Top

‘കങ്കണയ്ക്ക് ഇറോട്ടോ മാനിയ, ഹൃതിക്കിന് ലൈംഗികമായി അടിമപ്പെട്ടു’ കങ്കണയെക്കുറിച്ച് അര്‍ണബിന്റെ ചാറ്റ്

ബോളിവുഡ് താരങ്ങളായ ഹൃതിക്ക് റോഷനെയും കങ്കണയെയും അപമാനിക്കുന്നരീതിയില്‍ സംസാരിക്കുന്ന അര്‍ണബ് ഗോസാമിയുടെ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും പുറത്ത്. 2017 ഒക്ടോബര്‍ ഏഴാം തീയതി അര്‍ണബും ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോദാസ് ഗുപ്തും തമ്മില്‍ നടന്ന ചാറ്റിലാണ് ഹൃതിക്കിനെയും കങ്കണയെയും കുറിച്ചുള്ള പരമാര്‍ശങ്ങള്‍ കടന്നുവരുന്നത്. ‘കങ്കണയ്ക്ക് ഇറോട്ടോ മാനിയ ആണ്. മാത്രമല്ല, അവര്‍ ഹൃതിക്കുമായി ലൈംഗികമായി അടിമപ്പെട്ടു.’ എന്നാണ് അര്‍ണബ് പാര്‍ത്തോദാസിനോട് ചാറ്റിലൂടെ പറയുന്നത്. കങ്കണ പരിധിവിടുന്നുണ്ടെന്നും ആളുകള്‍ക്ക് അവളെ പേടിയാണെന്നും അര്‍ണബ് പറയുന്നു. അതേസമയം, പുല്‍വാമ, ബാലാക്കോട്ട് […]

16 Jan 2021 8:40 AM GMT

‘കങ്കണയ്ക്ക് ഇറോട്ടോ മാനിയ, ഹൃതിക്കിന് ലൈംഗികമായി അടിമപ്പെട്ടു’ കങ്കണയെക്കുറിച്ച് അര്‍ണബിന്റെ ചാറ്റ്
X

ബോളിവുഡ് താരങ്ങളായ ഹൃതിക്ക് റോഷനെയും കങ്കണയെയും അപമാനിക്കുന്നരീതിയില്‍ സംസാരിക്കുന്ന അര്‍ണബ് ഗോസാമിയുടെ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും പുറത്ത്. 2017 ഒക്ടോബര്‍ ഏഴാം തീയതി അര്‍ണബും ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോദാസ് ഗുപ്തും തമ്മില്‍ നടന്ന ചാറ്റിലാണ് ഹൃതിക്കിനെയും കങ്കണയെയും കുറിച്ചുള്ള പരമാര്‍ശങ്ങള്‍ കടന്നുവരുന്നത്. ‘കങ്കണയ്ക്ക് ഇറോട്ടോ മാനിയ ആണ്. മാത്രമല്ല, അവര്‍ ഹൃതിക്കുമായി ലൈംഗികമായി അടിമപ്പെട്ടു.’ എന്നാണ് അര്‍ണബ് പാര്‍ത്തോദാസിനോട് ചാറ്റിലൂടെ പറയുന്നത്. കങ്കണ പരിധിവിടുന്നുണ്ടെന്നും ആളുകള്‍ക്ക് അവളെ പേടിയാണെന്നും അര്‍ണബ് പറയുന്നു.

Image

അതേസമയം, പുല്‍വാമ, ബാലാക്കോട്ട് ആക്രമണങ്ങളെക്കുറിച്ച് അര്‍ണബ് ഗോസാമിയും പാര്‍ത്തോദാസ് ഗുപ്തയും നടത്തിയ ചാറ്റുകളിലൂടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 40ഓളം ജവാന്‍മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തെക്കുറിച്ചും അതിന് തിരിച്ചടിയായി നല്‍കിയ ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ചുമുള്ള ഇരുവരുടെയും സന്ദേശങ്ങളാണ് പുറത്തുവന്നത്. പുല്‍വാമ ആക്രമണത്തില്‍ അര്‍ണബ് സന്തോഷം പ്രകടിപ്പിക്കുന്നത് ചാറ്റില്‍ വ്യക്തമാണ്. വലിയ വിജയം എന്നാണ് സംഭവത്തെക്കുറിച്ച് പാര്‍ത്തോദാസിനോട് അര്‍ണബ് പറയുന്നത്. പുല്‍വാമ ആക്രമണം മറ്റു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് റിപ്പബ്ലിക്ക് ടിവിക്ക് നല്‍കാന്‍ സാധിച്ചു. ഇത്തവണ നമ്മള്‍ വിജയിച്ചുയെന്നും അര്‍ണബ് പ്രതികരിക്കുന്നുണ്ട്.

Image

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നല്‍കിയ ബാലാക്കോട്ട് ആക്രമണം മൂന്നുദിവസം മുന്‍പ് അര്‍ണബ് അറിഞ്ഞെന്നും ചാറ്റ് വ്യക്തമാക്കുന്നു. 2019 ഫെബ്രുവരി 23ലെ ചാറ്റിലാണ് ഇക്കാര്യമുള്ളത്. മൂന്നു ദിവസത്തിന് ശേഷം 26ന് ബാലാക്കോട്ട് ജയ്‌ഷെ മുഹമ്മദ് ക്യാമ്പിന് നേരെ ഇന്ത്യയുടെ ആക്രമണം.

