Top

ആത്മഹത്യ പ്രേരണകുറ്റം; അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കി കോടതി

ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക് ആത്മഹത്യ ചെയ്ത കേസില്‍ ജയിലില്‍ കഴിയുന്ന റിപ്പബ്ലിക് ടിവി എഡിറ്ററും അവതാരകനുംമായ അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് അര്‍ണാബ് ഉളളത്. മൂന്ന് മണിക്കൂര്‍ വീതം ദിവസവും ചോദ്യം ചെയ്യാനാണ് അലിബാഗ് കോടതി പൊലീസിന് അനുമതി നല്‍കിയിരിക്കുന്നത്. അര്‍ണാബിനെ കസ്റ്റഡിയില്‍ കിട്ടാന്‍ റായ്ഗഡ് പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് സെഷന്‍സ് കോടതി നാളെ പരിഗണിക്കും. അന്‍വായ് നായിക് ആത്മഹത്യ ചെയ്ത കേസില്‍ പുനരന്വേഷണം […]

9 Nov 2020 8:34 PM GMT

ആത്മഹത്യ പ്രേരണകുറ്റം; അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കി കോടതി
X

ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക് ആത്മഹത്യ ചെയ്ത കേസില്‍ ജയിലില്‍ കഴിയുന്ന റിപ്പബ്ലിക് ടിവി എഡിറ്ററും അവതാരകനുംമായ അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് അര്‍ണാബ് ഉളളത്. മൂന്ന് മണിക്കൂര്‍ വീതം ദിവസവും ചോദ്യം ചെയ്യാനാണ് അലിബാഗ് കോടതി പൊലീസിന് അനുമതി നല്‍കിയിരിക്കുന്നത്.

അര്‍ണാബിനെ കസ്റ്റഡിയില്‍ കിട്ടാന്‍ റായ്ഗഡ് പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് സെഷന്‍സ് കോടതി നാളെ പരിഗണിക്കും. അന്‍വായ് നായിക് ആത്മഹത്യ ചെയ്ത കേസില്‍ പുനരന്വേഷണം നിയമ വിരുദ്ധമല്ലെന്നാണ് അര്‍ണാബിന് ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിയുടെ വിശദാംശത്തില്‍ പറയുന്നത്. പുനരന്വേഷണത്തിന് മജിസ്‌ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല, ഇരകളുടെ അവകാശങ്ങള്‍ക്കും തുല്യ പ്രധാന്യമാണുളളത് എന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

ജയിലിലുളള അര്‍ണാബിനെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്ക് അനുമതി നല്‍കണമെന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ഈ ആവശ്യം തളളി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജയിലില്‍ ആരെയും സന്ദര്‍ശനത്തിനായി പ്രവേശിപ്പക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കി.

സംഭവത്തില്‍ അലിബാഗ് പൊലീസ് നേരത്തെ കേസെടുത്തിരുന്നെങ്കിലും മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. പിന്നീട് അന്‍വായ് നായിക്കിന്റെ മകളുടെ അപേക്ഷ പരിഗണിച്ച മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ടിആര്‍പി തട്ടിപ്പ്, പൊലീസ് സേനയെ അപകീര്‍ത്തിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള കേസുകളിലും റിപബ്ലിക്ക് ടിവിക്കെതിരെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Next Story