കൊവിഡ് പോരാട്ടത്തില്‍ സായുധസേനയുടെ പിന്തുണ ആവശ്യമുള്ള സമയമായെന്ന് ബിപിന്‍ റാവത്ത്; സേനയിലെ വിരമിച്ച ആരോഗ്യപ്രവര്‍ത്തകരെ തിരിച്ചുവിളിക്കും
കഴിഞ്ഞ 2 വര്‍ഷത്തിനിടെ വിരമിച്ച അല്ലെങ്കില്‍ വിരമിക്കല്‍ പ്രായത്തിന് മുമ്പ് വിരമിച്ച സായുധ സേനയിലെ എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും ഇപ്പോഴുള്ള താമസസ്ഥലത്തിന് പരിസരത്തുള്ള കൊവിഡ് പരിചരണ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തിരിച്ചുവിളിക്കുകയാണെന്ന് സിഡിഎസ് (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്) പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗവുമായി രാജ്യം പോരാടുന്ന ഘട്ടത്തില്‍ സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിന് സായുധ സേന പൊതുസംവിധാനത്തെ സഹായിക്കേണ്ട സമയമാണിതെന്ന് സംയുക്ത സേനാ മേധാവി (സിഡിഎസ് ) ജനറല്‍ ബിപിന്‍ റാവത്ത്.
സായുധ സേന ഈ അവസരത്തില്‍ സാഹചര്യത്തിനൊത്ത് ഉയരുകയും സമയബന്ധിതമായി കൊവിഡ് 19 വ്യാപന നിയന്ത്രണത്തിനുള്ള സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് പൊതുസംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യേണ്ട സമയമാണിത്. ഈ ഘട്ടത്തില്‍ സമയോചിതമായ പിന്തുണ അതിപ്രധാനമാണ്.
‘സേനയുടെ യൂണിഫോം ധരിക്കുന്ന എല്ലാവര്ക്കും ഏത് സമയത്തും തടസ്സങ്ങള്‍ തകര്‍ക്കുന്നതിനും അധിക ദൂരം നടക്കുന്നതിനുമുള്ള ഇച്ഛാശക്തിയും അര്‍പ്പണബോധവുമുണ്ട്. എല്ലായ്പ്പോഴും നമുക്ക് അതിന് കഴിയും, നമ്മള് അത് ചെയ്യുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുക, ഇനിയും ഏറെ ദൂരം പിന്നിടാനുണ്ട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജനറല്‍ ബിപിന്‍ റാവത്തിനെ സന്ദര്‍ശിക്കുകയും രാജ്യത്തെ കൊവിഡ് 19 സാഹചര്യത്തെ നേരിടാനുള്ള സായുധ സേനയുടെ തയ്യാറെടുപ്പുകളും പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തിരുന്നു.
കഴിഞ്ഞ 2 വര്‍ഷത്തിനിടെ വിരമിച്ച അല്ലെങ്കില്‍ വിരമിക്കല്‍ പ്രായത്തിന് മുമ്പ് വിരമിച്ച സായുധ സേനയിലെ എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും ഇപ്പോഴുള്ള താമസസ്ഥലത്തിന് പരിസരത്തുള്ള കൊവിഡ് പരിചരണ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തിരിച്ചുവിളിക്കുകയാണെന്ന് സിഡിഎസ് (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്) പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.
അതിനുമുന്‍പ് വിരമിച്ച മറ്റ് മെഡിക്കല്‍ ഓഫീസര്‍മാരോടും, മെഡിക്കല്‍ എമര്‍ജന്‍സി ഹെല്‍പ്പ് ലൈനുകള്‍ വഴി അവരുടെ സേവനങ്ങള്‍ ലഭ്യമാക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നേവി, എയര്‍ഫോഴ്സ് സേനകളിലെ ആരോഗ്യപ്രവര്‍ത്തകരെയും ഇത്തരത്തില്‍ ആശുപത്രികളില്‍ നിയമിക്കുമെന്നും സിഡിഎസ് അറിയിച്ചിട്ടുണ്ട്.
Also Read: പിടിവിട്ട് കൊവിഡ്; ഇന്ന് 32,819 പേര്‍ക്ക് രോഗം; 32 മരണം