Top

‘പ്രതിയെ ഇനിയും അറസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ എനിക്ക് സംരക്ഷണം നല്‍കൂ’; മുഖ്യമന്ത്രിക്ക് സഹസംവിധായകനെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയുടെ കത്ത്

തന്നെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തില്‍ തനിക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഇരയായ യുവതി. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും കേസിലെ പ്രതിയായ സഹസംവിധായകന്‍ രാഹുല്‍ സി ബിയെ (രാഹുല്‍ ചിറയ്ക്കല്‍) പിടികൂടാതിരിക്കുന്നത് തന്റെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി യുവതി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയില്‍ നിന്ന് വധഭീഷണിയുണ്ടായിരുന്നു. ഈ കേസിലും പോലീസിന്റെ അനാസ്ഥ തുടരുകയാണ്. പ്രതിയേയും പ്രമുഖ സംവിധായകന്‍ മാര്‍ട്ടിന് […]

25 Feb 2021 10:13 AM GMT

‘പ്രതിയെ ഇനിയും അറസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ എനിക്ക് സംരക്ഷണം നല്‍കൂ’; മുഖ്യമന്ത്രിക്ക് സഹസംവിധായകനെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയുടെ കത്ത്
X

തന്നെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തില്‍ തനിക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഇരയായ യുവതി. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും കേസിലെ പ്രതിയായ സഹസംവിധായകന്‍ രാഹുല്‍ സി ബിയെ (രാഹുല്‍ ചിറയ്ക്കല്‍) പിടികൂടാതിരിക്കുന്നത് തന്റെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി യുവതി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയില്‍ നിന്ന് വധഭീഷണിയുണ്ടായിരുന്നു. ഈ കേസിലും പോലീസിന്റെ അനാസ്ഥ തുടരുകയാണ്. പ്രതിയേയും പ്രമുഖ സംവിധായകന്‍ മാര്‍ട്ടിന് പ്രക്കാട്ട് ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളേയും ഭയന്ന് ജീവിക്കാനാകാത്ത സാഹചര്യത്തില്‍ ഞാന്‍ വീണ്ടും ആത്മഹത്യയില്‍ അഭയം തേടാതെയാണ് വീണ്ടും കോടതിയെ സമീപിച്ചതെന്നും യുവതി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

ഇരയായ എനിക്ക് മരണഭയമില്ലാതെ ജീവിക്കാന്‍ ഒന്നെങ്കില്‍ പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കില്‍ എനിക്ക് പോലീസ് പ്രൊട്ടെക്ഷന്‍ നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

പരാതിക്കാരി

മേല്‍ പറഞ്ഞ കാര്യങ്ങള്‍ വിശദമായി ചൂണ്ടികാണിച്ച് ഫെബ്രുവരി 13ന് അങ്ങേയ്ക്കും പോലീസ് അധികാരികള്‍ക്കും മെയില്‍ അയച്ചെങ്കിലും ഇതുവരെ ഒരു നടപടിയും കേരള പോലീസ് പ്രതിക്കെതിരെ സ്വീകരിച്ചിട്ടില്ല. ഇടക്കിടക്ക് എന്നെ വിളിച്ച് പ്രതി എവിടെയാണെന്ന് കാണിച്ച് തരുമോ എന്നാല്‍ അറസ്റ്റ് ചെയ്യാം എന്ന് പറയാറുണ്ട്. ഇരയായ ഞാന്‍ തന്നെ പ്രതിയെ പിടിച്ച് നല്‍കേണ്ടതായ ഗതികേടാണ് എനിക്ക് ഇപ്പോള്‍. എന്നാല്‍ പ്രതിയുടെ സംരക്ഷകരോട് അന്വേക്ഷിക്കാന്‍ എളമക്കര, ടൗണ്‍ നോര്‍ത്ത് പോലീസ് തയ്യാറായിട്ടില്ലെന്നും യുവതി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ച ശേഷം രാഹുല്‍ വഞ്ചിച്ചെന്നും പൊലീസില്‍ പരാതി നല്‍കിയതിന് ശേഷം നിരന്തരം വധ ഭീഷണിമുഴക്കുകയാണെന്നും വ്യക്തമാക്കി യുവതി ഫെബ്രുവരി 13ന് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അപകടത്തില്‍ പെട്ട് ഇടുപ്പെല്ല് തകര്‍ന്ന് കിടന്ന സമയത്താണ് രാഹുല്‍ തന്നെ ബലാത്സംഗം ചെയ്തത്. വിവാഹം ചെയ്യാമെന്ന ഉറപ്പ് നല്‍കി പലരേയും പീഡിപ്പിച്ചെന്ന് പിന്നീട് അറിഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ കിടന്ന സമയത്തും പ്രതിയുടെ സുഹൃത്തുക്കള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടറായ രാഹുലിനെ സ്വാധീനമുപയോഗിച്ചും പണം കൊണ്ടും പിന്തുണയ്ക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫഌറ്റില്‍ വെച്ച് പ്രക്കാട്ടും പ്രതിയും ഷബ്‌ന മുഹമ്മദും (വാങ്ക് തിരക്കഥാകൃത്ത്) ഉള്‍പ്പെടെയുള്ളവര്‍ കേസ് പിന്‍വലിക്കാനായി തന്നെ സ്വാധീനിക്കാന്‍ വേണ്ടി പലവട്ടം ശ്രമിച്ചു. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് താന്‍ തന്നെയാണെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് വെളിപ്പെടുത്തിയെന്നും യുവതി മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ വ്യക്തമാക്കുകയുണ്ടായി.

