‘ഡല്‍ഹിയിലെ സുല്ത്താന്മാര്’ക്ക് തോല്‍വി അംഗീകരിക്കാനാവുന്നില്ല’; ബംഗാള്‍ മന്ത്രിമാരുടെ അറസ്റ്റില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം
ബംഗാളില്‍ രണ്ടു മന്ത്രിമാരെയും ഒരു തൃണമൂല്‍ എംഎല്‍എയെയും അറസ്റ്റ് ചെയ്തതിനെ ശക്തമായി വിമര്‍ശിച്ച് പ്രതിപക്ഷം. ബംഗാള്‍ നിയമസഭാ തോല്‍വിയുമായി താതാത്മ്യം പ്രാപിക്കണമെന്ന് പ്രതിപക്ഷം ബിജെപിയോട് ആവശ്യപ്പെട്ടു. ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെയും പ്രതിപക്ഷം ശക്തമായി വിമര്‍ശിച്ചു. ബിജെപി നേതാവിനെപ്പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികള്‍ അഭിപ്രായപ്പെട്ടു. നാരദാ ഒളിക്യാമറാക്കേസില് ബംഗാള്‍ മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീമും സുബ്രദാ മുഖര്‍ജിയുടെയും അടങ്ങിയ ടിഎംസി നേതാക്കളുടെ അറസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഭയപ്പെടുത്താനുള്ള ലജ്ജാകരമായ ശ്രമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തെ […]

ബംഗാളില്‍ രണ്ടു മന്ത്രിമാരെയും ഒരു തൃണമൂല്‍ എംഎല്‍എയെയും അറസ്റ്റ് ചെയ്തതിനെ ശക്തമായി വിമര്‍ശിച്ച് പ്രതിപക്ഷം. ബംഗാള്‍ നിയമസഭാ തോല്‍വിയുമായി താതാത്മ്യം പ്രാപിക്കണമെന്ന് പ്രതിപക്ഷം ബിജെപിയോട് ആവശ്യപ്പെട്ടു. ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെയും പ്രതിപക്ഷം ശക്തമായി വിമര്‍ശിച്ചു. ബിജെപി നേതാവിനെപ്പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികള്‍ അഭിപ്രായപ്പെട്ടു.
നാരദാ ഒളിക്യാമറാക്കേസില് ബംഗാള്‍ മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീമും സുബ്രദാ മുഖര്‍ജിയുടെയും അടങ്ങിയ ടിഎംസി നേതാക്കളുടെ അറസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഭയപ്പെടുത്താനുള്ള ലജ്ജാകരമായ ശ്രമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തെ വിമര്‍ശിച്ച സിപിഐയും മുന്നോട്ടുവന്നു. അറസ്റ്റ് നടന്ന സമയം ബിജെപിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതാണെന്ന് സിപിഐ ചൂണ്ടിക്കാണിച്ചു. മുതിര്‍ന്ന ആര്‍ജെഡി നേതാവ് മനോജ് കുമാര്‍ ഝാ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
ധന്‍ഖറാണ് യഥാര്‍ഥത്തില്‍ ബംഗാളിലെ പ്രതിപക്ഷമെന്നും ബിജെപി എംഎല്‍എയെ പോലെയാണ് ധന്‍ഖര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആര്‍ജെഡി നേതാവ് വിമര്‍ശനം ഉന്നയിച്ചു. ഡല്‍ഹി ഭരിക്കുന്ന ‘സുല്ത്താന്മാര്ക്ക്” ബംഗാളിലെ തോല്‍വിയുമായി താത്മ്യം പ്രാപിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ നടന്ന സംഭവങ്ങളില്‍ താന്‍ അതിശയിക്കുന്നില്ല. കാരണം മുന്‍ വര്‍ഷങ്ങളില്‍ അവരുടെ പ്രവൃത്തി ഇത്തരത്തില്‍ തന്നെയായിരുന്നുവെന്നും ആര് ജി ഡി നേതാവ് അഭിപ്രായപ്പെട്ടു. അവരുടെ സ്വേച്ഛാധിപത്യ നിലപാടുകളുടെ അറുതിയാവുകയാണ്. അത് അടുത്തെത്തിയതായും മനോജ് കുമാര്‍ ഝാ പറഞ്ഞു.
ശിവസേനയും ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും ശക്തമായി വിമര്‍ശിച്ചു. ശിവസേന നേതാവ് സജ്ജയ് റൗട്ട് തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കാന്‍ ബിജെപി ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു. നാരദ ഒളിക്യാമറ ക്കേസില്‍ മുകുള്‍ റോയും സുവേന്ദു അധികാരിയുടേയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ തൃണമൂലില്‍ നിന്ന് ബിജെ പിയിലെത്തിയ ഇവരെ എന്തുകൊണ്ടാണ് സി ബി ഐ അറസ്റ്റ് ചെയ്യാത്തതെന്ന ചോദ്യവും ശിവസേനാ നേതാവ് ഉയര്‍ത്തി. കഴിഞ്ഞ ദിവസമാണ് ബംഗാളില്‍ പുതിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് തിരികൊളുത്തിക്കൊണ്ട് നിയുക്ത മമതാ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരടക്കമുള്ള മുതിര്‍ന്ന ത്രിണമൂല്‍ നേതാക്കളെ സി ബി ഐ അറസ്റ്റ് ചെയ്യ്തത്.