Top

ആര്യന്‍ റോബന്‍ വീണ്ടും വിരമിച്ചു; ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ഡച്ച് ഇതിഹാസം

ഹോളണ്ടിന്റെയും ജര്‍മന്‍ ഫഒട്‌ബോള്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന്റെയും ഇതിഹാസമായിരുന്ന ആര്യന്‍ റോബന്‍ വീണ്ടഖും ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. 2019-ല്‍ ഇതിനു മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ച താരം 2020-ല്‍ തീരുമാനം മാറ്റി തന്റെ പഴയ ക്ലബായ എഫ്.സി. ഗ്രോണിങ്ങനില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നും തന്നില്‍ ഇനിയും ഫുട്‌ബോള്‍ ശേഷിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്നും റോബന്‍ പറഞ്ഞു. കളിച്ച അത്രയും കാലം ഫുട്‌ബോള്‍ നന്നായി ആസ്വദിച്ചിരുന്നുവെന്നും പറഞ്ഞ റോബന്‍ പിന്തുണ അര്‍പ്പിച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുകയും ചെയ്തു. ഗ്രോനിങ്ങനിലൂടെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച […]

16 July 2021 2:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്യന്‍ റോബന്‍ വീണ്ടും വിരമിച്ചു; ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ഡച്ച് ഇതിഹാസം
X

ഹോളണ്ടിന്റെയും ജര്‍മന്‍ ഫഒട്‌ബോള്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന്റെയും ഇതിഹാസമായിരുന്ന ആര്യന്‍ റോബന്‍ വീണ്ടഖും ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. 2019-ല്‍ ഇതിനു മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ച താരം 2020-ല്‍ തീരുമാനം മാറ്റി തന്റെ പഴയ ക്ലബായ എഫ്.സി. ഗ്രോണിങ്ങനില്‍ തിരിച്ചെത്തിയിരുന്നു.

എന്നാല്‍ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നും തന്നില്‍ ഇനിയും ഫുട്‌ബോള്‍ ശേഷിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്നും റോബന്‍ പറഞ്ഞു. കളിച്ച അത്രയും കാലം ഫുട്‌ബോള്‍ നന്നായി ആസ്വദിച്ചിരുന്നുവെന്നും പറഞ്ഞ റോബന്‍ പിന്തുണ അര്‍പ്പിച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുകയും ചെയ്തു.

ഗ്രോനിങ്ങനിലൂടെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച റോബന്‍ 2002-ല്‍ പി.എസ്.വിയിലെത്തിയതോടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയിലേക്കുള്ള കൂടുമാറ്റം റോബന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചു.

മൂന്നു വര്‍ഷം ചെല്‍സിക്കൊം തുടര്‍ന്ന റോബന്‍ അവര്‍ക്കൊപ്പം പ്രീമിയര്‍ ലീഗ്, എഫ്.എ. കപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടി. തുടര്‍ന്ന് 2007-ല്‍ റയല്‍ മാഡ്രിഡിലേക്കു പോയ റോബന്‍ 2009-ല്‍ ബയേണ്‍ മ്യൂണിക്കില്‍ എത്തി.

പിന്നീട് നീണ്ട പത്ത് വര്‍ഷങ്ങളില്‍ അദ്ദേഹം പിന്നീട് കളിച്ചത് ജര്‍മന്‍ ക്ലബിലായിരുന്നു. ബയേണില്‍ ഫ്രാങ്ക് റിബറിക്കൊപ്പം ചേര്‍ന്ന അദ്ദേഹം ‘റോബറി’ കൂട്ടുകെട്ടിലൂടെ ക്ലബിന് നിരവധി കിരീടങ്ങള്‍ സമ്മാനിച്ചു. ബയേണിനായി 201 മത്സരങ്ങളില്‍ കളിച്ച അദ്ദേഹം 99 ഗോളുകള്‍ നേടി.

ആകെ 426 ക്ലബ് പോരാട്ടങ്ങളില്‍ നിന്ന് 150 ഗോളുകളാണ് റോബന്റെ സമ്പാദ്യം. 2003 മുതല്‍ 2017 വരെ ഹോളണ്ടഖ് ദേശീയ ടീമിനായും ബൂട്ടുകെട്ടി. 96 മത്സരങ്ങളില്‍ 37 ഗോളുകളാണ് റോബന്‍ ദേശീയ ജഴ്‌സിയില്‍ നേടിയത്.

Next Story

Popular Stories