Top

‘തള്ളിക്കളയരുത് ജവാന്‍-കിസാന്‍ ബന്ധം’; കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി വിമുക്തഭടന്മാര്‍

വിവാദനിയമങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചിനിടെ പൊലീസ് സമരക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ച പൊലീസ് നടപടികളെ ശക്തമായി പലപിച്ചുകൊണ്ടുകൂടിയായിരുന്നു കത്ത്.

8 Dec 2020 9:26 PM GMT

‘തള്ളിക്കളയരുത് ജവാന്‍-കിസാന്‍ ബന്ധം’; കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി വിമുക്തഭടന്മാര്‍
X

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഒരുകൂട്ടം വിമുക്തഭടന്മാര്‍. കര്‍ഷകരുടെ ആവശ്യം കേന്ദ്രം അംഗീകരിക്കണമെന്നും അവരുമായി തുറന്ന ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറാകണമെന്നും ആവശ്യപ്പെട്ട് 128 വിമുക്തഭടന്മാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. ജവാന്‍- കിസാന്‍ ബന്ധം തള്ളിക്കളയരുതെന്നും തങ്ങള്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് മനസിലാക്കി അവരോട് ഐക്യപ്പെടുകയാണെന്നും ഇവര്‍ കത്തിലൂടെ പറഞ്ഞു.

വിവാദനിയമങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചിനിടെ പൊലീസ് സമരക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ച പൊലീസ് നടപടികളെ ശക്തമായി പലപിച്ചുകൊണ്ടുകൂടിയായിരുന്നു കത്ത്. ഇന്ത്യന്‍ ഭരണഘടനയില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനും വിയോജിക്കുവാനുമുള്ള അവകാശം പൗരന്മാര്‍ക്കുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നതായി മുന്‍ ജവാന്മാര്‍ കത്തിലൂടെ പറഞ്ഞു.

അതേസമയം ഇന്നലം കര്‍ഷകസംഘടനാ പ്രതിനിധികളുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ഇന്നലെ നടത്തിയ ചര്‍ച്ചയും സമവായത്തിലെത്താതെ പിരിഞ്ഞു. വിവാദ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തുമെന്ന വാഗ്ദാനങ്ങള്‍ അമിത് ഷാ ആവര്‍ത്തിച്ചെങ്കിലും കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാട് കര്‍ഷകസംഘടനകള്‍ ആവര്‍ത്തിക്കുകയായിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ ഇന്ന് കേന്ദ്രകൃഷിമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കര്‍ഷകര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ ആദ്യ അഞ്ച് ചര്‍ച്ചകളിലും കര്‍ഷകര്‍ക്കുമുന്നില്‍വെച്ച അതേനിര്‍ദ്ദേശങ്ങള്‍ തന്നെയാണ് ഇന്നലെയും ആവര്‍ത്തിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിലപാടുകളില്‍ അയവുവരുത്തുകയും പുതിയ പ്രൊപ്പോസല്‍ കര്‍ഷകര്‍ക്കുമുന്നില്‍ വെയ്ക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടാകാത്തതില്‍ കര്‍ഷകസംഘടനകള്‍ പ്രതിഷേധത്തിലാണ്.

Next Story

Popular Stories