അര്‍ണബ് ഗോസ്വാമി സുപ്രീം കോടതിയില്‍
ദില്ലി: ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. കഴിഞ്ഞ ദിവസമായിരുന്നു അര്‍ണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയത്. വിചാരണ കോടതിയെ മറികടന്നുകൊണ്ട് ഹൈക്കോടതി അര്‍ണബിന് ജാമ്യം നല്‍കേണ്ട അസാധാരാണമായ സാഹചര്യം നിലവില്‍ ഇല്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. ജാമ്യം ലഭിക്കുന്നതിനായി അര്‍ണബിന് ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്എസ് ഷിന്ദേ, എംഎല് കാര്‍ണിക് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് അര്‍ണബിന് ജാമ്യം നിഷേധിച്ചത്. കേസ് […]

ദില്ലി: ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. കഴിഞ്ഞ ദിവസമായിരുന്നു അര്‍ണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയത്.
വിചാരണ കോടതിയെ മറികടന്നുകൊണ്ട് ഹൈക്കോടതി അര്‍ണബിന് ജാമ്യം നല്‍കേണ്ട അസാധാരാണമായ സാഹചര്യം നിലവില്‍ ഇല്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. ജാമ്യം ലഭിക്കുന്നതിനായി അര്‍ണബിന് ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്എസ് ഷിന്ദേ, എംഎല് കാര്‍ണിക് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് അര്‍ണബിന് ജാമ്യം നിഷേധിച്ചത്. കേസ് റദ്ദാക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു അര്‍ണബ് ഹൈക്കോടതിയെ സമീപിച്ചത്.
ആത്മഹത്യാ പ്രേരണ കേസില്‍ നവംബര്‍ നാലിനായിരുന്നു അര്‍ണബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.മുംബൈയിലെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്.
2018 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സ്റ്റുഡിയോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആര്‍ക്കിടെക്ട് അന്‍വി നായികിന് പണം നല്‍കാനുണ്ടായിരുന്നു.
അര്‍ണബിന്റെ അറസ്റ്റിനെതിരെ അമിത് ഷാ ഉള്‍പ്പെടെ നിരവധി കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു.