തില്‍ ഉറങ്ങിയിട്ടില്ല… സിനിമ കണ്ടു ഇരിക്കുക ആയിരുന്നു, വെളുപ്പിന് ഒരു മണി ആയപ്പോള്‍ സുഹൃത്തും നടനുമായ അന്‍വര്‍ ഷെരീഫിന്റെ കാള്‍… ഈ സമയത്തു ഇങ്ങനെ ഒരു കാള്‍, അത് എന്തോ അപായ സൂചനയാണെന്ന് മനസ്സ് പറഞ്ഞെങ്കിലും… അന്‍വറിനു അതിനുള്ള സാധ്യത ഇല്ലാന്നുള്ളത് കൊണ്ട് സന്തോഷത്തോടെ ഫോണ്‍ എടുത്തു… മറുതലയ്ക്കല്‍ ഒരു വിറയലോടെ അന്‍വര്‍ സംസാരിച്ചു തുടങ്ങി… ‘ഭായി എന്റെ ഉമ്മയ്ക്കു കോവിഡ് പോസ്റ്റിവ് ആണ്… തൃശ്ശൂര്‍ ഹോസ്പിറ്റലില്‍ ആണ് ഇപ്പോള്‍. കുറച്ചു സീരിയസ് ആണ് ശ്വാസം എടുക്കാന്‍ പറ്റുന്നില്ല, വെന്റിലേറ്റര്‍ ഉള്ള ഏതെങ്കിലും ഹോസ്പിറ്റലില്‍ പരിചയക്കാരുണ്ടോ… ഒരു വെന്റിലേറ്റര്‍ ബെഡ് എമര്‍ജന്‍സി ആണ്…’ ശ്വാസം കിട്ടാത്ത ഉമ്മയുടെ മകന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു…”

”ഞാന്‍ ഒന്ന് പരിഭ്രമിച്ചു പോയി. കേരളത്തില്‍ ഇങ്ങനെ വെന്റിലേറ്റര്‍ കിട്ടാന്‍ പ്രയാസമോ.. ഹേയ്…. വളരെ ആത്മവിശ്വാസത്തോടെ ഞാന്‍ പറഞ്ഞു താന്‍ പേടിക്കണ്ട ഞാന്‍ ഇപ്പോള്‍ തന്നെ റെഡിയാക്കി തിരിച്ചു വിളിക്കാം.. അപ്പോള്‍ തന്നെ അന്‍വര്‍ പറഞ്ഞു ”ഭായി അത്ര എളുപ്പമല്ല, എറണാകുളത്തെയും തൃശൂരെയും ഒട്ടുമിക്ക ഹോസ്പിറ്റലുകളിലും വിളിച്ചിരുന്നു എങ്ങും തന്നെ ഒഴിവില്ല… ചില സുഹൃത്തുക്കള്‍ വഴി ഹൈബിയേയും വിളിച്ചു, പുള്ളി സഹായിക്കാമെന്ന് വാക്ക് തന്നിട്ടുണ്ട് എന്നാലും പരിചയക്കാരെ മുഴുവന്‍ ഒന്ന് വിളിക്കുക, ആര്‍ക്കാ സഹായിക്കാന്‍ പറ്റുക എന്ന് അറിയില്ലല്ലോ…’ ഞാന്‍ ഫോണ്‍ വെച്ചു ഉടനെ തന്നെ പ്രിയ സുഹൃത്ത് ഡോക്ടര്‍ മനോജ് ജോസഫിനെ വിളിച്ചു കാര്യം പറഞ്ഞു മനു അദ്ദേഹത്തിന് പരിചയമുള്ള എല്ലാ ഹോസ്പിറ്റലകളിലും അന്വേഷിച്ചു പക്ഷെ ഒരിടത്തും പോലും വെന്റിലേറ്റര്‍ ബെഡ് ഒഴിവുണ്ടായില്ല…”

”സത്യത്തില്‍ ഭയം തോന്നി സുരക്ഷിതരെന്ന് നമ്മള്‍ കരുതുന്ന കേരളം അത്രകണ്ട് സുരക്ഷിതമല്ലന്നുള്ള കൃത്യമായ തിരിച്ചറിവ്.. പരിചിതരായ ഒരാള്‍ക്ക് പോലും ഞങ്ങളെ ഒരു വെന്റിലേറ്റര്‍ ബെഡ് തന്ന് സഹായിക്കാന്‍ കഴിഞ്ഞില്ല… കാരണം അത്രയേറെ കോവിഡ് രോഗികളാല്‍ ഹോസ്പിറ്റലുകള്‍ നിറഞ്ഞിരുന്നു. നമ്മുടെ ആതുരസേവനങ്ങള്‍ക്കും പരിധി ഉണ്ട് അതറിയാം എന്നിരുന്നാലും കുറച്ചുകൂടി കരുതല് ജനങ്ങളാലും സര്‍ക്കാരിനാലും ആവശ്യമുണ്ട്…. പടച്ചോന്‍ കൈവിട്ടില്ല ഒടുവില്‍ ഇന്ന് പകല്‍ എട്ട് മണിക്ക് പട്ടാമ്പിയിലൊരു ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ബെഡ് കിട്ടി… ഉമ്മ നിര്‍വിഘ്നം ശ്വസിക്കുന്നു… കരുതലോടെ നമ്മുക്ക് നമ്മെ കാക്കാം.”

ALSO READ: കേരളം സുരക്ഷിതമല്ലന്ന് അരുണ്‍ ഗോപി

Next Story