കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കള്ളന്‍ കയറി; നഷ്ടപ്പെട്ടത് രണ്ട് ലക്ഷത്തോളം രൂപ

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഓഫീസില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ മോഷണം പോയി. ജയില്‍ വളപ്പിനകത്തെ ഓഫീസില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഗേറ്റിനെ സമീപത്തെ ഓഫീസിലേക്ക് പൂട്ട് പൊളിച്ച് കടന്ന മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 1,95,600 രൂപയാണ് കവര്‍ന്നത്.

ജയിൽ വളപ്പിലെ ഫ്രീഡം ഫുഡ് ഫാക്ടറി ഫുഡ് കൗണ്ടറില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. ജയിലില്‍ വില്‍പ്പന നടത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഒരു ദിവസത്തെ കളക്ഷനായിരുന്നു പണം.

തുടര്‍ന്ന് വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെ ടൗണ്‍ പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തി. മോഷണത്തെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ജയില്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Also Read: കണ്ണൂരില്‍ വ്യാജപ്രൊഫൈലിലൂടെ കോണ്‍ഗ്രസ് നേതാവിനെതിരെ അപവാദപ്രചാരണം; പിന്നില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ് തന്നെയെന്ന് കണ്ടെത്തി സൈബര്‍ സെല്‍

Covid 19 updates

Latest News