Top

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞതിന് സിപിഐഎം അര്‍ജുന് സ്വീകരണം നല്‍കി; ചിത്രവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, ‘അതെല്ലാം രാജ്യദ്രോഹകുറ്റം’

അര്‍ജുന്‍ ആയങ്കിയുടെ സിപിഐഎം ബന്ധം ആരോപിച്ച് വീണ്ടും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ ജയിലില്‍ പോയതിന് തിരിച്ചിറങ്ങിയപ്പോള്‍ പ്രാദേശിക സിപിഐഎം നേതൃത്വം നല്‍കിയ സ്വീകരണത്തിന്റെ ചിത്രം സഹിതമാണ് രാഹുലിന്റെ വിമര്‍ശനം. അര്‍ജുന്‍ ആയങ്കിയെ എന്നാണ് പുറത്താക്കിയത്?, തെളിവ് എവിടെ?എന്തു കാരണത്തിനാണ് പുറത്താക്കിയത്? തുടങ്ങിയ ചോദ്യങ്ങളും രാഹുല്‍ ഉന്നയിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു: ‘പാര്‍ട്ടിയുമായി ബന്ധമില്ലാത്ത’ അര്‍ജ്ജുന്‍ ആയങ്കി, മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ […]

28 Jun 2021 7:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞതിന് സിപിഐഎം അര്‍ജുന് സ്വീകരണം നല്‍കി; ചിത്രവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, ‘അതെല്ലാം രാജ്യദ്രോഹകുറ്റം’
X

അര്‍ജുന്‍ ആയങ്കിയുടെ സിപിഐഎം ബന്ധം ആരോപിച്ച് വീണ്ടും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ ജയിലില്‍ പോയതിന് തിരിച്ചിറങ്ങിയപ്പോള്‍ പ്രാദേശിക സിപിഐഎം നേതൃത്വം നല്‍കിയ സ്വീകരണത്തിന്റെ ചിത്രം സഹിതമാണ് രാഹുലിന്റെ വിമര്‍ശനം. അര്‍ജുന്‍ ആയങ്കിയെ എന്നാണ് പുറത്താക്കിയത്?, തെളിവ് എവിടെ?എന്തു കാരണത്തിനാണ് പുറത്താക്കിയത്? തുടങ്ങിയ ചോദ്യങ്ങളും രാഹുല്‍ ഉന്നയിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു: ‘പാര്‍ട്ടിയുമായി ബന്ധമില്ലാത്ത’ അര്‍ജ്ജുന്‍ ആയങ്കി, മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ ജയിലില്‍ പോയതിന് തിരിച്ചിറങ്ങിയപ്പോള്‍ പ്രാദേശിക CPIM നേതൃത്വം നല്കിയ സ്വീകരണത്തിന്റെ ചിത്രമാണിത്.

ഇനി DYFI നേതൃത്വത്തോട് ചോദിക്കാനുള്ളത്,
1) അര്‍ജ്ജുന്‍ ആയങ്കി എന്ന നിങ്ങളുടെ പ്രാദേശിക നേതാവിനെ എന്നാണ് പുറത്താക്കിയത്?
2) പുറത്താക്കിയെങ്കില്‍ അത് നിങ്ങള്‍ പരസ്യപ്പെടുത്തിയതിന്റെ തെളിവ് എവിടെ?
3) എന്തു കാരണത്തിനാണ് അയാളെ പുറത്താക്കിയത്?
4) സ്വര്‍ണ്ണക്കടത്ത് പോലെയുള്ള ദേശദ്രോഹ കുറ്റത്തിന്റെ പേരില്‍ സംശയം തോന്നിയാണ് നിങ്ങള്‍ പുറത്താക്കിയതെങ്കില്‍ എന്തു കൊണ്ട് നിങ്ങള്‍ പോലീസിനെ അറിയിച്ചില്ല?
5) പോലീസില്‍ വിവരം അറിയിക്കാഞ്ഞത് DYFI ക്ക് ആഭ്യന്തര വകുപ്പില്‍ വിശ്വാസമില്ലാത്തതു കൊണ്ടാണോ?
6) ദേശദ്രോഹ കുറ്റവാളിയെ കുറിച്ച് അറിഞ്ഞിട്ടും വിവരം പോലിസില്‍ അറിയിക്കാഞ്ഞത് രാജ്യദ്രോഹ കുറ്റമല്ലേ?
7) അര്‍ജ്ജുനെ പുറത്താക്കിയിട്ടും അയാള്‍ സോഷ്യല്‍ മീഡിയ വഴി CPIM പ്രചരണം നടത്തിയിട്ടും, നിങ്ങളുടെ അണികള്‍ അയാളെ പിന്തുണച്ചിട്ടും എന്തു കൊണ്ട് നിങ്ങള്‍ അതിനെയും, നിങ്ങളുടെ പ്രവര്‍ത്തകരെയും വിലക്കിയില്ല?
8) പുറത്താക്കിയ ഒരാള്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ സ്മാരക മന്ദിരത്തിലെ സ്ഥിര സന്ദര്‍ശകനായിട്ടും എന്തു കൊണ്ട് വിലക്കിയില്ല?
9) പാര്‍ട്ടി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കിയ ഒരാള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായതിനെ എന്തു കൊണ്ട് നിങ്ങള്‍ എതിര്‍ത്തില്ല?
10) നിങ്ങള്‍ പറയുന്നതെല്ലാം മലയാളികള്‍ വിശ്വസിക്കും എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

May be an image of 7 people and people standing
രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവച്ച ചിത്രം

അതേസമയം, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കി അഭിഭാഷകന്‍ റെമീസ് രംഗത്തെത്തി.
നിലവിലെ മൊഴികള്‍ പ്രകാരം അര്‍ജുന്‍ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടിട്ടില്ലെന്നും കേസിലെ പ്രതിയായ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം മറ്റൊരാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും റെമീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ഹാജരാകണമെന്ന് മാത്രമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. അതുപ്രകാരമാണ് ഇന്ന് തന്നെ ഹാജരായത്. അന്വേഷണവുമായി സഹകരിക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കണമെന്ന് മാത്രമാണ് നോട്ടീസില്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുള്ളത്. കേസില്‍ പങ്കുണ്ടെന്നോ സ്വര്‍ണം കടത്തിയെന്നോ അതില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

അഭിഭാഷകന്‍ റെമീസ് പറഞ്ഞത്: ”നിലവിലെ സാഹചര്യത്തില്‍ അറസ്റ്റ് ഉണ്ടാകില്ല. ഷഫീക്ക് കേസിലെ പ്രതിയാണ്. അയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം മറ്റൊരാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. നിലവിലെ മൊഴികള്‍ പ്രകാരം അര്‍ജുന്‍ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടിട്ടില്ല. കസ്റ്റംസ് മുമ്പാകെ ഹാജരാകാനുള്ള നോട്ടീസ് കസ്റ്റംസ് വീട്ടില്‍ ചെന്നാണ് കൊടുത്തത്. ഇന്ന് ഹാജരാകണമെന്ന് മാത്രമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. അതുപ്രകാരമാണ് ഇന്ന് തന്നെ ഹാജരായത്. അന്വേഷണവുമായി സഹകരിക്കും.”

”അറസ്റ്റിന് കസ്റ്റംസ് ശ്രമിച്ചിട്ടില്ല. മറ്റ് പൊലീസ് അന്വേഷണവും അര്‍ജുനെതിരെ ഇല്ല. അര്‍ജുന് ഒളിവില്‍ പോകേണ്ട ആവശ്യവുമില്ല. ഇന്ന് ഹാജരാകാന്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ ഹാജരായി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കണമെന്ന് മാത്രമാണ് നോട്ടീസില്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുള്ളത്. കേസില്‍ പങ്കുണ്ടെന്നോ സ്വര്‍ണം കടത്തിയെന്നോ രേഖപ്പെടുത്തിയിട്ടില്ല. ഷഫീക്കിന്റ മൊഴി അര്‍ജുനെ ബാധിക്കില്ല. അര്‍ജുന്‍ 22 തവണ സ്വര്‍ണ കടത്തിയിട്ടുണ്ടെങ്കില്‍ നേരത്തെ തന്നെ പിടികേണ്ടതല്ലേ. അങ്ങനെയൊരു സംഭവമില്ല. സ്വര്‍ണം കടത്തിയിട്ടുമില്ല, പങ്കാളിയുമല്ല. മാധ്യമങ്ങളിലേത് വ്യാജവാര്‍ത്തകളാണ്. അറസ്റ്റ് വേണമോയെന്ന് അന്വേഷണസംഘം തീരുമാനിക്കും. അവര്‍ക്ക് കൂടുതല്‍ അന്വേഷണം വേണമെങ്കില്‍ അറസ്റ്റ് നടത്താം. എന്നാല്‍ കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റൊരാളെ പ്രതിയാക്കാന്‍ പറ്റില്ല. അതിന് തെളിവുകള്‍ വേണം.”

Next Story