കൊവിഡ് പ്രതിസന്ധി; സൈന്യത്തിന് എന്ത് ചെയ്യാനാവുമെന്ന് മോദി; വിരമിച്ച സൈനിക ഡോക്ടര്‍മാരെ ഇറക്കാമെന്ന് ബിപിന്‍ റാവത്ത്; ചര്‍ച്ച നടന്നു
രാജ്യത്തെ ഗുരുതര കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈനിക മേധാവി ബിപിന്‍ റാവത്തും തമ്മില്‍ ചര്‍ച്ച നടന്നു. കൊവിഡിനെതിരായ പോരാട്ടത്തില്‍ സൈന്യത്തില്‍ നിന്നും ലഭിക്കേണ്ട സഹകരണം സംബന്ധിച്ചാണ് ചര്‍ച്ച നടന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സൈനിക സര്‍വീസില്‍ നിന്നും വിരമിച്ച ഡോക്ടര്‍മാരുള്‍പ്പെടെയുള്ള മെഡിക്കല്‍ ജീവനക്കാരോട് കൊവിഡ് പ്രതിരോധത്തില്‍ അണിചേരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ബിപിന്‍ റാവത്ത് ചര്‍ച്ചയില്‍ പറഞ്ഞു. അടുത്തുള്ള കൊവിഡ് ചികിത്സാ കേന്ദ്രങ്ങളുമായി സഹകരിക്കണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നിലവില്‍ സൈന്യത്തിലെ നിരവധി നഴ്സുമാരെ ആശുപത്രികളിലേക്ക് അയച്ചിട്ടുണ്ടെന്നും സൈനിക […]

രാജ്യത്തെ ഗുരുതര കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈനിക മേധാവി ബിപിന്‍ റാവത്തും തമ്മില്‍ ചര്‍ച്ച നടന്നു. കൊവിഡിനെതിരായ പോരാട്ടത്തില്‍ സൈന്യത്തില്‍ നിന്നും ലഭിക്കേണ്ട സഹകരണം സംബന്ധിച്ചാണ് ചര്‍ച്ച നടന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സൈനിക സര്‍വീസില്‍ നിന്നും വിരമിച്ച ഡോക്ടര്‍മാരുള്‍പ്പെടെയുള്ള മെഡിക്കല്‍ ജീവനക്കാരോട് കൊവിഡ് പ്രതിരോധത്തില്‍ അണിചേരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ബിപിന്‍ റാവത്ത് ചര്‍ച്ചയില്‍ പറഞ്ഞു. അടുത്തുള്ള കൊവിഡ് ചികിത്സാ കേന്ദ്രങ്ങളുമായി സഹകരിക്കണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
നിലവില്‍ സൈന്യത്തിലെ നിരവധി നഴ്സുമാരെ ആശുപത്രികളിലേക്ക് അയച്ചിട്ടുണ്ടെന്നും സൈനിക മേധാവി അറിയിച്ചു. സൈന്യത്തിന്റെ കൈവശമുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രികളിലേക്ക് നല്‍കാനും ചര്‍ച്ചയില്‍ തീരുമാനമായി. മെഡിക്കല്‍ ഓക്സിജിന് എത്തിക്കുന്നതിന് സൈന്യം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മോദി ചര്‍ച്ചയില്‍ വിശകലനം ചെയ്തു.