Top

ദി കാര്‍ മിസ്റ്ററി; സിസിടിവി ദൃശ്യങ്ങളിലും അര്‍ജുന്‍ ആയങ്കിയുടെ കാറില്ല; ഒരു തുമ്പും കിട്ടാതെ അന്വേഷണസംഘം

തന്റെ അനുവാദം ഇല്ലാതെയാണ് അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണ കള്ളക്കടത്ത് ക്വട്ടേഷനായി കാര്‍ കൊണ്ടുപോയതെന്ന പരാതിയുമായി ആര്‍സി ഉടമ സജേഷ് രംഗത്തെത്തി.

24 Jun 2021 11:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദി കാര്‍ മിസ്റ്ററി; സിസിടിവി ദൃശ്യങ്ങളിലും അര്‍ജുന്‍ ആയങ്കിയുടെ കാറില്ല; ഒരു തുമ്പും കിട്ടാതെ അന്വേഷണസംഘം
X

രാമനാട്ടുകര സ്വര്‍ണ്ണക്കടത്തുകേസില്‍ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയുടെ കാറിനെക്കുറിച്ച് ഒരു തുമ്പും ലഭിക്കാതെ കുഴഞ്ഞ് പൊലീസ്. കാര്‍ അഴീക്കോടുനിന്നും കണ്ടുകിട്ടിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ അന്വേഷണം സംഘം പൂട്ടിയിട്ടിരുന്ന കപ്പല്‍ ശാലയിലെത്തിയപ്പോഴേക്കും കേസിലെ തൊണ്ടിയായ കാര്‍ അപ്രത്യക്ഷമാകുകയായിരുന്നു. പൊലീസ് എത്തുംമുന്‍പ് തന്നെ അര്‍ജുന്റെ ക്വട്ടേഷന്‍ ടീമംഗങ്ങള്‍ കാര്‍ മാറ്റിയെന്നാണ് സൂചന. പ്രദേശത്തെ സിസിടിവി അന്വേഷണസംഘം പരിശോധിച്ചിട്ടും അതിലെവിടെയും അര്‍ജുന്റെ ചുവന്ന സ്വിഫ്റ്റ് കാറിന്റെ പൊടി പോലുമില്ല. ഇതിനിടെ തന്റെ അനുവാദം ഇല്ലാതെയാണ് അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണ കള്ളക്കടത്ത് ക്വട്ടേഷനായി കാര്‍ കൊണ്ടുപോയതെന്ന പരാതിയുമായി ആര്‍സി ഉടമ സജേഷ് രംഗത്തെത്തി. ഇതോടെ അര്‍ജുന്‍ ആയങ്കിയുടെ കാര്‍ വിവാദം കൂടുതല്‍ നിഗൂഢമാകുകയാണ്.

അതേസമയം തന്നെ സ്വര്‍ണ്ണവുമായി കടന്ന ആളെ ഭീഷണിപ്പെടുത്തുന്ന അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി സന്ദേശവും പുറത്തെത്തി. ഒരു മാസം മുമ്പാണ് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ഗള്‍ഫിലെ കൂട്ടാളിയായ റമീസെന്നയാളുമായി അര്‍ജുന്‍ പദ്ധതിയിട്ടത്. പക്ഷെ സ്വര്‍ണം കൊണ്ടുവരാന്‍ ചുമതലപ്പെടുത്തിയ ആള്‍ നാട്ടിലേക്ക് വരാതെ ആ സ്വര്‍ണവുമായി മുങ്ങി. ഇയാളുടെ ഫോണിലേക്ക് അര്‍ജുന്‍ ആയങ്കി അയച്ച ഭീഷണി സന്ദേശമാണ് പുറത്തു വന്നിരിക്കുന്നത്.

അര്‍ജുന്‍ ആയങ്കിയുടെ ശബ്ദരേഖയില്‍ പറയുന്നത്.

” ചെറിയ സാധനമേ ഉള്ളൂ. അത് കൊണ്ട് ഒറ്റയ്‌ക്കെടുത്തെന്നല്ലേ.. എന്റെ ഗ്യാരണ്ടിയില്‍ കളിച്ച കളിയില്‍ നീ ഒറ്റയ്ക്ക് വിഴുങ്ങി അല്ലേ.

രണ്ട് മണിക്കൂറാണ് എയര്‍പോര്‍ട്ടില് പോസ്റ്റ് പോലെ കാത്തിരുന്നത്. നീ എന്നോട് വിലപേശാനായിട്ടില്ല. നിന്നെ എങ്ങനെ ലോക്ക് ചെയ്യണമെന്ന് കൃത്യമായി ഞങ്ങള്‍ ചെയ്തിട്ടുണ്ട്. കോടി കൊണ്ടുതരാം എന്ന് പറഞ്ഞാലും വേണ്ട ഞങ്ങളെ പറ്റിച്ചവനാണ് നീ. നീ നാട്ടിലിറങ്ങില്ല. ഞങ്ങള്‍ മാത്രമല്ല പാനൂരും മാഹിയിലുമുള്ള കുറച്ച് പാര്‍ട്ടിക്കാരും ഇതനകത്തുണ്ട്. സംരക്ഷിക്കാന്‍ വേണ്ടി ഒരാളും ഉണ്ടാവില്ല”

ശുഹൈബ് രാഷ്ട്രീയ കൊലപാതക കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്ത് കൂടിയായ അര്‍ജുന്‍ ക്വട്ടേഷന്‍ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. സിപിഐഎം സൈബര്‍ പോരാളിയായ അര്‍ജുന്‍ പാര്‍ട്ടിയെ മറയാക്കി കോടികള്‍ കടത്തിയിട്ടുണ്ടെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

സൈബിറടത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണവുമായി സിപിഐഎം രംഗത്തുവന്നു കഴിഞ്ഞു. കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയേയും സുഹൃത്ത് ആകാശ് തില്ലങ്കേരിയേയും തള്ളിയ സിപിഐഎം ഇരുവര്‍ക്കെതിരേയും പ്രാദേശികമായി പ്രചരണം നടത്തുമെന്നും പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളില്‍ സിപിഐഎം പ്രചാരണത്തിന് ക്വട്ടേഷന്‍ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പ

Next Story