Top

വ്യാജ വാറ്റ് നിർമ്മാണം; ഒളിവിലായിരുന്ന യുവമോർച്ച ആലപ്പുഴ ജില്ലാ ഉപാധ്യക്ഷൻ പിടിയിൽ

ആലപ്പുഴ: വ്യാജ വാറ്റു ചാരായം നിർമ്മിച്ച കേസിൽ ഒളിവിലായ യുവമോർച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷൻ അനൂപ് പൊലീസ് പിടിയിൽ. എടത്വ പൊലീസ് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. അനൂപിന്റെ സഹോദരനും സമാന കേസിൽ നേരത്തെ പിടിയിലായിരുന്നു. പാർട്ടിയുടെ മറവിലാണ് ഇയാൾ വാറ്റ്നിർമ്മാണം നടത്തിയതെന്നാണ് സൂചന. കേസിൽ കൂടുതൽ യുവമോർച്ചാ നേതാക്കൾക്ക് പങ്കുണ്ടെയെന്ന് പൊലീസ് അന്വേഷിച്ചേക്കും. നേരത്തെ വാറ്റ് വിൽപ്പന നടത്തുന്ന ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവമോർച്ചയുടെ […]

30 Jun 2021 9:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വ്യാജ വാറ്റ് നിർമ്മാണം; ഒളിവിലായിരുന്ന യുവമോർച്ച ആലപ്പുഴ ജില്ലാ ഉപാധ്യക്ഷൻ പിടിയിൽ
X

ആലപ്പുഴ: വ്യാജ വാറ്റു ചാരായം നിർമ്മിച്ച കേസിൽ ഒളിവിലായ യുവമോർച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷൻ അനൂപ് പൊലീസ് പിടിയിൽ. എടത്വ പൊലീസ് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. അനൂപിന്റെ സഹോദരനും സമാന കേസിൽ നേരത്തെ പിടിയിലായിരുന്നു. പാർട്ടിയുടെ മറവിലാണ് ഇയാൾ വാറ്റ്നിർമ്മാണം നടത്തിയതെന്നാണ് സൂചന. കേസിൽ കൂടുതൽ യുവമോർച്ചാ നേതാക്കൾക്ക് പങ്കുണ്ടെയെന്ന് പൊലീസ് അന്വേഷിച്ചേക്കും.

നേരത്തെ വാറ്റ് വിൽപ്പന നടത്തുന്ന ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവമോർച്ചയുടെ ജില്ലയിലെ പ്രധാനപ്പെട്ട നേതാവ് അറസ്റ്റിലാവുന്നത്. കൊവിഡ് പ്രതിരോധ സന്ന​ദ്ധ പ്രവർത്തകരെന്ന വ്യാജനെ സംഘടിപ്പിച്ച പാസാണ് ഇവർ ചാരായം വിൽക്കാനായി ഉപയോ​ഗിച്ചത്. എടത്വ മുതൽ ഹരിപ്പാടു വരെയുള്ള പ്രദേശങ്ങളിലാണ് അനൂപും സംഘവും വാറ്റുചാരായം വിതരണം ചെയ്തിരുന്നത്.

Next Story