Top

ടിആര്‍പി റേറ്റിംഗില്‍ റിപ്പബ്ലിക് ടിവി കൃത്രിമത്വം കാണിച്ചു; അര്‍ണാബിനെ ചോദ്യം ചെയ്യും, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും എന്ന് പൊലീസ്

അര്‍ണാബ് ഗോസാമിയുടെ ഉടമസ്ഥതയിലുളള റിപ്പബ്ലിക് ചാനല്‍ റേറ്റിംഗില്‍ കൃത്രിമം കാണിച്ചതായി മുംബൈ പൊലീസ്. മൊത്തം മൂന്ന് ചാനലുകള്‍ കൃത്രിമത്വം കാണിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. നിലവില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി റിപ്പബ്ലിക് ചാനല്‍ ജീവനക്കാരെ രണ്ട് ദിവസത്തിനുളളില്‍ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒപ്പം റേറ്റിംഗില്‍ കൃത്രിമം നടത്തി പരസ്യ വരുമാനം നേടിയതിനെ കുറിച്ചും അന്വേഷിക്കുമെന്ന്‌ മുംബൈ പൊലീസ് വ്യക്തമാക്കി. റിപ്പബ്ലിക് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കും. ഇതില്‍ എന്തെങ്കിലും […]

8 Oct 2020 7:02 AM GMT

ടിആര്‍പി റേറ്റിംഗില്‍ റിപ്പബ്ലിക് ടിവി കൃത്രിമത്വം കാണിച്ചു; അര്‍ണാബിനെ ചോദ്യം ചെയ്യും, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും എന്ന് പൊലീസ്
X

അര്‍ണാബ് ഗോസാമിയുടെ ഉടമസ്ഥതയിലുളള റിപ്പബ്ലിക് ചാനല്‍ റേറ്റിംഗില്‍ കൃത്രിമം കാണിച്ചതായി മുംബൈ പൊലീസ്. മൊത്തം മൂന്ന് ചാനലുകള്‍ കൃത്രിമത്വം കാണിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. നിലവില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി റിപ്പബ്ലിക് ചാനല്‍ ജീവനക്കാരെ രണ്ട് ദിവസത്തിനുളളില്‍ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒപ്പം റേറ്റിംഗില്‍ കൃത്രിമം നടത്തി പരസ്യ വരുമാനം നേടിയതിനെ കുറിച്ചും അന്വേഷിക്കുമെന്ന്‌ മുംബൈ പൊലീസ് വ്യക്തമാക്കി. റിപ്പബ്ലിക് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കും. ഇതില്‍ എന്തെങ്കിലും കൃത്രിമം നടന്നതായി കണ്ടെത്തിയാല്‍ ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പടെ മരവിപ്പിക്കുന്ന കടുത്ത നടപടികളാവും ഉണ്ടാവുക എന്നും പൊലീസ് മേധാവി പരമവീര്‍ സിംഗ് പറഞ്ഞു.

ചാനലിന്റെ റേറ്റിംഗ് കണക്കാക്കുന്നതിനായി ഗാര്‍ഹിക ഉപഭോക്താക്കളുടെ ഡാറ്റകള്‍ ഉപയോഗിക്കുകയും പിന്നീട് ഇതില്‍ കൃത്രിമം നടത്തി പരസ്യ വരുമാനം നിയമവിരുദ്ധമായി നേടിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

Next Story

Popular Stories