Top

‘ഇനി ആരും ഇങ്ങനെ മരിക്കരുത്’; എല്ലാവരു സുരക്ഷിതരായി ഇരിക്കൂ എന്ന് അര്‍ജിത്ത് സിങ്ങ്

കൊവിഡ് വ്യാപനം രാജ്യത്തെ പിടിച്ച് കുലുക്കുന്ന സാഹചര്യത്തില്‍ ആരാധകരോട് മാസ്‌ക് ധരിക്കാനും, സാമൂഹ്യ അകലം പാലിക്കാനും ആവശ്യപ്പെട്ട് ബോളിവുഡ് പിന്നണി ഗായകന്‍ അര്‍ജിത്ത് സിങ്ങ്. ഫേസ്ബുക്കിലാണ് താരം എല്ലാവരോടും സുരക്ഷിതരായി ഇരിക്കാന്‍ ആവശ്യപ്പെട്ട് കുറുപ്പ് പങ്കുവെച്ചത്. ഈ യുദ്ധത്തില്‍ നമ്മള്‍ തന്നെ ജയിക്കണം എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. ഇനി ആരും ഇങ്ങനെ മരണപ്പെടരുത് എന്നാണ് അര്‍ജിത്ത് സിങ്ങ് പോസ്റ്റില്‍ പറയുന്നത്. ‘ഈ യുദ്ധത്തില്‍ നമ്മള്‍ തന്നെ ജയിക്കണം എന്നാണ് ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നത്. ഇനി ഒരു മനുഷ്യരും […]

23 April 2021 8:36 AM GMT
ഫിൽമി റിപ്പോർട്ടർ

‘ഇനി ആരും ഇങ്ങനെ മരിക്കരുത്’; എല്ലാവരു സുരക്ഷിതരായി ഇരിക്കൂ എന്ന് അര്‍ജിത്ത് സിങ്ങ്
X

കൊവിഡ് വ്യാപനം രാജ്യത്തെ പിടിച്ച് കുലുക്കുന്ന സാഹചര്യത്തില്‍ ആരാധകരോട് മാസ്‌ക് ധരിക്കാനും, സാമൂഹ്യ അകലം പാലിക്കാനും ആവശ്യപ്പെട്ട് ബോളിവുഡ് പിന്നണി ഗായകന്‍ അര്‍ജിത്ത് സിങ്ങ്. ഫേസ്ബുക്കിലാണ് താരം എല്ലാവരോടും സുരക്ഷിതരായി ഇരിക്കാന്‍ ആവശ്യപ്പെട്ട് കുറുപ്പ് പങ്കുവെച്ചത്. ഈ യുദ്ധത്തില്‍ നമ്മള്‍ തന്നെ ജയിക്കണം എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. ഇനി ആരും ഇങ്ങനെ മരണപ്പെടരുത് എന്നാണ് അര്‍ജിത്ത് സിങ്ങ് പോസ്റ്റില്‍ പറയുന്നത്.

‘ഈ യുദ്ധത്തില്‍ നമ്മള്‍ തന്നെ ജയിക്കണം എന്നാണ് ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നത്. ഇനി ഒരു മനുഷ്യരും ഈ രീതിയില്‍ മരണപ്പെടരുത്. എല്ലാവരോടും എന്നോടൊപ്പം ഈ പ്രാര്‍ത്ഥനയില്‍ ചേരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പിന്നെ അത്യാവശ്യമെങ്കില്‍ മാത്രം പുറത്തേക്ക് പോവുക്. മാസ്‌ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. നമുക്ക് ചുറ്റും ഉള്ളവരുടെ സുരക്ഷ കൂടി ശ്രദ്ധിക്കുന്നവരായി നമുക്ക് മാറാം’ അര്‍ജിത്ത് സിങ്ങ്

അതേസമയം ഇന്ത്യയില്‍ ഇന്നും പ്രതിദിന കൊവിഡ്19 രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. 2263 പേര്‍ കൊവിഡ്19 ബാധിച്ച് മരിച്ചു. അതേസമയം 1,93,279 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്തെ 1,36,48,159 പേരാണ് കൊവിഡ്19 മുക്തി നേടിയത്.

കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ 1,86,920 പേര്‍ക്ക ഇതുവരേയും ജീവന്‍ നഷ്ടപ്പെട്ടു. 13,54,78,420 പേര്‍ ഇതുവരേയും രാജ്യത്ത് കൊവിഡ്19 വാക്‌സിന്‍ സ്വീകരിച്ചു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, അസം, ഛത്തീസ്ഗണ്ഡ്, കേരളം, ഗോവ, സിക്കിം, ബംഗാള്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് അതത് സര്‍ക്കാരുകള്‍ അറിയിച്ചിട്ടുണ്ട്.

I have been Been praying continuously with one focus in mind. We should win this battle. No more people should pass…

Posted by Arijit Singh on Thursday, April 22, 2021

മെയ് ഒന്ന് മുതല്‍ രാജ്യത്ത് 18 വയസിന് മുകളിലുള്ള മുഴുവന്‍ പേരും വാക്‌സിന്‍ എടുക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം.

ഓക്‌സിജന്‍ ഇല്ലാതെ ഡല്‍ഹിയില്‍ 25 കൊവിഡ് രോഗികളാണ് ഇന്ന് മരണപ്പെട്ടത്. സര്‍ ഗംഗ രാം ആശുപത്രിയിലാണ് കൊവിഡ് രോഗികള്‍ മരിച്ചത്. 60 കൊവിഡ് രോഗികളുടെ നില ഗുരുതരമാണെന്നും അടുത്ത രണ്ട് മണിക്കൂറുകള്‍ക്ക് കൂടിയുള്ള ഓക്‌സിജന്‍ മാത്രമേ ആശുപത്രിയിലുള്ളൂവെന്ന് ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി ആശുപത്രിയിലേക്ക് ഓക്‌സിജന്‍ ടാങ്കര്‍ എത്തിയിട്ടുണ്ടെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ നിറഞ്ഞതിനാല്‍ കിടക്കകള്‍, ഓക്‌സിജന്‍ എന്നിവയുടെ ക്ഷാമം മൂലം രോഗികളെ മെഡിക്കല്‍ രംഗവും വലയുകയാണ്. ആശുപത്രികള്‍ക്ക് പുറത്ത് ഈ ആംബുലന്‍സികളിലും മറ്റ് വാഹനങ്ങളിലും കാത്തിരിക്കുന്ന രോഗികളുടെ നീണ്ട നിരയാണുള്ളത്.

രോഗികള്‍ നിറയുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുള്‍പ്പെടെ ഇനി രോഗികളെ സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഓക്‌സിജന്‍ ലഭിക്കുന്നത് വരെ പുതിയ രോഗികളെ സ്വീകരിക്കില്ലെന്ന് ഡല്‍ഹി മാക്‌സ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Next Story