ഖത്തര്‍ ധനകാര്യ മന്ത്രിയെ ഉടന്‍ അറസ്റ്റ് ചെയ്യും
ദോഹ: ഖത്തര്‍ ധനകാര്യ മന്ത്രി അലി ഷെരീഫ് അല്‍ ഇമാദി ഉടന്‍ അറസ്റ്റിലായേക്കും. പൊതു ഫണ്ട് ദുരുപയോഗം, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതോടെയാണ് ധനകാര്യ മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോണി ജനറല്‍ ഉത്തരവിട്ടിരിക്കുന്നത്. 2013 മുതല്‍ ധനകാര്യ മന്ത്രി സ്ഥാനം ഇമാദിയുടെ കൈകളിലാണ്. പൊതുമേഖലയില്‍ ഇമാദി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചപ്പോള്‍ തിരിമറി വ്യക്തമായിരുന്നു. ഖത്തര്‍ നിയമപ്രകാരം ഇത് ഗൗരവമേറിയ കുറ്റകത്യമാണ്. ഇമാദി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും പൊതു ഫണ്ടുകള്‍ ദുരുപയോഗം ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്. […]

ദോഹ: ഖത്തര്‍ ധനകാര്യ മന്ത്രി അലി ഷെരീഫ് അല്‍ ഇമാദി ഉടന്‍ അറസ്റ്റിലായേക്കും. പൊതു ഫണ്ട് ദുരുപയോഗം, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതോടെയാണ് ധനകാര്യ മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോണി ജനറല്‍ ഉത്തരവിട്ടിരിക്കുന്നത്. 2013 മുതല്‍ ധനകാര്യ മന്ത്രി സ്ഥാനം ഇമാദിയുടെ കൈകളിലാണ്.
പൊതുമേഖലയില്‍ ഇമാദി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചപ്പോള്‍ തിരിമറി വ്യക്തമായിരുന്നു. ഖത്തര്‍ നിയമപ്രകാരം ഇത് ഗൗരവമേറിയ കുറ്റകത്യമാണ്. ഇമാദി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും പൊതു ഫണ്ടുകള്‍ ദുരുപയോഗം ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാവും.