അരിതാ ബാബുവിനെതിരായ പരാമര്‍ശം; എഎം ആരിഫ് മാപ്പ് പറയണമെന്ന് ചെന്നിത്തല
കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച സംഭവത്തില്‍ എഎം ആരിഫ് എംപി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരിഫിന്റെ പരാമര്‍ശം വില കുറഞ്ഞതാണ്. പാല് വിറ്റ് ജീവിക്കുന്ന അരിതയെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് ഈ പരാമര്‍ശം. ഇതിന് കായംകുളത്തെ ജനം മറുപടി നല്‍കും. എംപിയുടെ പരാമര്‍ശം സ്വന്തം സ്ഥാനത്തിന് ചേരാത്തതാണ്. പ്രസ്താവനയെ ശക്തമായി അപലപിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, തന്നെ പരിഹസിച്ച ആരിഫിന് മറുപടിയുമായി അരിതാ ബാബു രംഗത്തെത്തി. പരാമര്‍ശം വേദനാജനകമാണ്. പരിഹാസം തൊഴിലാളികളെ […]

കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച സംഭവത്തില്‍ എഎം ആരിഫ് എംപി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരിഫിന്റെ പരാമര്‍ശം വില കുറഞ്ഞതാണ്. പാല് വിറ്റ് ജീവിക്കുന്ന അരിതയെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് ഈ പരാമര്‍ശം. ഇതിന് കായംകുളത്തെ ജനം മറുപടി നല്‍കും. എംപിയുടെ പരാമര്‍ശം സ്വന്തം സ്ഥാനത്തിന് ചേരാത്തതാണ്. പ്രസ്താവനയെ ശക്തമായി അപലപിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, തന്നെ പരിഹസിച്ച ആരിഫിന് മറുപടിയുമായി അരിതാ ബാബു രംഗത്തെത്തി. പരാമര്‍ശം വേദനാജനകമാണ്. പരിഹാസം തൊഴിലാളികളെ അപമാനിക്കുന്നതാണെന്നും അരിത പറഞ്ഞു. ‘എനിക്കെതിരെ എംപി നടത്തിയ പരാമര്‍ശത്തില്‍ വേദനയുണ്ട്. എംപി നടത്തിയത് തൊഴിലാളികളെ അപമാനിക്കുന്ന പരിഹാസമാണ്. ഒരു ജനപ്രതിനിധിയുടെ നാവില്‍നിന്ന് ഇത്തരം പരാമര്‍ശമുണ്ടാവുന്നത് വേദനാജനകമാണ്’, അരിത പറയുന്നു. പ്രസ്താവന ഏറെ വിഷമിപ്പിച്ചെന്നും അരിത പറഞ്ഞു. ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതാവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമര്‍ശം ഒട്ടും പ്രതീക്ഷിച്ചില്ല. സാധാരണക്കാരായ തൊഴിലാളികളെ ആകെയാണ് അദ്ദേഹം അപമാനിച്ചതെന്നും അവര്‍ പറഞ്ഞു.
‘ഒരു ജനപ്രതിനിധിയാണ് ബഹുമാനപ്പെട്ട എംപി. ഞാനുള്‍പ്പടെയുള്ളവരുടെ ജനപ്രതിനിധിയാണ്. എന്നെ മാത്രമാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷേ, ഈ നാട്ടിലെ അധ്വാനിക്കുന്ന സാധാരണക്കാരെ മൊത്തത്തിലാണ് അദ്ദേഹം ഇങ്ങനെ അപമാനിച്ചത്. രാഷ്ട്രീയത്തില്‍ നില്ക്കുന്ന പലര്‍ക്കും അതൊരു വരുമാനമാര്‍ഗം കൂടിയായിരിക്കാം. പക്ഷേ രാഷ്ട്രീയം എനിക്ക് സേവനമാണ്. രാഷ്ട്രീയത്തിന് പുറമേ എനിക്ക് ജീവിക്കാനുള്ള വക ഞാന്‍ അധ്വാനിച്ചാണ് കണ്ടെത്തുന്നത് എന്നത് എനിക്ക് അഭിമാനമുള്ള കാര്യമാണ്. ഈ പരാമര്‍ശം മാനസികമായി എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് തന്നെയാണ്’, അരിത വ്യക്തമാക്കി.
ഇത് പാല് സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ലെന്നും പ്രാരാബ്ദമാണ് മാനദണ്ഡമെങ്കില്‍ അതു പറയണമെന്നുമായിരുന്നു അരിതയ്ക്കെതിരെ എഎം ആരിഫ് പറഞ്ഞത്. കായകുളത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് ആരിഫിന്റെ പരാമര്‍ശം.
പരാമര്‍ശത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. കായംകുളത്ത് നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന അരിത ബാബു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ്. ക്ഷീര കര്‍ഷകയായ അരിത ഇതിനകം യുഡിഎഫില്‍ വലിയ ജനശ്രദ്ധ നേടിയ സ്ഥാനാര്‍ത്ഥിയാണ്. നേരത്തെ അരിതക്കെതിരെ കറവക്കാരി എന്ന് വിളിച്ച് സൈബര്‍ ആക്രമണവും നടന്നിരുന്നു. എന്നാല്‍ കറവക്കാരി എന്നു വിളിക്കുന്നതില്‍ അഭിമാനമാണെന്നായിരുന്നു അരിതയുടെ പ്രതികരണം.