ചാറ്റ് ഇങ്ങനെ: ‘രാജ്യത്ത് ഉടന്‍ വലിയ എന്തെങ്കിലും സംഭവിക്കും’ എന്ന് അര്‍ണബ്. പിന്നാലെ ‘ദാവൂദ്’ എന്ന് സംശയരൂപത്തില്‍ പാര്‍ത്തോ ദാസ്. ‘അല്ല സര്‍ പാകിസ്ഥാന്‍. പ്രധാനമായ എന്തെങ്കിലും ഇത്തവണ നടക്കു’മെന്ന് അര്‍ണബ്. ‘കൊള്ളാ’മെന്ന് പാര്‍ത്തോ ദാസിന്റെ മറുപടി. പിന്നീട് പാര്‍ത്തോ ദാസ് പറയുന്നത്്: ‘ഈ സീസണില്‍ വലിയ മനുഷ്യന് ഇത് നല്ലതാണ്. അപ്പോള്‍ അദ്ദേഹം തെരഞ്ഞെടുപ്പ് തൂത്തുവാരും, സാധാരണ ആക്രമണമായിരിക്കുമോ’. ഇതിന് അര്‍ണബിന്റെ മറുപടി, ‘സാധാരണ ആക്രമണത്തിനേക്കാള്‍ വളരെ വലുത്’ എന്നാണ്.

Image

ചാറ്റ് വിവരങ്ങള്‍ പുറത്തുവന്നതോടെ ഇരുവരുടെയും ചാറ്റില്‍ പറയുന്ന വലിയ മനുഷ്യന്‍ ആരാണെന്ന ചോദ്യവും സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്. ആരാണ് ആ വലിയ മനുഷ്യന്‍ തെരഞ്ഞെടുപ്പ് നേട്ടം ആര്‍ക്ക് എന്ന ചോദ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. രാജ്യത്തെ പല പ്രമുഖരും ഈ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. വ്‌ളോഗര്‍ ധ്രുവ് റാഠി, ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരാണ് ചാറ്റുകള്‍ ട്വീറ്റ് ചെയ്തത്.

ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട ഇരുവരുടെ ചാറ്റുകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 2019 ഏപ്രില്‍ നാലിന് അര്‍ണബും പാര്‍ത്തോദാസും നടത്തിയ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇന്നലെയാണ് പുറത്തുവന്നത്. ടിആര്‍പി റേറ്റിംഗ് റിപ്പബ്ലിക്ക് ടിവിക്ക് അനുകൂലമാക്കാനുള്ള ഗൂഢാലോചന ഇരുവരും ചാറ്റുകളില്‍ വ്യക്തമാണ്. ബിജെപി സര്‍ക്കാരില്‍ നിന്ന് ആവശ്യമായ സഹായങ്ങള്‍ നേടിയെടുക്കാമെന്ന വാഗ്ദാനം പാര്‍ത്തോ ദാസിന് അര്‍ണബ് നല്‍കുന്നുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സ്ഥാനം വേണമെന്നാണ് പാര്‍ത്തോ ദാസ് അതിന് മറുപടി നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര മന്ത്രിമാര്‍, ബിജെപി നേതാക്കള്‍ എന്നിവരുമായുള്ള അര്‍ണബിന്റെ ബന്ധവും ചാറ്റുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല, മറ്റ് ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരെ വളരെ മോശം ഭാഷ ഉപയോഗിച്ചാണ് അര്‍ണബ് വിശേഷിപ്പിക്കുന്നത്. അവതാരകന്‍ രജത ശര്‍മ മണ്ടനും ചതിയനുമാണെന്നാണ് അര്‍ണബ് പറയുന്നത്. വനിതാ അവതാരകയായ നവിക കുമാറിനെ ‘കച്ചറ’ എന്നാണ് അര്‍ണബ് ചാറ്റില്‍ വിശേഷിപ്പിക്കുന്നത്.

Image

ചാറ്റില്‍ ഇരുവരും പറയുന്ന എഎസ് ആരാണെന്ന ചര്‍ച്ചയും ഇന്നലെ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. എഎസ് എന്നത് ആഭ്യന്തരമന്ത്രി അമിത് ഷാ എന്നതിന്റെ ചുരുക്കപേരാണെന്ന് സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍. അര്‍ണബിനെ സഹായിച്ചാല്‍ എഎസിനോട് പറഞ്ഞ് ബാര്‍കിനെതിരെ നിശബ്ദത പാലിക്കാന്‍ ട്രായിയെ പ്രേരിപ്പിക്കണമെന്നാണ് പാര്‍ത്തോ ദാസ് പറയുന്നത്. അത് അര്‍ണബ് ചാറ്റില്‍ സമ്മതിക്കുന്നു. തുടര്‍ന്ന് ട്രായിയുടെ നടപടികള്‍ എഎസിന്റെ രാഷ്ട്രീയ താല്‍പര്യത്തിന് വിരുദ്ധമാകുന്നതിന് തെളിവായി മൂന്നു പോയിന്റുകള്‍ നല്‍കാന്‍ അര്‍ണബ് പാര്‍ത്തോദാസിനോട് ആവശ്യപ്പെടുന്നു. ഈ ചാറ്റ് പുറത്തുവന്നതോടെയാണ് എഎസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുത്തത്. ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് ആരാണ് ഈ എഎസ് എന്ന് പ്രശാന്ത് ഭൂഷണും ചോദിച്ചിരുന്നു.

Next Story