കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്; അര്ജുന് ആയങ്കിയുടെ ഭാര്യയെ രണ്ടാം വട്ടം ചോദ്യം ചെയ്ത് വിട്ടയച്ചു
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അര്ജുന് ആയങ്കിയുടെ ഭാര്യ അമലയെ രണ്ടാം വട്ടവും ചോദ്യം ചെയ്തു വിട്ടയച്ചു. നേരത്തെ അമല നല്കിയ മൊഴികള്‍ക്ക് വിരുദ്ധമായി തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അമലയെ കസ്റ്റംസ് വിളിച്ചുവരുത്തിയത്. ഇന്ന് രാവിലെ കസ്റ്റംസ് ഓഫീസിലെത്തിയ അമലയെ മണിക്കൂറുകളോളമാണ് ചോദ്യം ചെയ്തത്. അര്‍ജുന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട് അമലയ്ക്ക് അറിവുണ്ടായിരുന്നതായിട്ടാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കേസില്‍ അര്ജുന് ആയങ്കി നല്കിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചിരുന്നു. ഹര്‍ജി മാസം 19 ലേക്ക് മാറ്റി. അര്‍ജുനെതിരെ […]
15 July 2021 8:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അര്ജുന് ആയങ്കിയുടെ ഭാര്യ അമലയെ രണ്ടാം വട്ടവും ചോദ്യം ചെയ്തു വിട്ടയച്ചു. നേരത്തെ അമല നല്കിയ മൊഴികള്‍ക്ക് വിരുദ്ധമായി തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അമലയെ കസ്റ്റംസ് വിളിച്ചുവരുത്തിയത്. ഇന്ന് രാവിലെ കസ്റ്റംസ് ഓഫീസിലെത്തിയ അമലയെ മണിക്കൂറുകളോളമാണ് ചോദ്യം ചെയ്തത്. അര്‍ജുന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട് അമലയ്ക്ക് അറിവുണ്ടായിരുന്നതായിട്ടാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
കേസില്‍ അര്ജുന് ആയങ്കി നല്കിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചിരുന്നു. ഹര്‍ജി മാസം 19 ലേക്ക് മാറ്റി. അര്‍ജുനെതിരെ യാതൊരു തെളിവും സമാഹരിക്കാന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം നിരപരാധിയാണെന്നും ആയങ്കിയുടെ അഭിഭാഷകന് വാദിച്ചു. ജാമ്യാപേക്ഷ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് പരിഗണിക്കുന്നത്. കോടി സുനിയുമായി അര്ജുന് നേരിട്ട് ബന്ധമുള്ളതായിട്ടാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഇത്തരം കാര്യങ്ങളെക്കുറിച്ച് അമയ്ക്ക് അറിവുണ്ടായിരുന്നെന്നും കസ്റ്റംസ് കരുതുന്നുണ്ട്.