Also Read: ‘എന്നേപ്പോലെ പലരും ഇരയാക്കപ്പെട്ടു, ബലാത്സംഗക്കേസ് പ്രതിയെ ഒളിവില്‍ പോകാനുള്‍പ്പെടെ സഹായിച്ചത് മാര്‍ട്ടിന്‍ പ്രക്കാട്ട്’; പരാതിക്കാരിയുമായി അഭിമുഖം

പരാതിക്കാരിയുടെ കത്ത്

“സര്‍,

ഞാന്‍ എളമക്കര പോലീസ് എഫ്‌ഐആര്‍ നമ്പര്‍ 550/2020 ആയി 11/07/2020ല്‍ രജിസ്റ്റര്‍ ചെയ്ത പീഡനകേസിലെ ഇരയാണ്. രാഹുല്‍ സി ബി എന്ന മലയാള സിനിമയിലെ സഹസംവിധായകനായ പ്രതിക്കെതിരെ പോലീസ് നടപടി സ്വീകരിക്കാതെ അലംഭാവം കാണിക്കുകയും പ്രതി തന്റെ സംരക്ഷകനായ സംവിധായകന്‍ മാര്‍ടിന്‍ പ്രക്കാട്ടിന്റെ സംരക്ഷണയില്‍ ഈ കേസില്‍ ഒളിവില്‍ പോകുകയും ബഹുമാനപ്പെട്ട ഹൈകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തിരുന്നു.

പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും പരാതി പോലും നല്‍കാതെ സ്വയം എരിഞ്ഞൊടുങ്ങുന്ന സാഹചര്യത്തില്‍ ഇനി ഈ പ്രതി മറ്റൊരു പെണ്‍കുട്ടിയെ ഇത്തരത്തില്‍ ഉപദ്രവിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ നീതിക്കായ് പോലീസിനെ സമീപിച്ചത്. എന്നാല്‍ പല തരത്തില്‍ പ്രതിക്ക് സഹായകരമായ അലംഭാവം മാത്രമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഈ കേസില്‍ ഉണ്ടായത്.

രാഹുല്‍ ചിറയ്ക്കല്‍

ജാമ്യം നേടിയ പ്രതിയുടേയും ബന്ധുക്കളുടേയും സുഹ്യത്തുക്കളുടേയും സമൂഹത്തിനേയും ഭാഗത്ത് നിന്നുള്ള പരിഹാസങ്ങള്‍ താങ്ങാനാവാതെ ഒരു സാധാരണക്കാരിയായ ഞാന്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും അതിനെ തുടര്‍ന്ന് എറണാകുളം ലിസി ഹോസ്പിറ്റലിലെ ചികിത്സയിലൂടെ എനിക്ക് ജീവന്‍ തിരിച്ച് കിട്ടുകയും ചെയ്തു.

ഈ ഘട്ടംമുതല്‍ കേസ് പിന്‍വലിക്കണം, മൊഴിമാറ്റണം എന്നീ ആവശ്യങ്ങള്‍ പ്രതിയുടെ സംരക്ഷകരായ മാര്‍ടിന്‍ പ്രകാട്ട്, ഷബ്‌ന മുഹമ്മദ്, പ്രതി, പ്രതിയുടെ അമ്മ എന്നിവര്‍ പലതരത്തില്‍ ആവശ്യപ്പെടുകയും അതിനായ് സമ്മര്‍ദം ചെലുത്തുകയും ചെയ്തുകൊണ്ടിരുന്നു.

കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 29/10/20ന് എനിക്ക് നേരെ പ്രതിയുടെ ഭാഗത്ത് നിന്നും വധഭീക്ഷണിയും അതിക്രമവും ഉണ്ടായതിനെ തുടര്‍ന്ന് ഞാന്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും എഫ്‌ഐആര്‍ നമ്പര്‍ 815/2020 ആയി പോലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസിലും പോലീസിന്റെ അനാസ്ഥ തുടരുകയാണ്.

പ്രതിയേയും സുഹ്യത്തുക്കളേയും ഭയന്ന് ജീവിക്കാന്‍ ആവാത്ത സാഹചര്യത്തില്‍ ഞാന്‍ വീണ്ടും ആത്മഹത്യയില്‍ അഭയം തേടാതെ നിയമത്തില്‍ അഭയം തേടുകയും അഭിഭാഷകന്റെ സഹായത്തോടെ കോടതിയെ സമീപിക്കുകയും ബഹുമാനപ്പെട്ട ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ട് 11/02/21ന് ഹൈകോടതി പ്രതിക്ക് നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുകയും ഉണ്ടായി. (ഉത്തരവിന്റെ കോപ്പി ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട് )

മാര്‍ട്ടിന്‍ പ്രക്കാട്ട്‌

സര്‍, ബഹുമാനപ്പെട്ട കേരള പോലീസ് ഇതുവരെ രണ്ട് കേസുകളില്‍ പ്രതിയായ രാഹുല്‍ സി ബിയെ അറസ്റ്റ് ചെയ്യാനോ, സംരക്ഷകരെ ചോദ്യം ചെയ്യാനോ, നിയമപരമായ കടമയായ കോടതി ഉത്തരവ് നടപ്പാക്കാനോ തയ്യാറായിട്ടില്ല.

പ്രമുഖരും പ്രശസ്തരുമായവര്‍ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടാകുബോള്‍ ഒരു നീതിയും, സാധാരണക്കാര്‍ക്ക് എതിരെ ലൈംഗിക അതിക്രമം ഉണ്ടാകുബോള്‍ മറ്റൊരു നീതിയുമാണോ ഈ സംസ്ഥാനത്ത് നിലനില്‍കുന്നത്? കുറ്റവാളികളെ സംരക്ഷിക്കാന്‍ സ്വാധീന ശേഷി ഉള്ളവര്‍ ഉണ്ടെങ്കില്‍ ഒരു നിയമത്തേയും പേടിക്കാതെ കുറ്റവാളികള്‍ക്ക് യഥേഷ്ടം ജീവിക്കാനാവുന്ന സാഹചര്യമാണോ ഇവിടുള്ളത്?

മേല്‍ പറഞ്ഞ കാര്യങ്ങള്‍ വിശദമായി ചൂണ്ടികാണിച്ച് 13/02/21ന് അവിടുത്തേക്കും പോലീസ് അധികാരികള്‍ക്കും മെയില്‍ അയച്ചെങ്കിലും ഇതുവരെ ഒരു നടപടിയും കേരള പോലീസ് പ്രതിക്കെതിരെ സ്വീകരിച്ചിട്ടില്ല. (ഇടക്കിടക്ക് എന്നെ വിളിച്ച് പ്രതി എവിടെയാണെന്ന് കാണിച്ച് തരുമോ എന്നാല്‍ അറസ്റ്റ് ചെയ്യാം എന്ന് പറയാറുണ്ട്. ഇരയായ ഞാന്‍ തന്നെ പ്രതിയെ പിടിച്ച് നല്‍കേണ്ടതായ ഗതികേടാണ് എനിക്ക് ഇപ്പോള്‍. എന്നാല്‍ പ്രതിയുടെ സംരക്ഷകരോട് അന്വേക്ഷിക്കാന്‍ എളമക്കര, ടൗണ്‍ നോര്‍ത്ത് പോലീസ് തയ്യാറായിട്ടില്ല)

ആയതിനാല്‍ , ഇരയായ എനിക്ക് മരണഭയമില്ലാതെ ജീവിക്കാന്‍ ഒന്നെങ്കില്‍ പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കില്‍ എനിക്ക് പോലീസ് പ്രൊട്ടെക്ഷന്‍ നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.”

Also Read: ബലാത്സംഗക്കേസ് പ്രതിയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റായിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഇരയായ യുവതി; പ്രതിയായ സഹസംവിധായകനെ സംരക്ഷിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് കത്ത്

Next Story

Popular Stories