
മുംബൈ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്ത റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ബുധനാഴ്ച്ചയാണ് അര്‍ണബിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
ഇന്റീരിയര്‍ ഡിസൈനറായ അന്വയ് നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അര്‍ണബ് ഗോസ്വാമി ഉള്‍പ്പെടെ ഫിറോസ് ഷെയ്ഖ്, നിതേഷ് സര്‍ദ എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്യുന്നത്. അലിബാഗ് ജില്ല കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എംഡിയായിരുന്നു അന്‍വായ് നായിക്. റിപബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന അന്‍വായ് നായികിന്റെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. 2018ലാണ് ഇവര്‍ ആത്മബത്യ ചെയ്തത്. റിപബ്ലിക് ടിവി 83 ലക്ഷവും ഫിറോസ് ഷെയ്ഖ് നാല് കോടി രൂപയും നിതീഷ് സര്‍ദ 55 ലക്ഷവും നല്‍കാനുണ്ടെന്നായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നത്്.
സംഭവത്തില്‍ അലിബാഗ് പൊലീസ് നേരത്തെ കേസെടുത്തിരുന്നെങ്കിലും മതിയായ തെളിവില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ചു. പിന്നീട് അന്‍വായ് നായിക്കിന്റെ മകളുടെ അപേക്ഷ പരിഗണിച്ച മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ടിആര്‍പി തട്ടിപ്പ്, പൊലീസ് സേനയെ അപകീര്‍ത്തിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള കേസുകളിലും റിപബ്ലിക്ക് ടിവിക്കെതിരെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
- TAGS:
- Arnab Goswami