ചാനല്‍ തുടങ്ങും മുമ്പേ പദ്ധതിയുണ്ടായിരുന്നു; അര്‍ണബ് സ്വാധീനിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി മുന്‍ ബാര്‍ക് സിഇഒ
ടിആര്‍പി റേറ്റിംഗില്‍ കൃതിമത്വം കാണിക്കാന്‍ അര്‍ണബ് ഗോസ്വാമി പണം നല്കി സ്വാധീനിച്ചിട്ടുണ്ടെന്ന് പൊലീസിനോട് വെളിപ്പെടുത്തി മുന്‍ ബാര്‍ക് സിഇഒ പാര്‍തോ ദാസ്ഗുപ്ത. മുംബൈ പൊലീസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. റേറ്റിഗില്‍ കൃതിമത്വം കാണിക്കാനായി മൂന്ന് വര്‍ഷങ്ങള്‍ക്കിടെ 40 ലക്ഷം പയും വിദേശ ട്രിപ്പുകള്‍ക്ക് തുക വേറെയും നല്‍കിയിരുന്നെന്ന് ഇദ്ദേഹം പറയുന്നു. 2020 ഡിസംബര്‍ 27 നാണ് ദാസ്ഗുപ്തയുടെ മൊഴി രേഖപ്പെടുത്തിയത്. അര്‍ണാബും താനും തമ്മിലുണ്ടായ ധാരണകളെ പറ്റി മുന്‍ ബാര്‍ക് സിഇഒ […]

ടിആര്‍പി റേറ്റിംഗില്‍ കൃതിമത്വം കാണിക്കാന്‍ അര്‍ണബ് ഗോസ്വാമി പണം നല്കി സ്വാധീനിച്ചിട്ടുണ്ടെന്ന് പൊലീസിനോട് വെളിപ്പെടുത്തി മുന്‍ ബാര്‍ക് സിഇഒ പാര്‍തോ ദാസ്ഗുപ്ത. മുംബൈ പൊലീസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. റേറ്റിഗില്‍ കൃതിമത്വം കാണിക്കാനായി മൂന്ന് വര്‍ഷങ്ങള്‍ക്കിടെ 40 ലക്ഷം പയും വിദേശ ട്രിപ്പുകള്‍ക്ക് തുക വേറെയും നല്‍കിയിരുന്നെന്ന് ഇദ്ദേഹം പറയുന്നു.
2020 ഡിസംബര്‍ 27 നാണ് ദാസ്ഗുപ്തയുടെ മൊഴി രേഖപ്പെടുത്തിയത്. അര്‍ണാബും താനും തമ്മിലുണ്ടായ ധാരണകളെ പറ്റി മുന്‍ ബാര്‍ക് സിഇഒ മൊഴി നല്‍കിയിട്ടുണ്ട്.
‘ എനിക്ക് 2004 മുതല്‍ അര്‍ണാബ് ഗോസാമിയെ അറിയാം. ടൈംസ് നൗവില്‍ ഞങ്ങളൊരുമിച്ച് ജോലി ചെയ്തിരുന്നു. 2013 ലാണ് ഞാന്‍ ബാര്‍ക് സിഇഒ ആയി ചുമതലയേല്‍ക്കുന്നത്. 2017 ല്‍ അര്‍ണാബ് റിപബ്ലിക് ടിവി ലോഞ്ച് ചെയ്തു. ഇതു ലോഞ്ച് ചെയ്യുന്നതിന് മുമ്പേ ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ചും ചാനലിന് നല്ല റേറ്റിംഗ് നല്കാന് സഹായിക്കുന്നതിനെക്കുറിച്ചും എനിക്ക് പരോക്ഷ സൂചനകള്‍ നല്‍കുമായിരുന്നു. ടിആര്‍പി സംവിധാനം വര്‍ക് ചെയ്യുന്നതിനെക്കുറിച്ച് എനിക്ക് നന്നായിട്ടറിയാം എന്ന് അര്ണബിനറിമായിയിരുന്നു. എന്നെ ഭാവിയില്‍ സഹായിക്കാമെന്നും അദ്ദേഹം സൂചന നല്കി,’ ദാസ്ഗുപ്ത പറഞ്ഞു.
‘ ടിആര്‍പി റേറ്റിംഗ് അട്ടിമറിക്കുന്നതിനായി ഞാന്‍ എന്റെ ടീമിനൊപ്പം പ്രവര്‍ത്തിച്ചു. ഇതു മൂലമാണ് റിപബ്ലിക്ക് ചാനലിന് റേറ്റിംഗില്‍ ഒന്നാം സ്ഥാനം നേടാനായത്. 2017 മുതല്‍ 2019 വരെ ഇത് തുടര്‍ന്നു. 2017 ല്‍ സെന്റ് റെജിസ് ഹോട്ടലില്‍ വെച്ച് അര്‍ണാബ് എന്നെ കണ്ടു. ഫ്രാന്‍സിലേക്കും സ്വിറ്റ്സര്ലന്റിലേക്കുമുള്ള എന്റെ ഫാമിലി ട്രിപ്പിന് 6000 ഡോളര്‍ നല്കി. പിന്നീട് സ്വീഡനിലേക്കും ഡെന്മാര്ക്കിലേക്കുമുള്ള ട്രിപ്പിന് 6000 ഡോളര്‍ നല്കി. 2017 ല്‍ ഗോസാമി ഐടിസി പാരല്‍ ഹോട്ടലില്‍ വെച്ച് 20 ലക്ഷം രൂപ നല്കി. പിന്നീട് 2018ലും 2019 ലും 10 ലക്ഷം രൂപ വീതം നല്കി,’ മൊഴിയില്‍ പറയുന്നു.
ടിആര്‍പി തട്ടിപ്പ് കേസിന്റെ അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. 3600 പേജുകളുള്ള അനുബന്ധ കുറ്റപത്രത്തില്‍ ബാര്‍ക് ഫോറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ട്, ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകള്‍, 59 പേരുടെ മൊഴികള്‍ എന്നിവയും ഉള്‍പ്പെടുന്നു.