Top

ഐപിഎല്ലില്‍ ഭാഗ്യം പരീക്ഷിക്കാന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും; മുംബൈ സ്വന്തമാക്കുമെന്ന് അഭ്യൂഹങ്ങള്‍

ഐപിഎല്ലില്‍ ഭാഗ്യം പരീക്ഷിക്കാന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും. ഇക്കഴിഞ്ഞ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ അര്‍ജുന്‍ മുംബൈയുടെ സീനിയര്‍ ടീമില്‍ അരങ്ങേറിയിരുന്നു. താരത്തെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വിജയ് ഹസാര ട്രോഫിയിലേക്കുള്ള മുംബൈ ടീമിലേക്കും അര്‍ജുന്‍ സജീവ പരിഗണനയിലുണ്ട്. 21കാരനായ അര്‍ജുന്‍ സയിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ആദ്യമായി സീനിയര്‍ ടീമില്‍ അരങ്ങേറുന്നത്. മത്സരത്തില്‍ മുംബൈ തോറ്റിരുന്നു. അര്‍ജുന്റെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല. മത്സരത്തില്‍ മൂന്നോവര്‍ എറിഞ്ഞ അര്‍ജുന്‍ 34 […]

6 Feb 2021 4:24 AM GMT

ഐപിഎല്ലില്‍ ഭാഗ്യം പരീക്ഷിക്കാന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും; മുംബൈ സ്വന്തമാക്കുമെന്ന് അഭ്യൂഹങ്ങള്‍
X

ഐപിഎല്ലില്‍ ഭാഗ്യം പരീക്ഷിക്കാന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും. ഇക്കഴിഞ്ഞ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ അര്‍ജുന്‍ മുംബൈയുടെ സീനിയര്‍ ടീമില്‍ അരങ്ങേറിയിരുന്നു. താരത്തെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വിജയ് ഹസാര ട്രോഫിയിലേക്കുള്ള മുംബൈ ടീമിലേക്കും അര്‍ജുന്‍ സജീവ പരിഗണനയിലുണ്ട്.

21കാരനായ അര്‍ജുന്‍ സയിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ആദ്യമായി സീനിയര്‍ ടീമില്‍ അരങ്ങേറുന്നത്. മത്സരത്തില്‍ മുംബൈ തോറ്റിരുന്നു. അര്‍ജുന്റെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല. മത്സരത്തില്‍ മൂന്നോവര്‍ എറിഞ്ഞ അര്‍ജുന്‍ 34 റണ്‍സ് വഴങ്ങി. അതേസമയം ഹരിയാന ഓപ്പണര്‍ ചൈതന്യ ബിഷ്‌നോയിയെ തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അര്‍ജുന്‍ കൂടാരം കയറ്റി. റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കാന്‍ താരത്തിന് കഴിഞ്ഞില്ല.

ഐപിഎല്ലിന് ശ്രീശാന്തും

ഐപിഎല്‍ ലേലം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ ഏറെ നാളുകള്‍ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ മലയാളി പേസര്‍ ശ്രീശാന്തിലായിരിക്കും മലയാളി ആരാധകരുടെ കണ്ണ്. ലീഗിലേക്ക് തിരികെയെത്താന്‍ ശ്രീ ശ്രമങ്ങള്‍ ആരംഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ഐപിഎല്ലിലെത്തുന്നത്. നേരത്തെ സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി ശ്രീ പന്തെറിഞ്ഞിരുന്നു.

അതേസമയം 37കാരനായി ശ്രീശാന്തിന് ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് അത്ര എളുപ്പമായിരിക്കില്ല. മിന്നും പ്രകടനം കാഴ്ച്ചവെക്കുന്ന നിരവധി യുവതാരങ്ങള്‍ ഇപ്പോഴുണ്ട്. ടി20 ഫോര്‍മാറ്റിന് വേണ്ടി ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെങ്കിലും മികച്ച ഫോമിലേക്ക് ഉയരാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 4 വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്. ഇക്കണോമി റേറ്റാണെങ്കില്‍ 10ന് മുകളിലും.

ഇന്ത്യക്ക് വേണ്ടി 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും ശ്രീശാന്ത് കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 87 ഏകദിനത്തിലും 75 ടി20യില്‍ 7 വിക്കറ്റ് എന്നിങ്ങനെയാണ് സമ്പാദ്യം.

Next Story

Popular Stories