Top

പി രാജീവിന്റെ പേര് അരൂരിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍; ഒപ്പം മറ്റ് നേതാക്കളെയും പരിഗണിക്കുന്നു

ആലപ്പുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അരൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ പി രാജീവിനെയും സിപിഐഎം പരിഗണിക്കുന്നു. മറ്റ് നേതാക്കളുടെ പേരും ചര്‍ച്ചകളിലിടം നേടിയിട്ടുണ്ട്. ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പിപി ചിത്തരജ്ഞന്‍, സുബി ചന്ദ്രബാബു എന്നീ പേരുകള്‍ക്കൊപ്പമാണ് പി രാജീവിന്റെയും പേര് പരിഗണിക്കുന്നത്. തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിഎസ് ജ്യോതിസിന്റെ പേരും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഐഎമ്മിന്റെ എംഎം ആരിഫ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിയായതിനെ തുടര്‍ന്ന് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് […]

25 Jan 2021 9:57 PM GMT

പി രാജീവിന്റെ പേര് അരൂരിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍; ഒപ്പം മറ്റ് നേതാക്കളെയും പരിഗണിക്കുന്നു
X

ആലപ്പുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അരൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ പി രാജീവിനെയും സിപിഐഎം പരിഗണിക്കുന്നു. മറ്റ് നേതാക്കളുടെ പേരും ചര്‍ച്ചകളിലിടം നേടിയിട്ടുണ്ട്.

ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പിപി ചിത്തരജ്ഞന്‍, സുബി ചന്ദ്രബാബു എന്നീ പേരുകള്‍ക്കൊപ്പമാണ് പി രാജീവിന്റെയും പേര് പരിഗണിക്കുന്നത്. തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിഎസ് ജ്യോതിസിന്റെ പേരും പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഐഎമ്മിന്റെ എംഎം ആരിഫ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിയായതിനെ തുടര്‍ന്ന് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാന്‍ അട്ടിമറി വിജയം നേടിയിരുന്നു.

സിറ്റിംഗ് സീറ്റാണ് സിപിഐഎമ്മിന് നഷ്ടപ്പെട്ടത്. ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളാണ് പരാജയത്തിന്റെ പ്രധാന കാരണമായി പറഞ്ഞു കേട്ടിരുന്നത്. പി രാജീവിനെ പോലൊരു നേതാവ് ഇവിടെ മത്സരത്തിനെത്തിയാല്‍ വിഭാഗീയ നീക്കങ്ങള്‍ ഉണ്ടാവില്ലെന്നാണ് സിപിഐഎം കരുതുന്നത്.

ചേര്‍ത്തല, അരൂര്‍ ഏരിയാ കമ്മറ്റിയുടെ കീഴിലാണ് അരൂര്‍ മണ്ഡലം. മറ്റ് മണ്ഡലങ്ങളിലെല്ലാം സിറ്റിങ് എംഎല്‍എമാര്‍ തന്നെ മത്സരിക്കാനാണ് നിലവില്‍ സാധ്യത.

Next Story

Popular Stories