Top

കായംകുളത്തേക്ക് അരിത ബാബു; കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ത്ഥി, അഭിമാനമെന്ന് മുല്ലപ്പള്ളി

നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കായംകുളത്ത് നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരിത ബാബു ജനവിധി തേടും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് ഇരുപത്തിയേഴുകാരിയായ അരിത ബാബു. ഒരു നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയായ അരിത ബാബു പശുവിനെ വളര്‍ത്തി അതിന്റെ പാല്‍ വീടുകളിലെത്തിച്ചും അവശേഷിക്കുന്ന സമയം സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി ചിലവഴിച്ചും ജീവിക്കുന്ന ഒരു മാതൃകാ പെണ്‍കുട്ടിയാണെന്നാണ്‌ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേളയില്‍ കെപിസിസി അധ്യക്ഷന്‍ […]

14 March 2021 6:16 AM GMT

കായംകുളത്തേക്ക് അരിത ബാബു; കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ത്ഥി, അഭിമാനമെന്ന് മുല്ലപ്പള്ളി
X

നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കായംകുളത്ത് നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരിത ബാബു ജനവിധി തേടും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് ഇരുപത്തിയേഴുകാരിയായ അരിത ബാബു.

ഒരു നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയായ അരിത ബാബു പശുവിനെ വളര്‍ത്തി അതിന്റെ പാല്‍ വീടുകളിലെത്തിച്ചും അവശേഷിക്കുന്ന സമയം സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി ചിലവഴിച്ചും ജീവിക്കുന്ന ഒരു മാതൃകാ പെണ്‍കുട്ടിയാണെന്നാണ്‌ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേളയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അരിതയെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസിന്റെ അഭിമാനമാണ് അരിതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ച കായംകുളത്തെ സാധ്യത പട്ടികയില്‍ ഉരയര്‍ന്നു കേട്ട പേരായിരുന്നു അരിതയുടേത്. കായംകുളം തന്റെ സ്വന്തം മണ്ഡലമാണെന്നും അവിടുത്തെ ഓരോ സ്ഥലവും തനിക്ക് പരിചിതമാണെന്നും അരിത നേരത്തെ പ്രതികരിച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതിന് ശേഷം പ്രചാരണം ആരംഭിക്കുമെന്നും അരിത വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് നിന്ന് പിന്മാറിയിട്ടും ആയിരത്തിലധികം വോട്ടുകള്‍ നേടിയ സ്ഥാനാര്‍ ത്ഥിയായിരുന്നു അരിത. പുന്നപ്ര ഡിവിഷനില്‍ പേരിന് മാത്രം സ്ഥാനാര്‍ത്ഥിയായ വ്യക്തിയായിരുന്നു അവര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയ ശേഷം പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു. എന്നാല്‍ പിന്‍വലിക്കാനുളള സമയ പരിധി കഴിഞ്ഞുപോയതുകൊണ്ട് മാത്രം സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൃഷ്ണപുരം ഡിവിഷനില്‍ നിന്നുമായിരുന്നു അരിത മത്സരിച്ചത്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചില .രാഷ്ട്രീയ സാഹചര്യങ്ങളാല്‍ മത്സരിക്കാന്‍ സാധിച്ചിരുന്നില്ല.

നീണ്ട പതിനഞ്ചു വര്‍ഷക്കാലമായി വിദ്യാര്‍ത്ഥി യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ് അരിത. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുള്ള പരിചയവും ജില്ലാ പഞ്ചായത്തംഗമായുള്ള പ്രാഗല്‍ഭ്യവും കണക്കിലെടുത്തുകൊണ്ടാണ് സിപി ഐഎമ്മിന്റെ സിറ്റിംഗ് സീറ്റവായ കായം കുളത്ത് അരിതയെ പരിഗണിച്ചിരിക്കുന്നത് എന്ന് വേണം കരുതാന്‍.

Next Story