Top

ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി ചിഞ്ചുറാണിയുടെ ലൈവ് പ്രോഗ്രാമില്‍ അരിതാ ബാബു; പരിഹാരം ഉറപ്പ് നല്‍കി മന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളത്ത് നിന്നും ജനവിധി തേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാബാബു തന്റെ തൊഴിലിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയയായിരുന്നു. ഇടത് എംപി ആരിഫ് പോലും അരിതയെ രൂക്ഷമായി വിമര്‍ശിച്ചു. ഇത് പാല്‍സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് അല്ലെന്നും പ്രാരാബ്ദമാണ് മാനദണ്ഡമെങ്കില്‍ അത് പറയണമെന്നുമായിരുന്നു അരിതക്കെതിരെ ആരിഫ് പറഞ്ഞത്. അപ്പോഴും കറവക്കാരി എന്നു വിളിക്കുന്നതില്‍ അഭിമാനമാണെന്നായിരുന്നു അരിതയുടെ പ്രതികരണം. ഇപ്പോഴിതാ ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ക്ഷീര വികസന വകുപ്പ് മന്ത്രിയെ ബോധ്യപ്പെടുത്തുന്നതിനായി രംഗത്തെത്തിയിരിക്കുകയാണ് അരിതാ ബാബു. ഒരു […]

28 May 2021 2:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി ചിഞ്ചുറാണിയുടെ ലൈവ് പ്രോഗ്രാമില്‍ അരിതാ ബാബു; പരിഹാരം ഉറപ്പ് നല്‍കി മന്ത്രി
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളത്ത് നിന്നും ജനവിധി തേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാബാബു തന്റെ തൊഴിലിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയയായിരുന്നു. ഇടത് എംപി ആരിഫ് പോലും അരിതയെ രൂക്ഷമായി വിമര്‍ശിച്ചു. ഇത് പാല്‍സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് അല്ലെന്നും പ്രാരാബ്ദമാണ് മാനദണ്ഡമെങ്കില്‍ അത് പറയണമെന്നുമായിരുന്നു അരിതക്കെതിരെ ആരിഫ് പറഞ്ഞത്. അപ്പോഴും കറവക്കാരി എന്നു വിളിക്കുന്നതില്‍ അഭിമാനമാണെന്നായിരുന്നു അരിതയുടെ പ്രതികരണം. ഇപ്പോഴിതാ ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ക്ഷീര വികസന വകുപ്പ് മന്ത്രിയെ ബോധ്യപ്പെടുത്തുന്നതിനായി രംഗത്തെത്തിയിരിക്കുകയാണ് അരിതാ ബാബു. ഒരു ചാനല്‍ പരിപാടിയില്‍ അരിത മന്ത്രിയുമായി സംവദിക്കുന്നതിന്റെ വീഡിയോ അരിത തന്നെയാണ് പങ്കുവെച്ചത്.

പശുക്കളില്‍ കുളമ്പ് രോഗം വലിയ രീതിയില്‍ കണ്ടുവരുന്നുണ്ടെങ്കില്‍ അത് കര്‍ഷകരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്നും അരിത മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഒപ്പം സംസ്ഥാനത്തെ പാല്‍ വില താരതമ്യേന ഉയര്‍ത്തണമെന്നും അരിത ആവശ്യപ്പെടുന്നു. അരിതയുടെ പരാതിയില്‍ കൃത്യമായി നടപടിയുണ്ടാവുമെന്ന് മന്ത്രി ചിഞ്ചുറാണി ഉറപ്പ് നല്‍കി. ഇതേ വിഷയത്തില്‍ ഇതിനകം ലഭിച്ച പരാതിയില്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇരുവരുടേയും സംഭാഷണത്തിന്റെ ഭാഗം

അരിതാ ബാബുവിന്റെ വാക്കുകള്‍-

കഴിഞ്ഞ ഒരു വര്‍ഷകാലമായി കൊവിഡ്-19 പ്രതിസന്ധിയില്‍ ക്ഷീരമേഖലക്ക് തക്കതായ രീതിയിലുള്ള ഒരു പ്രധാന്യവും സര്‍ക്കാര്‍ കൊടുത്തിട്ടില്ല. ഈ ക്ഷീരകര്‍ഷകര്‍ പ്രധാനമായും നേരിട്ട പ്രതിസന്ധി കന്നുകാലികളിലെ കുളമ്പുരോഗമാണ്. സാധാരണഗതിയില്‍ എല്ലാ വര്‍ഷവും കൃത്യമായ രീതിയില്‍ മുന്‍ കരുതല്‍ ചികിത്സ എടുക്കാറുണ്ട്. എന്നാല്‍ കൊവിഡ്-19 കാലമായതിനാല്‍ അത് നടന്നില്ല. 500000-600000 രൂപക്ക് വരെ കന്നുകാലികളെ വാങ്ങി അതിന് രോഗം പിടിപെടുമ്പോള്‍ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുണ്ട്. ക്ഷീരസംഘത്തിന് സൊസൈറ്റികളില്‍ കൂടി പോലും പാലിന് തക്കതായ വില ലഭിക്കുന്നില്ല.

ചിഞ്ചുറാണിയുടെ മറുപടി-

അധികാരത്തില്‍ വന്നതിന് ശേഷം അന്വേഷിച്ചപ്പോള്‍ ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, അമ്പലപ്പുഴ മേഖലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. അവിടുത്തെ കര്‍ഷകര്‍ തന്നെയാണ് അത് വിളിച്ച് പറഞ്ഞത്. അപ്പോള്‍ തന്നെ വെറ്റിനറിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. വളരെ പെട്ടെന്ന് രോഗം കണ്ടെത്തിയ പ്രദേശത്തെ മുഴുവന്‍ പശുക്കള്‍ക്കും അടിയന്തിരമായ വാക്‌സിന്‍ നല്‍കുനാവുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. അത് നടന്നുവരികയാണ്. വളരെ പെട്ടെന്ന് മറ്റ് മേഖലയിലേക്കും വ്യാപിപ്പിക്കും. അടുത്ത നടപടിയിലേക്ക് പോകും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാലിന് വില കിട്ടുന്ന സംസ്ഥാനം കേരളത്തിലാണ് എന്നും മന്ത്രി ശ്രദ്ധയില്‍പ്പെടുത്തി.

Next Story