‘ചൈനയുടെ പിന്തുണയോടെ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കും’; ലഡാക്കിലെ കടന്നുകയറ്റത്തിന് പിന്നില്‍ അതെന്ന് ഫാറൂഖ് അബ്ദുള്ള
ശ്രീനഗര്‍: ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ ചൈനീസ് പ്രകോപനത്തിന് കാരണം ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ചൈന ഒരിക്കലും അംഗീകരിക്കില്ല. പ്രത്യേകാധികാരം ചൈനയുടെ പിന്തുണയോടെ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ‘ലഡാക്ക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ അവരെന്തെല്ലാം ചെയ്യുന്നുവോ അതെല്ലാം ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയത് കാരണമാണ്. അതവരൊരിക്കലും അംഗീകരിക്കില്ല. ചൈനയുടെ പിന്തുണയോടെ ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 […]

ശ്രീനഗര്‍: ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ ചൈനീസ് പ്രകോപനത്തിന് കാരണം ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ചൈന ഒരിക്കലും അംഗീകരിക്കില്ല. പ്രത്യേകാധികാരം ചൈനയുടെ പിന്തുണയോടെ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
‘ലഡാക്ക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ അവരെന്തെല്ലാം ചെയ്യുന്നുവോ അതെല്ലാം ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയത് കാരണമാണ്. അതവരൊരിക്കലും അംഗീകരിക്കില്ല. ചൈനയുടെ പിന്തുണയോടെ ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’, ഫാറൂഖ് അബ്ദുള്ള ഇന്ത്യ ടുഡേയോട് പറഞ്ഞു.
‘ഞാനൊരിക്കലും ചൈനീസ് പ്രസിഡന്റിനെ ഇങ്ങോട്ട് ക്ഷണിച്ചിട്ടില്ല. ക്ഷമിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മോദിയാണ് അദ്ദേഹത്തെ ക്ഷണിച്ചതും അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടുപോയതും കൂടെയിരുത്തി ഭക്ഷണം കഴിച്ചതും’, ഫാറൂഖ് അഭിപ്രായപ്പെട്ടു.
ജമ്മുകശ്മീരിലെ കേന്ദ്ര ഇടപെടലിനെക്കുറിച്ചുള്ള ചോദ്യത്തിന്, 2019 ഓഗസ്റ്റ് അഞ്ചിന് സര്‍ക്കാര്‍ ചെയ്തത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജമ്മു കശ്മീരിനെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോലും തന്നെ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
2019 ഓഗസ്റ്റിലാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ആര്‍ട്ടിക്കിള്‍ റദ്ദാക്കുകയും തുടര്‍ന്ന് ജമ്മു കശ്മീരിനെയും ലഡാക്കിനെയും കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയുമായിരുന്നു.