Top

‘അവസാനിക്കട്ടെ ഈ കഠാര രാഷ്ട്രീയം’; സിപിഐഎമ്മിനും ആര്‍എസ്എസിനുമെതിരെ നിശിത വിമര്‍ശനവുമായി അരിത ബാബു

നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറിയ രണ്ട് ദാരുണ കൊലപാതകങ്ങളില്‍ അപലപിച്ച് കായംകുളം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു. പാനൂരില്‍ കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെയും വള്ളികുന്നത്ത് കൊല്ലപ്പെട്ട അഭിമന്യുവിന്റെയും ദാരുണ മരണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഐഎമ്മിനേയും ആര്‍എസ്എസിനേയും അരിത നിശിതമായി വിമര്‍ശിക്കുന്നുണ്ട്. കയ്യില്‍ പതിച്ച മഷി ഉണങ്ങുന്നതിനു മുന്‍പ് മന്‍സൂര്‍ എന്ന ചെറുപ്പക്കാരന്‍ അതിദാരുണമായി കൊല്ലപ്പെട്ടു. ഇന്നലെ താന്‍ പ്രതിനിധാനം ചെയ്ത ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വള്ളികുന്നത്ത് രാഷ്ട്രീയ […]

15 April 2021 12:17 PM GMT

‘അവസാനിക്കട്ടെ ഈ കഠാര രാഷ്ട്രീയം’; സിപിഐഎമ്മിനും ആര്‍എസ്എസിനുമെതിരെ നിശിത വിമര്‍ശനവുമായി അരിത ബാബു
X

നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറിയ രണ്ട് ദാരുണ കൊലപാതകങ്ങളില്‍ അപലപിച്ച് കായംകുളം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു. പാനൂരില്‍ കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെയും വള്ളികുന്നത്ത് കൊല്ലപ്പെട്ട അഭിമന്യുവിന്റെയും ദാരുണ മരണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഐഎമ്മിനേയും ആര്‍എസ്എസിനേയും അരിത നിശിതമായി വിമര്‍ശിക്കുന്നുണ്ട്.

കയ്യില്‍ പതിച്ച മഷി ഉണങ്ങുന്നതിനു മുന്‍പ് മന്‍സൂര്‍ എന്ന ചെറുപ്പക്കാരന്‍ അതിദാരുണമായി കൊല്ലപ്പെട്ടു. ഇന്നലെ താന്‍ പ്രതിനിധാനം ചെയ്ത ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വള്ളികുന്നത്ത് രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ 15 കാരന്‍ അഭിമന്യൂവിനെ അവന്റെ പ്രായം പോലും മാനിക്കാതെ കുത്തി കൊലപ്പെടുത്തി. സിപിഐഎമ്മും ആര്‍എസ്എസും അവരുടെ രാഷ്ട്രീയ ഭീകരത അവസാനിപ്പിക്കണമെന്നും അരിത ആവശ്യപ്പെട്ടു.

അരിത ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അവസാനിക്കട്ടെ ഈ കഠാരയുടെ രാഷ്ട്രീയം. തിരഞ്ഞെടുപ്പ് കഴിഞ്ഞു 9 ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ 2 കൊലപാതകങ്ങള്‍. ജനാധിപത്യോത്സവത്തില്‍ കയ്യില്‍ പതിച്ച മഷി ഉണങ്ങുന്നതിനു മുന്‍പ് ഒരു ചെറുപ്പക്കാരന്‍ അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുകയാണ്. കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാല്‍ മന്‍സൂര്‍.വയസ്സ് 24. വിശ്വസിക്കുന്ന പാര്‍ട്ടിയുടെ തോരണം കെട്ടി അതിന് കൊല്ലപ്പെട്ടു. ഈ രാഷ്ട്രീയം സിപിഎം നേതാക്കന്മാര്‍ വിമര്‍ശിക്കില്ല. കാരണം അവരില്‍ പലരും അക്രമരാഷ്ട്രീയത്തിന്റെ സൃഷ്ടികളാണ്. ഈ ചോരക്കൊതിയെ സി പി എം അണികള്‍ തന്നെ നിയന്ത്രിക്കണം. ഇതിനെ തള്ളിപ്പറയാന്‍ അവര്‍ തയ്യാറാകണം. എങ്കിലേ ഇതിനൊരു അവസാനം ഉണ്ടാകുകയുള്ളൂ സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരേ ജന മനസ്സാക്ഷി ഉണരണം.

മന്‍സൂര്‍ അവന്റെ പ്രസ്ഥാനത്തെ ചേര്‍ത്തുപിടിച്ച ധീരനായ യുവാവാണ്. അതിന്റെ പേരിലാണ് അവന്‍ കൊല്ലപ്പെട്ടത്. സിപിഐഎമ്മിന്റെ യഥാര്‍ത്ഥ മുഖം തെരഞ്ഞെടുപ്പ് കഴിഞ്ഞ നിമിഷം മുതല്‍ പുറത്ത് വന്നിരിക്കുന്നു. കായംകുളത്തും എന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍നിന്നും നയിച്ച നൗഫല്‍ ചെമ്പകപ്പള്ളിയെയും അഫ്സല്‍ സുജയേയും വെട്ടി കൊലപ്പെടുത്തന്‍ ശ്രമിച്ചു ദൈവ അനുഗ്രഹം കൊണ്ട് അവര്‍ അതിനെ അതിജീവിച്ചു എന്നു പറയാം.

ഇന്നലെ താന്‍ പ്രതിനിധാനം ചെയ്ത ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ കൃഷ്ണപുരം ഡിവിഷനില്‍ ഉള്‍പ്പെടുന്ന വള്ളികുന്നം പഞ്ചായത്തില്‍ നടന്ന മറ്റൊരു സംഭവം നാടിനെ ആകെ നടുക്കിയിക്കുന്നു. അവന്റെ രാഷ്ട്രീയം ഏതുമാകട്ടെ ആര്‍എസ്എസ് ഭീകരര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആയ സഹോദരനോട് ഉള്ള വിദ്വേഷം തീര്‍ത്തത് 15 കാരന്‍ അഭിമന്യൂവിനോട് അവന്റെ പ്രായം പോലും മാനിക്കാതെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുന്ന ഈ രാഷ്ട്രീയ സാഹചര്യം ഇനി നമുക്ക് വേണ്ടെന്നും ആര്‍എസ്എസ് കൊലക്കത്തി ഉയരുന്നത് എന്തിനു വേണ്ടി വോട്ട് പോലും ഇല്ലാത്ത ഒരു കുടുംബത്തിന്റെ പ്രതീക്ഷ ആയി വളര്‍ന്നു വന്ന പ്രിയ അനുജന്‍ അഭിമന്യൂ ഓര്‍ക്കുവാന്‍ പോലും കഴിയുന്നില്ല

ഇതില്‍ നിന്നും എല്ലാം പിടിക്കുന്ന കൊടി അല്ല പ്രശ്‌നം എന്നു മനസ്സിലായി എന്തും ചെയ്തിട്ട് വരുമ്പോള്‍ സംരക്ഷിക്കുന്ന നേതൃത്വം തന്നെ ആണ് 2 പ്രസ്ഥാനത്തിന്റെയും ശാപം.
അതിനായി രാഷ്ട്രീയ ത്തിനു അതീതമായി നമുക്ക് ഒന്നിച്ചു മുന്നോട്ട് നീങ്ങാം

Next Story