Top

ആറ് കോടിയോളം രൂപയുടെ സ്വര്‍ണ്ണം തട്ടിയെടുത്തു; 22 കവര്‍ച്ചകള്‍; അര്‍ജുന്‍ ആയങ്കിക്കെതിരെ കൂടുതല്‍ കണ്ടെത്തലുകളുമായി കസ്റ്റംസ്‌

അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന

27 Jun 2021 9:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആറ് കോടിയോളം രൂപയുടെ സ്വര്‍ണ്ണം തട്ടിയെടുത്തു; 22 കവര്‍ച്ചകള്‍; അര്‍ജുന്‍ ആയങ്കിക്കെതിരെ കൂടുതല്‍ കണ്ടെത്തലുകളുമായി കസ്റ്റംസ്‌
X

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കണ്ടെത്തിയ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി അര്‍ജുന്‍ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് അര്‍ജുന് നോട്ടീസ് അയച്ചിരുന്നു. അര്‍ജുന്‍ ആയങ്കിക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. അര്‍ജുന്‍ ആയങ്കിയുടെ സംഘം 22 തവണ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. കൂടുതലും കൊടുവള്ളി സംഘത്തിന്റെ സ്വര്‍ണ്ണമാണ് തട്ടിയെടുത്തിട്ടുള്ളത്. ആറരക്കോടിയോളം രൂപയുടെ സ്വര്‍ണ്ണം അര്‍ജുന്റെ സംഘം തട്ടിയെടുത്തിട്ടുണ്ടെന്ന വിവരമാണ് കസ്റ്റംസിന്റെ കൈവശമുള്ളത്.

അതേസമയം കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സ്റ്റഡിയിൽ വാങ്ങിയ പ്രതികളിലെ ഒരാൾക്കും റിമാന്റിലുള്ള രണ്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റ് പ്രതികളെ കൂടി പരിശോധനയ്ക്ക് വിധേയരാക്കി. ല്ലപ്പുഴ കടക്കാശ്ശേരി വളപ്പിൽ ഷാനിദിനാണ് കോവിഡ് സ്ഥിരീകരിച്ചത്. നെല്ലായ നാരായണമംഗലത്ത് ചെരളി ഫൈസൽ , വല്ലപ്പുഴ പുത്തൻ പീടിയേക്കൽ ഹസ്സൻ , മുളയംകാവ് പെരുമ്പറമ്പത്തൊടി സലീം , മുളയങ്കാവ് തൃത്താല നടയ്ക്കൽ മുബഷിർ എന്നിവരെ ആയിരുന്നു പോലീസ് അന്വേഷണത്തിൻ്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങിയത്. ഷാനിദിന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റുള്ളവർക്കും പരിശോധന നടത്തി. ഷാനിദിനെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച ആണ് ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.സലീം, ഹസ്സൻ, മുബഷീര് എന്നിവരെ കരിപ്പൂർ വിമാനത്താവള പരിസരത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ഹസ്സനെ വല്ലപ്പുഴയിലും തെളിവെടുപ്പിന്റ ഭാഗമായി കൊണ്ടുപോയി.

25000 രൂപക്കാണ് ചെർപ്പുളശ്ശേരി സംഘം കൊടുവള്ളിക്കാരുടെ ക്വട്ടേഷൻ എടുത്തത്. കള്ളക്കടത്ത് സംഘം സ്വർണം മറ്റാരും തട്ടിയെടുക്കാതിരിക്കാൻ വേണ്ടി ആയിരുന്നു ഇത്. ഗുണ്ടാ സംഘം എന്ന രീതിയിൽ ആണ് ഇവർ കള്ളക്കടത്തിൽ ഇടപെട്ടിരിക്കുന്നത്. കൊടുവള്ളിയിലേക്ക് കള്ളക്കടത്തിലൂടെ കൊണ്ടുവരുന്ന സ്വർണം പലവട്ടമായി മറ്റുള്ളവർ പൊട്ടിച്ചു കൊണ്ടുപോകാൻ തുടങ്ങിയതോടെയാണ് ഇവർ സംരക്ഷണത്തിനായി ചെർപ്പുളശ്ശേരി സംഘത്തെ വിളിച്ചത്. കൊടുവള്ളി സംഘത്തിലെ രണ്ട് പേര് അടക്കം 10 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിൽ ആയിട്ടുള്ളത്.

Next Story

Popular Stories