വണ്ടിപെരിയാറില്‍ രാഷ്ട്രീയ മുതലെടുപ്പ് വേണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ്; ‘അര്ജുന് ഡിവൈഎഫ്ഐ നേതാവല്ല’; യൂത്ത് കോണ്‍ഗ്രസിനും ബിജെപിക്കും മറുപടി
വണ്ടിപെരിയാറില്‍ ആറ് വയസുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പെണ്‍കുട്ടിയുടെ പിതാവ് രംഗത്ത്. കേസിലെ പ്രതിയായ അര്ജുന് ഡിവൈഎഫ്ഐയുടെ വലിയ നേതാവല്ലെന്നും അല്ലെന്നും പ്രവര്ത്തകന് എന്ന രീതിയിലുള്ള ഒരു പരിഗണനയും സംരക്ഷണവും അര്ജുന് ലഭിച്ചിട്ടില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ”മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിയെ പിടിച്ചത് പൊലീസിന്റെ മികവാണ്. കേസിന്റെ അന്വേഷണത്തില്‍ തൃപ്തനാണ്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണം. പൊലീസിന് ദുരൂഹത തോന്നിയതിനാലാണ് കൂടുതല്‍ അന്വേഷണം നടന്നത്.” ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണ് നടന്നതെന്നും […]
9 July 2021 6:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വണ്ടിപെരിയാറില്‍ ആറ് വയസുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പെണ്‍കുട്ടിയുടെ പിതാവ് രംഗത്ത്. കേസിലെ പ്രതിയായ അര്ജുന് ഡിവൈഎഫ്ഐയുടെ വലിയ നേതാവല്ലെന്നും അല്ലെന്നും പ്രവര്ത്തകന് എന്ന രീതിയിലുള്ള ഒരു പരിഗണനയും സംരക്ഷണവും അര്ജുന് ലഭിച്ചിട്ടില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
”മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിയെ പിടിച്ചത് പൊലീസിന്റെ മികവാണ്. കേസിന്റെ അന്വേഷണത്തില്‍ തൃപ്തനാണ്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണം. പൊലീസിന് ദുരൂഹത തോന്നിയതിനാലാണ് കൂടുതല്‍ അന്വേഷണം നടന്നത്.” ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണ് നടന്നതെന്നും സ്വന്തം മകനെ പോലെയാണ് അര്‍ജുനെ കണ്ടതെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്ക് സിപിഐഎം സംരക്ഷണം കൊടുക്കുന്നതായി യൂത്ത് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു കുട്ടിയുടെ പിതാവിന്റെ മറുപടി.
കഴിഞ്ഞ മാസമാണ് ഇടുക്കി വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റില്‍ ആറു വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനത്തിനിടെ കുട്ടി കരഞ്ഞപ്പോള്‍ ശബ്ദം പുറത്തു വരാതിരിക്കാന്‍ പ്രതി അര്ജുന് കുട്ടിയുടെ വായും മൂക്കും പൊത്തിപ്പിടിച്ചു. ബോധരഹിതയായി വീണ കുട്ടി മരിച്ചു എന്നു കരുതി മുറിയില്‍ ഷാള്‍ ഉപയോഗിച്ച് കുട്ടിയെ കെട്ടിത്തൂക്കുകയായിരുന്നു. 2019 നവംബര്‍ മുതല്‍ കുട്ടിയെ അര്ജുന് പീഡിപ്പിച്ചു വരികയായിരുന്നു. അശ്ലീല വീഡിയോകള്‍ക്ക് അടിമയായിരുന്ന അര്ജുന് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ മുടിയിഴകള്‍ പ്രതിയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി.
അതേസമയം, അര്‍ജുനുമായി പൊലീസ് തെളിവെടുപ്പ് തുടരുകയാണ്.