Top

രണ്ടരപ്പതിറ്റാണ്ടിന് ശേഷം പീരങ്കിപ്പടയില്ലാതെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്; തോറ്റിട്ടും ജയിച്ച് യുണൈറ്റഡ്, യൂറോപ്പ ഫൈനല്‍ ലൈനപ്പായി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ ടീമുകളുടെ പട്ടികയില്‍ നിന്ന് ആഴ്ണലിന്റെ പടിയിറക്കം പൂര്‍ത്തിയാകുന്നു. രണ്ടര പതിറ്റാണ്ടിനു ശേഷം പീരങ്കിപ്പടയില്ലാതെയാകും അടുത്ത വര്‍ഷത്തെ യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ അരങ്ങേറുക. ഇക്കുറി ഏറ്റവും നിരാശപ്പെടുത്തിയ ടീമുകളിലൊന്നായ ആഴ്‌സണല്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയാണ് സീസണ്‍ അവസാനിപ്പിക്കുന്നത്. 1996-97 സീസണ്‍ മുതല്‍ ഇതുവരെ ആഴ്‌സണല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്ഥിരം അംഗമായിരുന്നു. ആഴ്‌സന്‍ വെങ്ങറുടെ കീഴില്‍ കഴിഞ്ഞ നാലു സീസണ്‍ മുമ്പ് വരെ ചാമ്പ്യന്‍സ് ലീഗ് കളിച്ചിരുന്ന അവര്‍ നാലു സീസണുകളിലായി യൂറോപ്പാ ലീഗിലെങ്കിലും ഉണ്ടായിരുന്നു. […]

6 May 2021 11:40 PM GMT

രണ്ടരപ്പതിറ്റാണ്ടിന് ശേഷം പീരങ്കിപ്പടയില്ലാതെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്; തോറ്റിട്ടും ജയിച്ച് യുണൈറ്റഡ്, യൂറോപ്പ ഫൈനല്‍ ലൈനപ്പായി
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ ടീമുകളുടെ പട്ടികയില്‍ നിന്ന് ആഴ്ണലിന്റെ പടിയിറക്കം പൂര്‍ത്തിയാകുന്നു. രണ്ടര പതിറ്റാണ്ടിനു ശേഷം പീരങ്കിപ്പടയില്ലാതെയാകും അടുത്ത വര്‍ഷത്തെ യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ അരങ്ങേറുക.

ഇക്കുറി ഏറ്റവും നിരാശപ്പെടുത്തിയ ടീമുകളിലൊന്നായ ആഴ്‌സണല്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയാണ് സീസണ്‍ അവസാനിപ്പിക്കുന്നത്. 1996-97 സീസണ്‍ മുതല്‍ ഇതുവരെ ആഴ്‌സണല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്ഥിരം അംഗമായിരുന്നു. ആഴ്‌സന്‍ വെങ്ങറുടെ കീഴില്‍ കഴിഞ്ഞ നാലു സീസണ്‍ മുമ്പ് വരെ ചാമ്പ്യന്‍സ് ലീഗ് കളിച്ചിരുന്ന അവര്‍ നാലു സീസണുകളിലായി യൂറോപ്പാ ലീഗിലെങ്കിലും ഉണ്ടായിരുന്നു.

ഇക്കുറി പ്രീമിയര്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്തു നില്‍ക്കുന്ന അവര്‍ ഇക്കുറി യൂറോപ്പ ഫൈനലിലേക്ക് ഇടംപിടിക്കാതെ പോയതോടെയാണ് യൂറോപ്യന്‍ പോരാട്ടത്തില്‍ നിന്നു പുറത്തായത്. സ്പാനിഷ് ക്ലബ് വിയ്യാ റയാലിനോടു തോറ്റാണ് ആഴ്‌സണല്‍ പുറത്തായത്.

ആദ്യപാദത്തില്‍ 2-1നു തോല്‍വി നേരിട്ടിരുന്ന അവരെ രണ്ടാം പാദത്തില്‍ 0-0 എന്ന് സ്‌കോറില്‍ സമനിലയില്‍ തളച്ചാണ് വിയ്യാറയാല്‍ തങ്ങളുടെ പ്രഥമ യൂറോപ്പാ ഫൈനല്‍ ബെര്‍ത്ത് നേടിയത്. 2019-ല്‍ ആഴ്‌സണല്‍ പുറത്താക്കിയ ശേഷം വിയ്യാറയാലിന്റെ പരിശീലക സ്ഥാനമേറ്റെടുത്ത ഉനെയ് എംറിയ്ക്ക് ഇതു മധുരപ്രതികാരം കൂടിയായി.

അതേസമയം മറ്റൊരു സെമിഫൈനലില്‍ രണ്ടാം പാദത്തില്‍ തോറ്റിട്ടും ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫൈനലില്‍ കടന്നു. ഇറ്റാലിയന്‍ ക്ലബ് എ.എസ്. റോമയ്‌ക്കെതിരേ ആദ്യ പാദത്തില്‍ 6-2 എന്ന സ്‌കോറിന്‍െ്‌റ തകര്‍പ്പന്‍ ജയം നേടിയ യുണൈറ്റഡ് ഇന്നലെ എവേ മത്സരത്തില്‍ 3-2ന്ാണ് തോറ്റത്.

എന്നാല്‍ ഇരുപാദങ്ങളിലുമായി 8-5 എന്ന സ്‌കോറില്‍ അവര്‍ കലാശപ്പോരിന് അര്‍ഹത നേടി. റോമയ്ക്കായി എഡിന്‍ സെക്കോ, ബ്രയാന്‍ ക്രിസ്റ്റന്‍ എന്നിവരാണ് ഗോള്‍ നേടിയത്. ആഴ്‌സണല്‍ താരം അലക്‌സ് ടെല്ലസ് നേടിയ സെല്‍ഫ് ഗോളാണ് അവരുടെ പട്ടിക തികച്ചത്. എഡിന്‍സണ്‍ കവാനിയുടെ വകയായിരുന്നു ആഴ്‌സണലിന്റെ രണ്ടു ഗോളുകളും.

ചാമ്പ്യന്‍സ് ലീഗില്‍ പ്രീമിയര്‍ ലീഗ് ടീമുകളായ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ഏറ്റുമുട്ടുന്നത്. അതേപോലെ ഓള്‍ ഇംഗ്ലണ്ട് ഫൈനല്‍ യൂറോപ്പ ലീഗിലും പ്രതീക്ഷിച്ച ആരാധകര്‍ക്കു നിരാശ സമ്മാനിക്കുന്നതായി ആഴ്‌സണലിന്‍െ്‌റ തോല്‍വി.

Next Story