Top

‘ജയിലില്‍ വച്ച് തനിക്ക് വിഡ്രോവല്‍ സിംടംസ്’; അര്‍ണാബ് ഗോസ്വാമി

ജയിലില്‍ തനിക്ക് ‘വിഡ്രോവല്‍ സിംടംസ്’ ഉണ്ടായെന്ന് റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി. അതിനെ തുടര്‍ന്ന് 700 ജയില്‍പ്പുള്ളികളുമായി ചര്‍ച്ച നടത്താന്‍ ആലോചനയുണ്ടായിരുന്നതായും ആത്മഹത്യ പ്രേരണകേസില്‍ അറസ്റ്റിലായിരുന്ന അദ്ദേഹം പറഞ്ഞു. എട്ട് ദിവസമാണ് അര്‍ണബ് മുംബൈയിലെ തലോജ, ആലിബാഗ് ജയിലുകളില്‍ കഴിഞ്ഞത്. ജയിലില്‍ കഴിഞ്ഞ ദിവസങ്ങള്‍ വളരെ അര്‍ത്ഥപൂര്‍ണ്ണമായിരുന്നെങ്കിലും ‘സത്യത്തിന്’ വേണ്ടി പോരാടിയ ഈ അവസരം തന്റെ ജീവിത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്നും അര്‍ണബ് ടിവി ചര്‍ച്ചക്കിടെ പറഞ്ഞു. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക് ആത്മഹത്യ […]

14 Nov 2020 6:13 AM GMT

‘ജയിലില്‍ വച്ച് തനിക്ക് വിഡ്രോവല്‍ സിംടംസ്’; അര്‍ണാബ് ഗോസ്വാമി
X

ജയിലില്‍ തനിക്ക് ‘വിഡ്രോവല്‍ സിംടംസ്’ ഉണ്ടായെന്ന് റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി. അതിനെ തുടര്‍ന്ന് 700 ജയില്‍പ്പുള്ളികളുമായി ചര്‍ച്ച നടത്താന്‍ ആലോചനയുണ്ടായിരുന്നതായും ആത്മഹത്യ പ്രേരണകേസില്‍ അറസ്റ്റിലായിരുന്ന അദ്ദേഹം പറഞ്ഞു.

എട്ട് ദിവസമാണ് അര്‍ണബ് മുംബൈയിലെ തലോജ, ആലിബാഗ് ജയിലുകളില്‍ കഴിഞ്ഞത്. ജയിലില്‍ കഴിഞ്ഞ ദിവസങ്ങള്‍ വളരെ അര്‍ത്ഥപൂര്‍ണ്ണമായിരുന്നെങ്കിലും ‘സത്യത്തിന്’ വേണ്ടി പോരാടിയ ഈ അവസരം തന്റെ ജീവിത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്നും അര്‍ണബ് ടിവി ചര്‍ച്ചക്കിടെ പറഞ്ഞു.

ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക് ആത്മഹത്യ ചെയ്തതില്‍ പ്രേരണ കുറ്റം ചുമത്തിയാണ് അര്‍ണാബിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അലിബാഗ് പൊലീസ് നേരത്തെ കേസെടുത്തിരുന്നെങ്കിലും മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.

പിന്നീട് അന്‍വായ് നായിക്കിന്റെ മകളുടെ അപേക്ഷ പരിഗണിച്ച മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ടിആര്‍പി തട്ടിപ്പ്, പൊലീസ് സേനയെ അപകീര്‍ത്തിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള കേസുകളിലും റിപബ്ലിക്ക് ടിവിക്കെതിരെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Next Story