അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടക വസ്തു: ’12 ലക്ഷം ചിലവിട്ട് തട്ടിപ്പുകാരനെ പാര്‍പ്പിച്ചു, ആള്‍മാറാട്ടം’; സച്ചിന് വാസെയ്ക്കെതിരെ എന്‍ഐഎ
ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊലീസ് ഓഫീസര്‍ സച്ചിന് വാസെയ്ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി എന്‍ഐഎ. 12 ലക്ഷം രൂപം ചെലവഴിച്ചുകൊണ്ട് മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ 100 ദിവസങ്ങളോളം വാസെ ഒരു തട്ടിപ്പുകാരനെ പാര്‍പ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തേക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. തട്ടിപ്പുകാരനെ നരിമാന് പോയിന്റ് എന്ന ഹോട്ടലില്‍ താമസിപ്പിക്കുന്നതിനായി സച്ചിന് വാസെ ആള്‍മാറാട്ടം […]

ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊലീസ് ഓഫീസര്‍ സച്ചിന് വാസെയ്ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി എന്‍ഐഎ. 12 ലക്ഷം രൂപം ചെലവഴിച്ചുകൊണ്ട് മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ 100 ദിവസങ്ങളോളം വാസെ ഒരു തട്ടിപ്പുകാരനെ പാര്‍പ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തേക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
തട്ടിപ്പുകാരനെ നരിമാന് പോയിന്റ് എന്ന ഹോട്ടലില്‍ താമസിപ്പിക്കുന്നതിനായി സച്ചിന് വാസെ ആള്‍മാറാട്ടം നടത്തിയതായും എന്‍ഐഎ സംഘം കണ്ടെത്തി. സുശാന്ത് സദാശിവ് ഖാംകര്‍ എന്ന പേരിലാണ് ഹോട്ടലില്‍ റൂം ബുക്ക് ചെയ്തത്. ഒരു ബിസ്സിനെസ്സുകാരനാണ് 12 ലക്ഷം രൂപയ്ക്ക് 100 ദിവസത്തേക്ക് റുമെടുത്തതെന്നും വാസെ ഇയാളെ സഹായിക്കുകയായിരുന്നുവെന്നുമാണ് എന്‍ഐഎ സംഘം പറയുന്നത്.
ഒരു ഇന്നോവ കാറില്‍ ഫെബ്രുവരി 16നാണ് സച്ചിന് വാസെ ഹോട്ടലില്‍ എത്തിയത്. പിന്നീട് മൂന്ന് ദിവസത്തിന് ശേഷം 20 തിയതി ലാന്‍ഡ് ക്രൂസറിലാണ് അദ്ദേഹം മടങ്ങുന്നത്. ഈ രണ്ട് വാഹനങ്ങളും പിന്നീട് എന്‍ഐഎ സീസ് ചെയ്തിരുന്നു. ഈ തിയതികളുമായി അദ്ദേഹം ലൈസന്‍സ് വൈലേഷന്‍ നടത്തിയന്നോരപിച്ച് വാസെയും സംഘവും മുംബൈയില്‍ തടത്തിയ റെയ്ഡുമായി ഈ തിയതികള്‍ ഒത്തുപോകുന്നതായും അന്വേഷണ സംഘം വിലയിരുത്തി.
കഴിഞ്ഞ മാസമാണ് മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കാണ്ടെത്തിയത്. സംഭവത്തിന് നാല് മാസം മുമ്പ് എപിഐ സച്ചിന് വാസെയുടെ കൈവശമുണ്ടായിരുന്നു എന്ന വിമര്സനവും ഉയര്‍ന്നിരുന്നു. മരിച്ച നിലയില്‍ കണ്ടെത്തിയ കാറുടമയായ മന്‍സുഖ് ഹിരേണിന്റെ മരണത്തിന് പിന്നില്‍ സച്ചിന് വാസെയാണെന്ന് ഹിരേണിന്റെ ഭാര്യയും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് എന്‍ ഐഎ സംഘം വാസെയ്ക്കെതിരെ കേസെടുക്കുന്നത്.

ഹിരേണിനോട് കുറ്റമേറ്റ് പൊലീസിന് മുന്നില്‍ കീഴടങ്ങണമെന്ന് എന്‍കൗണ്ടര്‍ വിദഗ്ധനായ സച്ചിന് വാസെ ആവശ്യപ്പെട്ടുവെന്നായിരുന്നു ഹിരേണിന്റെ ഭാര്യയുടെ ആരോപണം. യാതൊരു പ്രശ്നവുമില്ലാതെ ഹിരേണിനെ പുറത്തുകൊണ്ടുവരാമെന്നും അയാള്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഹിരേണിന്റെ ഭാര്യ ഇതിനനുവദിച്ചില്ല. അവര്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മന്‍സുഖ് ഹിരേണിനെ കാണാതാവുന്നതും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നതും.

2007ല്‍ ഖ്വാജ യൂനസിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് മുംബൈ പൊലീസില്‍ നിന്നും സസ്പ്പെന്‍ഡ് ചെയ്യപ്പെട്ട സച്ചിന് വാസെ രാജിവെച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ രാജി അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. ഇയാള്‍ക്കൊപ്പം 14 പൊലീസ് ഉദ്യോഗസ്ഥരും കസ്റ്റഡി മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. 2002ലെ ഘട്ട്കോപര് ബോംബ് സ്ഫോടന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആളായിരുന്നു കസ്റ്റഡി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖ്വാജ യൂനസ്.
തുവാല വായില്‍ തിരുകി മാസ്കിട്ട നിലയിലാണ് താണെയിലെ കടലിടുക്കില്‍ നിന്നും മന്‍സുഖ് ഹിരേണിന്റെ മൃതദേഹം കണ്ടെത്തുന്നത്. ഇതിന് പിന്നാലെയാണ് മരണം ആസൂത്രിതമായ കൊലപാതകമാണെന്ന സ്ഥിരീകരണത്തില്‍ എടിഎസ് എത്തുന്നത്. വേലിയിറക്കം ഉണ്ടായിരുന്നതിനാലാണ് മന്സുഫിന്റെ മൃതദേഹം പെട്ടെന്ന് കണ്ടെത്തിയത്. വെള്ളം കയറി മൃതദേഹം പെട്ടെന്ന് ചീര്‍ക്കുകയും പൊങ്ങുകയും ചെയ്യാതിരിക്കാനായാണ് വായില്‍ തൂവാലകള്‍ തിരുകിയതെന്നും ഹിരേന്റെ മൃതദേഹം ദൂരെ നിന്ന് ഒലിച്ചെത്തിയതല്ലെന്ന് വ്യക്തമായിട്ടുണ്ടെന്നുമായുരുന്നു എടിഎസിന്റെ നിരീക്ഷണം.
- TAGS:
- Mukesh Ambani
- NIA
- Sachin Waze