Top

‘ഷഫീക്കിന്റെ മൊഴിയില്‍ അര്‍ജുനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല; അര്‍ജുന്‍ സ്വര്‍ണം കടത്തിയതായി കസ്റ്റംസ് പറഞ്ഞിട്ടില്ല’; അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന്‍

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ലെന്ന് അഭിഭാഷകന്‍ റെമീസ്. നിലവിലെ മൊഴികള്‍ പ്രകാരം അര്‍ജുന്‍ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടിട്ടില്ലെന്നും കേസിലെ പ്രതിയായ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം മറ്റൊരാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും റെമീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ഹാജരാകണമെന്ന് മാത്രമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. അതുപ്രകാരമാണ് ഇന്ന് തന്നെ ഹാജരായത്. അന്വേഷണവുമായി സഹകരിക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കണമെന്ന് മാത്രമാണ് നോട്ടീസില്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുള്ളത്. കേസില്‍ പങ്കുണ്ടെന്നോ സ്വര്‍ണം കടത്തിയെന്നോ […]

28 Jun 2021 3:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഷഫീക്കിന്റെ മൊഴിയില്‍ അര്‍ജുനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല; അര്‍ജുന്‍ സ്വര്‍ണം കടത്തിയതായി കസ്റ്റംസ് പറഞ്ഞിട്ടില്ല’; അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന്‍
X

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ലെന്ന് അഭിഭാഷകന്‍ റെമീസ്. നിലവിലെ മൊഴികള്‍ പ്രകാരം അര്‍ജുന്‍ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടിട്ടില്ലെന്നും കേസിലെ പ്രതിയായ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം മറ്റൊരാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും റെമീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ഹാജരാകണമെന്ന് മാത്രമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. അതുപ്രകാരമാണ് ഇന്ന് തന്നെ ഹാജരായത്. അന്വേഷണവുമായി സഹകരിക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കണമെന്ന് മാത്രമാണ് നോട്ടീസില്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുള്ളത്. കേസില്‍ പങ്കുണ്ടെന്നോ സ്വര്‍ണം കടത്തിയെന്നോ അതില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

അഭിഭാഷകന്‍ റെമീസ് പറഞ്ഞത്: ”നിലവിലെ സാഹചര്യത്തില്‍ അറസ്റ്റ് ഉണ്ടാകില്ല. ഷഫീക്ക് കേസിലെ പ്രതിയാണ്. അയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം മറ്റൊരാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. നിലവിലെ മൊഴികള്‍ പ്രകാരം അര്‍ജുന്‍ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടിട്ടില്ല. കസ്റ്റംസ് മുമ്പാകെ ഹാജരാകാനുള്ള നോട്ടീസ് കസ്റ്റംസ് വീട്ടില്‍ ചെന്നാണ് കൊടുത്തത്. ഇന്ന് ഹാജരാകണമെന്ന് മാത്രമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. അതുപ്രകാരമാണ് ഇന്ന് തന്നെ ഹാജരായത്. അന്വേഷണവുമായി സഹകരിക്കും.”

”അറസ്റ്റിന് കസ്റ്റംസ് ശ്രമിച്ചിട്ടില്ല. മറ്റ് പൊലീസ് അന്വേഷണവും അര്‍ജുനെതിരെ ഇല്ല. അര്‍ജുന് ഒളിവില്‍ പോകേണ്ട ആവശ്യവുമില്ല. ഇന്ന് ഹാജരാകാന്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ ഹാജരായി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കണമെന്ന് മാത്രമാണ് നോട്ടീസില്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുള്ളത്. കേസില്‍ പങ്കുണ്ടെന്നോ സ്വര്‍ണം കടത്തിയെന്നോ രേഖപ്പെടുത്തിയിട്ടില്ല. ഷഫീക്കിന്റ മൊഴി അര്‍ജുനെ ബാധിക്കില്ല. അര്‍ജുന്‍ 22 തവണ സ്വര്‍ണ കടത്തിയിട്ടുണ്ടെങ്കില്‍ നേരത്തെ തന്നെ പിടികേണ്ടതല്ലേ. അങ്ങനെയൊരു സംഭവമില്ല. സ്വര്‍ണം കടത്തിയിട്ടുമില്ല, പങ്കാളിയുമല്ല. മാധ്യമങ്ങളിലേത് വ്യാജവാര്‍ത്തകളാണ്.”

”അറസ്റ്റ് വേണമോയെന്ന് അന്വേഷണസംഘം തീരുമാനിക്കും. അവര്‍ക്ക് കൂടുതല്‍ അന്വേഷണം വേണമെങ്കില്‍ അറസ്റ്റ് നടത്താം. എന്നാല്‍ കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റൊരാളെ പ്രതിയാക്കാന്‍ പറ്റില്ല. അതിന് തെളിവുകള്‍ വേണം.”

Next Story

Popular Stories