Top

‘അരങ്ങേറ്റത്തില്‍ തല്ലുവാങ്ങിയത് സാരമില്ല’; വിജയ് ഹസാരയില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് അവസരം ലഭിച്ചേക്കും

അരങ്ങേറ്റ ടി20 മത്സരത്തില്‍ ‘തല്ലുവാങ്ങി’യെങ്കിലും വിജയ് ഹസാര ട്രോഫിയില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ സജീവ പരിഗണനയില്‍. നിലവില്‍ ഹസാരെ ട്രോഫിക്കായി പരിഗണിക്കുന്നവരുടെ ലിസ്റ്റില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെട്ടതായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സീനിയര്‍ ടീമില്‍ ലഭിക്കുന്ന രണ്ടാമത്തെ അവസരം മികവുറ്റതാക്കാനാവും അര്‍ജുന്റെ ശ്രമം. 21കാരനായ അര്‍ജുന്‍ സയിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ആദ്യമായി സീനിയര്‍ ടീമില്‍ അരങ്ങേറുന്നത്. മത്സരത്തില്‍ മുംബൈ തോറ്റിരുന്നു. അര്‍ജുന്റെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല. മത്സരത്തില്‍ മൂന്നോവര്‍ എറിഞ്ഞ അര്‍ജുന്‍ 34 റണ്‍സ് വഴങ്ങി. […]

31 Jan 2021 4:32 AM GMT

‘അരങ്ങേറ്റത്തില്‍ തല്ലുവാങ്ങിയത് സാരമില്ല’; വിജയ് ഹസാരയില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് അവസരം ലഭിച്ചേക്കും
X

അരങ്ങേറ്റ ടി20 മത്സരത്തില്‍ ‘തല്ലുവാങ്ങി’യെങ്കിലും വിജയ് ഹസാര ട്രോഫിയില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ സജീവ പരിഗണനയില്‍. നിലവില്‍ ഹസാരെ ട്രോഫിക്കായി പരിഗണിക്കുന്നവരുടെ ലിസ്റ്റില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെട്ടതായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സീനിയര്‍ ടീമില്‍ ലഭിക്കുന്ന രണ്ടാമത്തെ അവസരം മികവുറ്റതാക്കാനാവും അര്‍ജുന്റെ ശ്രമം.

21കാരനായ അര്‍ജുന്‍ സയിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ആദ്യമായി സീനിയര്‍ ടീമില്‍ അരങ്ങേറുന്നത്. മത്സരത്തില്‍ മുംബൈ തോറ്റിരുന്നു. അര്‍ജുന്റെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല. മത്സരത്തില്‍ മൂന്നോവര്‍ എറിഞ്ഞ അര്‍ജുന്‍ 34 റണ്‍സ് വഴങ്ങി. അതേസമയം ഹരിയാന ഓപ്പണര്‍ ചൈതന്യ ബിഷ്‌നോയിയെ തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അര്‍ജുന്‍ കൂടാരം കയറ്റി. റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കാന്‍ താരത്തിന് കഴിഞ്ഞില്ല.

മത്സരത്തില്‍ ബൗളര്‍മാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതാണ് മുംബൈയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. പത്താമനായിട്ടാണ് അര്‍ജുന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. പന്തുകളൊന്നും താരം നേരിടുകയും ചെയ്തില്ല. വിജയ് ഹസാരയ്ക്ക് മുന്‍പ് ടീമിലേക്ക് മികച്ച ബൗളര്‍മാരെ എത്തിക്കാനാവും സെലക്ടര്‍മാരുടെ ശ്രമം. അങ്ങെനെ വന്നാല്‍ അര്‍ജുന്‍ ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.

Next Story

Popular Stories